Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
തന്നെ കൊല്ലുമെന്ന് ഭയന്ന് എലിസബത്ത് രണ്ടടി പിന്നോട്ട് നീങ്ങിപ്പോയി. എന്താണ് ചെയ്യേണ്ടത് എന്നറിയാത്തത് പോലെ ശാരിക ദേഷ്യം സഹിക്കാതെ ചുറ്റും പരതി നോക്കുന്നു. ആക്രമിക്കാൻ ഒരായുധം തിരയുന്ന അക്രമിയെ എലിസബത്ത് അവളിൽ കണ്ടു. എന്തോ പറയാൻ തുനിഞ്ഞ അവളെ ചുണ്ടിൽ വിരൽ ചേർത്തു മിണ്ടരുത് എന്ന് ശാരിക ആംഗ്യം കാണിച്ചു. പിന്നെ വിരൽ കൊണ്ട് ആംഗ്യത്തിലൂടെ പുറത്തേക്ക് ഇറങ്ങാൻ ആജ്ഞാപിച്ചു. ചകിതയായി എലിസബത് ആ ആജ്ഞ അനുസരിച്ചു പുറത്തേക്ക് ഓടി. പിന്നാലെ വാതിൽ ചാരി ശാരികയും.
"മാഡം ഞാൻ.. ഇന്നലെ എന്തോ അപകടം സംഭവിച്ചു ന്ന് കേട്ടപ്പോൾ.." എലിസബത് ന്യായീകരിക്കാൻ ബുദ്ധിമുട്ടി.
"അതിന് താനാരാ ഇക്കയുടെ ബീവിയോ ഓടിക്കിതച്ചു വന്നു കെട്ടിപ്പിടിക്കാൻ." ശാരിക നിന്നു ചീറി. അവൾക്ക് ദേഷ്യത്തിന്റെയും ദുഖത്തിന്റെയും ഇടയിൽ പെട്ടു ഉന്മാദം ബാധിച്ചത് പോലെയായിരുന്നു. ഇക്കയെന്ന പ്രയോഗം കേട്ടപ്പോൾ തന്നെ എലിസബത്ത് തളർന്നു. അതിലൊരു സ്നേഹമുണ്ടെന്നു അവൾക്ക് മനസ്സിലായി.
"മാഡം ന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ. മാഡത്തിന്റെ സ്റ്റാഫ് അല്ലേ വാഹിദ്. അയാൾക്ക് അയാളുടെ ഇഷ്ടങ്ങൾ ഉണ്ടാവില്ലേ. അതിലൊക്കെ നിങ്ങൾക്കെന്ത് കാര്യം." മനോനില വീണ്ടെടുത്തു എലിസബത്ത് ചോദിച്ചു.
"ഇത് എന്റെ വീട്. എന്റെ കമ്പനി സ്ഥാപനം. എന്റെ പേർസണൽ സ്റ്റാഫ്. അവിടെ അനുവാദം പോലും വാങ്ങാതെ കടന്നു കയറി ഉറങ്ങിക്കിടക്കുന്ന മനുഷ്യനോട് തോന്ന്യാസം കാണിച്ചിട്ട് എന്നോട് തട്ടിക്കേറുന്നോ " ശാരികയുടെ ശബ്ദം ഉയർന്നു. പെട്ടന്ന് ഒരു വീണ്ടുവിചാരം ഉണ്ടായത് പോലെ അവൾ വാതിൽക്കലേക്ക് നോക്കി.
"നിങ്ങടെ പേർസണൽ സ്റ്റാഫ് മാത്രമല്ലേ. അല്ലാണ്ട് നിങ്ങൾ ആ ഇക്കയുടെ ബീവിയൊന്നും അല്ലല്ലോ. ഞാൻ മുൻകൂട്ടി അപ്പോയിന്മെന്റ് വാങ്ങിയില്ല, ശരിയാണ്. അതിൽ ക്ഷമ ചോദിക്കുന്നു. But വാഹിദിന്റെ കാര്യത്തിൽ ഞാൻ എനിക്ക് ഇഷ്ടമുള്ള വിധം പെരുമാറും." എലിസബത്ത് തർക്കിച്ചു.
ശാരികയ്ക്ക് തളർച്ച തോന്നി. ഇനിയെന്ത് പറയണം.. കരച്ചിൽ വരുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്ന് എങ്ങിനെ
💬 Comments
View all comments