Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
അവൻ കണ്ടു. കറുത്ത നിറം. താടിയും മീശയും ഇല്ലാത്ത ഗൗരവമുള്ള മുഖം. അകത്തേക്ക് കേറുമ്പോൾ തലയിലെ വസ്ത്രഭാഗം പിന്നിലേക്ക് നീക്കിയിട്ടപ്പോൾ പറ്റെ വെട്ടിയ തലമുടിയാണെന്നും കണ്ടു. ചാമി എങ്ങോട്ട് പോകണം എന്നറിയാതെ അരുവിയുടെ സമീപത്തേക്ക് ചെന്നു തണുത്ത കാട്ടു ചോലയിൽ മുഖം കഴുകി. ഇവർ കാട് കേറുമ്പോൾ ഊരിലെ പെണ്ണുങ്ങൾക്ക് പേടിയാണ്. പണക്കാരാണ്. കാട്ട് പെണ്ണും കാട്ടിറച്ചിയും കൊതിക്കുമ്പോൾ ആണ് കാട് കേറുന്നത്. അത് കൊണ്ട് അവർ മൂപ്പനെ കാണാൻ വരുമ്പോൾ പ്രായം തികഞ്ഞ പെൺകുട്ടികൾ ഉള്ള അമ്മമാർക്കു ഭയമാണ്. കൈമാടി വിളിച്ചാൽ എതിർക്കാൻ നിൽക്കാതെ മകളെ കൂടെ പറഞ്ഞയക്കാതെ തരമില്ല. മൂപ്പന് ഊരിലെ പെണ്ണുങ്ങളെ തൊടാൻ പറ്റില്ല, സ്വന്തം ആളുകൾ ആയത് കൊണ്ട് എതിർപ്പുകൾ ഉണ്ടാവും. പക്ഷേ ഈ മുതലാളിമാർ വരുമ്പോ ഇടക്കൊക്കെ പട്ടണത്തിലെ സുന്ദരിമാരെ കൂടി കൊണ്ട് വരും. അന്ന് പുലരും വരെ മൂപ്പൻ ആർത്തികേറി അവറ്റകളെ കടിച്ചു കീറും. ആ ബന്ധം അവർക്കിടയിൽ ഉള്ളത് കൊണ്ട് ഊരിലെ പെണ്ണുങ്ങളെ ഇവർ വലിച്ചിഴച്ചു കൊണ്ട് പോകുമ്പോൾ മൂപ്പന് സന്തോഷമാണ്. കാരണം താൻ ആഗ്രഹിക്കുന്ന പെണ്ണിനെ അവർ കടിച്ചു കീറിയാൽ അടുത്ത തവണ നല്ലൊരു കിളന്തു പെണ്ണിനെ അയാൾക്ക് വേണ്ടി അവർ കൊണ്ടുവരുമെന്ന് മൂപ്പനറിയാം. പക്ഷേ തന്റെ ചേച്ചിയെ ആരും കണ്ടിട്ടില്ല. തേനെടുക്കാൻ എന്നും കാട്ടിൽ തെണ്ടി തിരിയുന്ന ചീമ അന്തി ഇരുട്ടുന്നതിനു മുമ്പ് കുടിയിൽ എത്തുന്നതാണ്. കാട്ടുവഴികൾ അവൾക്ക് ശരീരത്തിലെ അവയവങ്ങൾ പോലെ കൃത്യമായി അറിയാം. എന്നിട്ടും ചേച്ചി എങ്ങോട്ട് പോയി. ഈ കൂടാരത്തിൽ ഇല്ല, ഉണ്ടായിരുന്നെങ്കിൽ ആ കിടക്കയിൽ കാണുമായിരുന്നു. പക്ഷേ ആ
💬 Comments
View all comments