0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

കുടുംബശ്രീ കൂടുന്നു. റോബിനും അവന്റെ പുറകെ വെളിയിൽ വന്നു.

"സാർ ഇവിടെ കൂടുന്നുണ്ടോ അതോ മടങ്ങുമോ."? റോബിൻ തുഷാറിനോട് ചോദിച്ചു.

"എനിക്ക് മടങ്ങണം. നമ്മുടെ ടീമിനെ കണ്ട് കാര്യങ്ങൾ വിലയിരുത്തണം." അവൻ പറഞ്ഞു.

"തോട്ടത്തിൽ ലീലയുണ്ട് ഇന്നലെ രാത്രി വന്നിട്ട് പോയില്ല. ഞങ്ങൾ മൂന്ന് പേരും കൂടി അവളെ ഒന്നിച്ചൊന്നു സന്തോഷിപ്പിച്ചു. പിന്നെ പോകാൻ കൂട്ടാക്കിയില്ല. ഒന്ന് നോക്കുന്നോ.?" റോബിൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചു.

"എന്തിന്. എത്രയോ വർഷമായി തന്റെ ജോർജ് അടിച്ചു കിണർകുത്തി വച്ചിരിക്കുന്ന മണ്ണാണ്. താനൊക്കെ അതിൽ നിന്ന് തന്നെ വെള്ളം കുടിച്ചോണ്ടിരുന്നോ." തുഷാർ അൽപ്പം പരിഹാസത്തോടെ അതും പറഞ്ഞു പൊന്തക്കാട്ടിൽ അവർ നടന്നുണ്ടായ വഴിയിലേക്ക് ഇറങ്ങി നടന്നു. പെട്ടന്ന് വീടിന്റെ ഭാഗത്തുള്ള കുറ്റിക്കാട്ടിൽ എന്തോ അനക്കം കണ്ടത് പോലെ സംശയിച്ചു നിന്ന് വീക്ഷിച്ചു. വല്ല പുലിയോ മറ്റോ ആണോ എന്നൊരു സംശയത്തോടെ വീക്ഷിച്ചിട്ടു നടന്ന് നീങ്ങി.

രാത്രി.!

തന്റെ ജീപ്പ് ഇരുട്ടിൽ നിർത്തി തുഷാർ ജോലിക്കാർ താമസിക്കുന്ന കോളനിയിലെ ഒരു വീടിന്റെ ജാലകത്തിൽ പതുക്കെ തട്ടി. ജാലകം തുറന്ന് ഒരു പെൺകുട്ടി പുറത്തേക്ക് നോക്കി.

രാധ.!

ശാരീസ് ഗ്രൂപ്പ്‌ ഫാക്ടറിയിലെ സൂപ്പർ വൈസർമാരിൽ ഒരാളാണ് രാധ.!

"ഈശ്വരാ ആരാ ഇത്. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇതെപ്പോ വന്നു.?" അവൾ സന്തോഷം കൊണ്ട് തുടുത്ത മുഖത്തോടെ ചോദിച്ചു. കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു. തന്നെ ഇട്ടേച്ചു പോയി എന്ന് കരുതിയിരുന്ന പ്രിയപ്പെട്ടവനെ കണ്ടതിന്റെ ആഹ്ലാദവും അത്ഭുതവും അവളുടെ മുഖത്ത് പ്രകടമായിരുന്നു. വിടർന്ന കരിനീല കണ്ണുകളിൽ പ്രണയത്തിന്റെ ആയിരമായിരം പൂത്തിരി കത്തി..

"നിന്ന് കിന്നാരം ചോദിക്കാതെ പിന്നിലെ വാതിൽ തുറക്ക് പെണ്ണേ." തുഷാർ അക്ഷമയോടെ പിറുപിറുത്തു

"ഉം ന്താ കാര്യം. ഇത്ര അണച്ചു മുട്ടി നിൽക്കുന്നത് ന്തിനാണാവോ "? അവളുടെ കണ്ണിൽ കുസൃതി മിന്നിപ്പൊലിഞ്ഞു. മുഖത്ത് അരുണിമയുംചുണ്ടിൽ ഒരു കള്ളച്ചിരിയും മിന്നി.

💬 Comments

View all comments