0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

കാട്ടിലാണ്. മുതലാളിയെ എതിർത്താൽ, വെറുപ്പിച്ചാൽ പിന്നീട് അമ്മയെ പുലി കൊണ്ട് പോയി എന്നോ മറ്റോ കേൾക്കേണ്ടി വരും. അങ്ങനെ തന്നെയാണ് തന്നോട് പറഞ്ഞതും. കരയാൻ തോന്നിയില്ല. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോന്നു.

കാടിന്റെ കാളിമ കൂടിക്കൂടി കനത്ത ഇരുട്ടായി തീർന്നു. കാടിന്റെ ഭയാനകത അവളെ ഭയപ്പെടുത്തി. ടോർച്ചിന്റെ വെളിച്ചത്തിൽ കുണ്ടും കുഴിയും പാറക്കല്ലുകളും നിറഞ്ഞ വഴികളിലൂടെ നടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ കുറച്ച് ദൂരെ നിന്ന് വെള്ളത്തിന്റെ ശബ്ദം കേട്ട് തുടങ്ങി. പിന്നെ അധികം നടക്കേണ്ടി വന്നില്ല അവൾക്ക്. ഒരു മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ ജോർജ് മുതലാളി നിന്നു,

അവളും. കൂടെയുള്ളവർ മരത്തിലേക്ക് വലിഞ്ഞു കയറി ഒരു കയർ പടവുകൾ താഴേക്ക് ഇട്ടു. മുതലാളി അതിലൂടെ കയറിപ്പോകുന്നത് അത്ഭുതത്തോടെയും ഭീതിയുടെയും അവൾ നോക്കിനിന്നു. ടോർച്ചിന്റെ വെളിച്ചത്തിൽ മരത്തിനു മുകളിലെ വീട് കണ്ട് അവൾ വാ പൊളിച്ചു.

കിങ്കരന്മാരിൽ ഒരാൾ അവളെ തള്ളി ആ പടവുകളിലേക്ക് കയറ്റി. പിന്നിൽ നിന്ന് സഹായത്തിനു ചന്തിയിൽ കൈവച്ചു തള്ളിക്കൊടുത്തു. അവൾ മുകളിലേക്ക് പിടിച്ചു കയറിയപ്പോൾ ആ രണ്ട് ഗുണ്ടകളും കൊണ്ട് വന്ന സാമഗ്രികൾ മുറിയിലേക്ക് വച്ചു താഴേക്ക് പോയി.

"ആ കയർ വലിച്ചു മുകളിൽ ഇട്ടേക്ക്." ജോർജ് മുതലാളി അവളോട് പറഞ്ഞു. അവൾ ആ ഭാരമുള്ള കയർ വലിച്ചു മുകളിലേക്കിട്ടു. പിന്നെ ജോർജ് മുതലാളിയുടെ പിന്നിൽ ആ കൂടാരത്തിലേക്ക് കടന്നു. അയാൾ ലൈറ്ർ എടുത്ത് വിളക്ക് കത്തിച്ചു. അതിനകം ഒന്ന് കണ്ണോടിച്ച നിമ്മി അതിശയിച്ചു പോയി. നല്ലൊരു ബെഡ്‌റൂം പോലെയുണ്ട്.

ഇനിയെന്ത് ചെയ്യണം എന്നറിയാതെ അവൾ മുറിയുടെ മധ്യത്തിലായി തലയും താഴ്ത്തി നിന്നു. തണുപ്പ്

💬 Comments

View all comments