Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
ഭക്ഷണവും കഴിഞ്ഞു നല്ല സുഹൃത്തുക്കൾ ആയിട്ടാണ് മടങ്ങിയത്.
എന്നിട്ടും ഒരു ഭർത്താവിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഉത്തമ പ്രണയിനിയായ ഭാര്യയെ പോലെ അവൾ എത്ര മനോഹരണയിട്ടാണ് വാഹിദിനെ കെയർ ചെയ്യുന്നത്. തനിക്കും അങ്ങിനെ ഒക്കെ ചെയ്യാൻ തോന്നിയില്ലേ. അതെ, തനിക്ക് അവന്റെ നല്ലൊരു സുഹൃത്താകാൻ പറ്റില്ല. അവനോട് തോന്നിയത് ആകർഷണമല്ല അനുരാഗമാണ്. അതൊരു രോഗമാണ്. മനുഷ്യനെ അമ്പേ കാർന്നു തിന്നുന്ന രോഗം.!
അവൾ ബെയറർ വന്നപ്പോൾ card കൊടുത്തു. അയാൾ പേയ്‌മെന്റ് കഴിഞ്ഞു card തിരികെ കൊണ്ട് വന്നപ്പോൾ അവൾ എഴുന്നേറ്റു. അവന്റെ തോളിൽ കൈവച്ചു തൂങ്ങി പുറത്തേക്ക് നടന്നു.
"തനിക്ക് ഡ്രൈവ് ചെയ്യാൻ അറിയോ." അവനോട് അവൾ ചോദിച്ചു. അതെ എന്ന് അവൻ പറഞ്ഞപ്പോൾ തന്നെയൊന്ന് വീട്ടിൽ കൊണ്ട് വിടാൻ അവൾ പറഞ്ഞു. കാല് നിലത്തുറക്കാതെ അവൾ നിന്നാടി.
"എനിക്കൊന്ന് മാനേജർ നോട് ചോദിക്കണം മാഡം." അയാൾ ഭവ്യതയോടെ പറഞ്ഞു.
"ഏത് നരകത്തിൽ പോയിട്ട് വേണേലും ചോദിച്ചോ. എനിക്കൊന്നു കിടക്കണം. ഡ്രൈവ് ചെയ്യാൻ വയ്യ.! അവൾ കുഴഞ്ഞ ശബ്ദത്തിൽ ദേഷ്യപ്പെട്ടു. അവളെയും ചുമന്ന് അവൻ നടന്നു കൌണ്ടറിൽ എത്തി കാര്യം പറഞ്ഞു. പിന്നെ അവളുടെ കാറിന് അടുത്തേക്ക് വലിച്ചു കൊണ്ട് പോയി അവളെ കാറിലേക്കിട്ട് ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്നു. അപ്പോഴാണ് താക്കോലിന്റെ കാര്യം ആലോചിച്ചത്.
അവൻ അവളുടെ hand പേഴ്‌സ് തപ്പി നോക്കി. പിന്നെ ബാറിലേക്ക് കയറി അവൾ ഇരുന്ന സ്ഥലം പരിശോധിച്ചു. താഴെ നിലത്തു വീണു കിടക്കുന്ന കാർ കീ എടുത്ത് കാറിൽ ചെന്നു കയറി. എലിസബത്ത് അർദ്ധ ബോധത്തിൽ എന്തൊക്കെയോ പൂറുപിറുക്കുന്നു. ചതിയാ വെറും ചതി.. നിങ്ങളെ ഒതുക്കാനുള്ള നശിപ്പിക്കാനുള്ള കളിയാ എന്നൊക്കെ അവൾ കുഴഞ്ഞു സ്വരത്തിൽ പിറുപിറുക്കുന്നു.അവൻ അവളോട് വീട് എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി വേഗം ഡ്രൈവ് ചെയ്തു രാത്രി പതിനൊന്നു മണിയായിരിക്കുന്നു. ഒരു മണിക്കൂർ
💬 Comments
View all comments