0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

തൂക്കിയിട്ടിരുന്ന കുപ്പികൾ ഇറക്കി നിലത്തേക്ക് വച്ചു. കാട്ടുവാറ്റും കഞ്ചാവും.

"നീ ന്താടാ നിന്ന് പരുങ്ങുന്നത്. കൊടുക്കാനുള്ളതൊക്കെ നിന്റെ മൂപ്പന് കൊടുത്തത് ആണല്ലോ." കഷണ്ടിക്കാരൻ അമറി. അയാളുടെ വലിയ ശബ്ദം ഇരുട്ടിൽ മുഴച്ചു നിൽക്കുന്ന കരിങ്കല്ല് പോലെ തോന്നിച്ചു.

"മൊതലാളീ, ന്റെ ചേച്ചി കുടിയിൽ എത്തിയില്ല. എന്നും അന്തിക്ക് കുടിയിൽ എത്തും." അവൻ സങ്കടത്തോടെ പറഞ്ഞു.

"അതിപ്പോ ഞങ്ങൾ എന്നാ ചെയ്യാനാ. നിങ്ങടെ അത്ര ഞങ്ങൾക്ക് കാടിനെ അറിയോ. ഞങ്ങൾ എവടെ പോയി തപ്പാനാ. പോയി കണ്ട് പിടിക്കാൻ നോക്ക്." അയാൾ മുരണ്ടു.

"ങ്ങടെ കൈയിൽ ടോർച്ചില്ലേ. പിന്നെ തലയിൽ വെക്കുന്ന ലൈറ്റ് ഇല്ലേ. ഒന്ന് പോയി നോക്കിയാൽ കാണാൻ പറ്റില്ലേ." അവൻ പേടിയോടെയെങ്കിലും ഒരു പ്രതീക്ഷയോടെ പറഞ്ഞു. അയാൾ അവനെ തുറിച്ചു നോക്കി.

"പോയി നിന്റെ മൂപ്പനോട് പറ. കാട്ടിൽ പോയി തപ്പാനൊന്നും ഞങ്ങൾക്ക് അറിയില്ല. വല്ലേടത്തും വഴി തെറ്റി പെട്ടു പോയിക്കാണും. അങ്ങെത്തിക്കോളും. പത്തിരുപതു വയസ്സുള്ള പെണ്ണല്ലേ, കൊച്ചൊന്നും അല്ലല്ലോ." കൂട്ടത്തിൽ ഒരാൾ പറഞ്ഞു. അവൻ പിന്നെ ഒന്നും പറഞ്ഞില്ല. പതുക്കെ അവിടെ നിന്ന് പിൻവാങ്ങി കയർ ഗോവണിയിറങ്ങി നിലത്തേക്ക് ചാടി. പെട്ടന്ന് ഇരുട്ടിൽ നിന്ന് ഒരാൾ അങ്ങോട്ടേക്ക് കടന്ന് അവനെ ഒന്ന് നോക്കിയിട്ട് ആ ഗോവണിവഴി മുകളിലേക്ക് കയറിതുടങ്ങി. ചെറിയ നിലാ വെളിച്ചത്തിൽ ആളെ വ്യക്തമായില്ലെങ്കിലും രൂപം തിരിച്ചറിയാൻ സാധിച്ചു. തലവഴി മൂടിയ കറുത്ത കുപ്പായവും കറുത്ത പാന്റും കണ്ണങ്കാൽ വരെയുള്ള തുകൽ ബൂട്ടും. നല്ല ഉയരമുള്ള ഒരാൾ. മുകളിൽ എത്തിയപ്പോൾ തുറന്നിട്ട കൂടാര വാതിലിൽ നിന്ന് വരുന്ന വെളിച്ചത്തിൽ അയാളെ ഒന്ന് കൂടി

💬 Comments

View all comments