Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
അവസാന അങ്കം കുറിച്ചത്.
"ചത്തോ.. ആ കാട്ടാളൻ ചെക്കൻ ഇപ്പൊ വന്നു ചോദിച്ചേയുള്ളൂ. ഇനി അവന്റെ ചേച്ചി ഇവളാകുമോ." വേറെ ഒരാളുടെ ശബ്ദം.ചാമി നടുങ്ങി. ചേച്ചിയാകുമോ. അവന്റെ കൈകൾ ഒന്നയഞ്ഞു. താഴേക്ക് ശരീരം അൽപ്പം ഊർന്നു. അവനെ വീണ്ടും മുകളിലേക്ക് വലിഞ്ഞു കയറി. അവരുടെ സംസാരം തുടരുന്നു.
"ചത്തെങ്കിൽ ആ ഇല്ലിക്കുഴിയിൽ ഇട്ടേക്കു. വല്ല കുറുക്കനോ കുറുനരിയോ തിന്നോളും. ഇതിപ്പോ പുതിയ കാര്യം ഒന്നുമല്ലലോ. അത് കളഞ്ഞു വിഷയത്തിലേക്ക് വാ." ജോർജ് മുതലാളിയുടെ ശബ്ദമാണ്.
"തുഷാർ എഴുന്നേറ്റ് നടന്നു തുടങ്ങിയിട്ടുണ്ട്. രണ്ട് കാലും ഒടിഞ്ഞതിന്റെ വയ്യായ്ക നേരെയാവാൻ കുറച്ച് time എടുത്തു. ഇന്നലത്തെ ആക്രമണം കൊണ്ട് കാര്യങ്ങൾ കൈവിട്ട് പോയി. വൻ പരാജയം എന്ന് മാത്രമല്ല, അവർക്ക് തയ്യാറെടുക്കാനുള്ള അവസരം കൂടി കിട്ടി എന്ന് പറയാം." മറ്റൊരാളുടെ ശബ്ദം. അൽപ്പം പതിഞ്ഞ ശബ്ദത്തിലുള്ള ആ സംസാരം താൻ മുമ്പും കേട്ടിട്ടുണ്ട്. പക്ഷേ ആളെ ഓർമ്മക്കിട്ടുന്നില്ലല്ലോ എന്ന് ചാമി ചിന്തിച്ചു.
"എടോ റോബിനെ, തന്റെ ടീം മുറ്റാണ് എന്ന് പറഞ്ഞിട്ടല്ലേ ഞാൻ അവരുടെ കാര്യം തനിക്ക് വിട്ടു തന്നത്. എന്നിട്ടിപ്പോ ആകെ കൈവിട്ട് പോയല്ലോ." ജോർജ് മുതലാളി അൽപ്പം നീരസം പ്രകടിപ്പിച്ചു. അപ്പൊ ആ കറുത്ത കോട്ടും ബൂട്ടും ധരിച്ച ആളാവും റോബിൻ. കൂട്ടത്തിൽ ഒരു ഗുണ്ടയുടെ കോലമുള്ളത് അയാൾക്ക് ആണ്. ആരെയോ കൊല്ലാനുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. ചാമി കുറച്ച് കൂടി മേൽപ്പോട്ട് നുഴഞ്ഞു കയറി.
"എന്തുവാ അവന്റെ പേരെന്ന് പറഞ്ഞത്." ജോർജ് മുതലാളിയുടെ ചോദ്യം ഇപ്പോൾ കുറേകൂടി അടുത്തു കേട്ടു ചാമി.
"വാഹിദ്. അവൻ നമ്മൾ കരുതിയ പോലെ ഒരു സാദാരണ ഡ്രൈവർ ആയിരുന്നില്ല. Well prepared fighter എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അവന്റെ ആക്രമണം. സത്യത്തിൽ അവൻ പ്രതിരോധിച്ചു എന്നല്ല പറയേണ്ടത്, ആക്രമിച്ചത് തന്നെ അവനായിരുന്നു. നമ്മുടെ ടീം ജീവനും കൊണ്ട്
💬 Comments
View all comments