Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
ഓടുവായിരുന്നു." റോബിൻ നിരാശയോടെ പറയുന്നു. അവന്റെ നിൽപ്പ് ചാമിയുടെ മനസ്സിൽ ഒരു ചലച്ചിത്രത്തിൽ എന്ന പോലെ തെളിഞ്ഞു. ഭൂലോക തോൽവിയായി ജോർജ് മുതലാളിയുടെ മുന്നിൽ തലകുനിച്ചു നിൽപ്പാവും.
"ഏതാണവൻ. ആ രാജൻ ഏർപ്പാട് ചെയ്തു കൊടുത്തു എന്നല്ലേ നിങ്ങൾ ആരോ മുമ്പ് പറഞ്ഞത്. ആ ലോറിയെ അവൻ ശ്രദ്ധിച്ചു തുടങ്ങി എന്ന് പറഞ്ഞിട്ടാ ആ പരിപാടി ഞാൻ ഉപേക്ഷിച്ചത്. ഇതിപ്പോ ഏത് നരകത്തിൽ നിന്ന് കേറി വന്നതാ ആ സാത്താൻ.?" ജോർജ് മുതലാളി കലിതുള്ളുന്നു. കുപ്പിയുടെ ശബ്ദം കേൾക്കാം. താൻ കൊണ്ട് വന്ന വാറ്റ് കുടിച്ചു തുടങ്ങിയതാവും.
"ഞാൻ അന്വേഷിച്ചു. അപ്പോഴാ ആളെ മനസ്സിലായത്. പറഞ്ഞാൽ കുറേക്കാലം മുന്നോട്ട് പോകേണ്ടി വരും ജോർജെ. തനിക്ക് ഓർക്കാൻ നല്ല രസമുള്ള ഒരു ചരിത്രമാണ്." കൂട്ടത്തിൽ അൽപ്പം മുഴങ്ങുന്ന ശബ്ദം ഉള്ള ഒരാളുടെ സംസാരം ഉയർന്നു. ആരാണീ വാഹിദ് എന്നോ എന്താണ് ഇവർ പറയുന്നത് എന്നോ ചാമിക്ക് മനസ്സിലായില്ല. തണുത്ത് വിറച്ചു മരത്തിൽ അള്ളിപ്പിടിച്ചിരുന്ന കൈകൾ മരവിച്ചു തുടങ്ങിയപ്പോൾ ചാമി പതുക്കെ ഒന്ന് രണ്ട് തവണ താഴോട്ടും മേലോട്ടും ഇറങ്ങിക്കയറി ശരീരം ഒന്ന് ചൂടാക്കി. മുകളിൽ സംസാരം തുടരുന്നു.
"അതേത് ചരിത്രം സെയ്‌താലി."? ജോർജ് മുതലാളിയുടെ ശബ്ദം.
"തനിക്ക് പഴയ കോയയെ.." അത്രയും പറഞ്ഞു തീപ്പെട്ടി ഉരക്കുന്ന ശബ്ദം ചാമി കേട്ടു.കഞ്ചാവ് കത്തിച്ചത് തന്നെ.
"പത്തു പതിനഞ്ചു കൊല്ലം മുമ്പുള്ള കഥയാ. ഓർമ്മയില്ലേ ഡാമിൽ നിന്ന് മയ്യത്ത് കിട്ടിയ കോയെയെ. താൻ പഴയതൊക്കെ ഇങ്ങനെ മറന്നാ ഒടുക്കം നമ്മളേം മറക്കൂല്ലോ." കഞ്ചാവ് ബീഡി വായിൽ വച്ചു വലിച്ചു കൊണ്ട് സംസാരിക്കുന്നത് ചാമിക്ക് മനസ്സിലായി.
"ങേ.. അപ്പൊ അയാളുടെ.?" ജോർജ് മുതലാളിയുടെ ഞെട്ടലോടെയുള്ള ശബ്ദം.
"ആ അവന്റെ മോനാണ്. ഓർമ്മയില്ലേ, ആ കോയാന്റെ ബീവിയെ. നല്ല പൂനിലാവ് പോലൊരു കുഞ്ഞിപ്പെണ്ണിനെ. ആ കോയയെ കോയമ്പത്തൂർക്ക് ലോഡ് കയറ്റി
💬 Comments
View all comments