0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

kandu; ഒരു വണ്ണമുള്ള മരത്തിന്റെ പിന്നിലേക്ക് കൈകൾ വിരിച്ചു വലിച്ചു കെട്ടിയ വിധത്തിൽ പൂർണ്ണ നഗ്നയായി ഒരു പെണ്ണിനെ നിർത്തിയിരിക്കുന്നു. മരിച്ചു നിശ്ചലമായ തല കീഴ്പോട്ട് തൂങ്ങികിടക്കുന്നു. തലമുടി തലയിൽ നിന്ന് താഴോട്ട് വീണ് മുഖം വ്യക്തമല്ല. നഗ്നമായ കാലിലെയും തുടയിലെയും മാംസം നായകൾ കടിച്ചു പൊളിച്ചു ചിലയിടത്തു തൂങ്ങി നിൽക്കുന്നുണ്ട്. ചാമി ആ കാഴ്ച്ച കണ്ടു ഞെട്ടിത്തരിച്ചു പോയി. അവൻ മണ്ണ് വാരി നായിക്കളെ എറിഞ്ഞോടിച്ചു ആ മരത്തിനു നേരെ കുതിച്ചു. വെളിച്ചത്തിന്റെ പരിമിതികാരണം ഇരുട്ടിൽ ആളെ വ്യക്തമാവുന്നില്ല. ഒടുവിൽ അവൻ ആ മൃതശരീരത്തിന്റെ വലത് കൈയിൽ തപ്പി നോക്കി. അവിടെ ആ silver ചെയിൻ watch അവൻ തപ്പിപ്പിടിച്ചു. അത് ചെറുതായി വ്യക്തമായി തെളിഞ്ഞു കാണാൻ സാധിക്കുന്നുണ്ടായിരുന്നു. താൻ അങ്ങാടിയിൽ പോയപ്പോൾ വാങ്ങിച്ചു കൊടുത്ത, ഒരിക്കലും അഴിച്ചു വെക്കാതെ ഒരു കളിപ്പാട്ടം പോലെ അവൾ കൊണ്ട് നടന്നിരുന്ന, ഊരിൽ അവൾക്ക് മാത്രമുള്ള ആ സിൽവർ ചെയിൻ വാച്ച്.! അവന്റെ സർവ്വ നാഡികളും കോൽമയിർകൊണ്ട് നടുങ്ങി.

കാട്ടുമുത്തപ്പാ.. ചേച്ചി..!

അവന്റെ തൊണ്ടയിൽ നിന്നൊരു അലർച്ച ആ രാപ്പുടവ ചുറ്റിയ ആരണ്യകത്തിന്റെ നിശബ്ദയെ പിച്ചിച്ചീന്തി വിദൂരതകളിലേക്ക് അലയടിച്ചു. ഏതൊക്കെയോ ചില്ലകളിൽ നിന്ന് അനവധി രാക്കിളികൾ ഞെട്ടിപ്പിടഞ്ഞു ചിറകടിച്ചു പറന്നു പോയി. രാമഞ്ഞിൽ തണുത്ത്‌ തൂങ്ങിക്കിടക്കുന്ന നിശ്ചലമായ തന്റെ ചേച്ചിയുടെ ഭീഭത്സമായ ശരീരത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു വാവിട്ടു കരഞ്ഞു. ഇനിയും പാതിരാവ് തീണ്ടിയിട്ടില്ലാത്ത കാനനയൗവ്വനത്തിന്റെ വന്യമായ ഇരുളിമയിൽ അജ്ഞാതമായ രഹസ്യങ്ങൾ ഗോപ്യമാക്കി നിർത്തിയ നിശ്ചലതയിൽ, നിതാന്ത ശാന്തതയിൽ, മഞ്ഞ് നനഞ്ഞകാട്ടിൽ മരം പെയ്യുന്ന ശബ്ദങ്ങൾ മാത്രം അവിരതം മുഴുങ്ങിക്കൊണ്ടിരുന്നു.

💬 Comments

View all comments