0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

മോനാണ് അവൻ. അവരുടെ കമ്പനി വഴിയാണ് കഞ്ചാവ് ഇന്റർനാഷണൽ മാർക്കറ്റിലേക്ക് പോകുന്നത് എന്ന് പുറം ലോകം അറിഞ്ഞാൽ ശാരീസ് ഗ്രൂപ്പ്‌ ഇല്ലാതാവും. അത് കൊണ്ട് ആ വഴി അവരെ തളർത്തണം എന്നാണ് മുതലാളി പറഞ്ഞത്." റോബിൻ തുഷാറിനെ കാര്യം ധരിപ്പിച്ചു.

"എടോ കഴുതേ, ആ കിളവൻ മുതലാളിക്ക് ബുദ്ധിയില്ലന്ന് മനസ്സിലായി. അങ്ങനെ ഈ കാര്യം അറിഞ്ഞാൽ പിന്നെ ഏത് വഴിയാടോ കസ്റ്റംസ് ചെക്കിങ് പോലും ഇല്ലാതെ ഇത്ര ഈസിയായി ചരക്ക് പുറത്തേക്ക് പോകുന്നത്. അത് മാത്രമല്ല, ഇന്നലെ എനിക്ക് ഒരു വിവരം കിട്ടി. ഏതോ വഴി ആ കാര്യം അവർക്ക് മനസ്സിലായിട്ടുണ്ട് എന്ന്.

അതാ ഞാൻ നേരെ ഇങ്ങോട്ട് വന്നത്." തുഷാർ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. അവൻ പുറത്തേക്ക് ഇറങ്ങി ദൂരെ മലനിരകളിൽ മഞ്ഞ് പൊതിയുന്നത് നോക്കി നിന്നു. കാറ്റിൽ ഏതൊക്കെയോ കാട്ടുമരങ്ങളുടെയും ലതകളുടെയും കായ്കനികളുടെയും സുഖകരമായ ഔഷധ ഗന്ധം. വലിയ മരങ്ങളിൽ കുരങ്ങന്മാർ കുടുംബശ്രീ കൂടുന്നു. റോബിനും അവന്റെ പുറകെ വെളിയിൽ വന്നു.

"സാർ ഇവിടെ കൂടുന്നുണ്ടോ അതോ മടങ്ങുമോ."? റോബിൻ തുഷാറിനോട് ചോദിച്ചു.

"എനിക്ക് മടങ്ങണം. നമ്മുടെ ടീമിനെ കണ്ട് കാര്യങ്ങൾ വിലയിരുത്തണം." അവൻ പറഞ്ഞു.

"തോട്ടത്തിൽ ലീലയുണ്ട് ഇന്നലെ രാത്രി വന്നിട്ട് പോയില്ല. ഞങ്ങൾ മൂന്ന് പേരും കൂടി അവളെ ഒന്നിച്ചൊന്നു സന്തോഷിപ്പിച്ചു. പിന്നെ പോകാൻ കൂട്ടാക്കിയില്ല. ഒന്ന് നോക്കുന്നോ.?" റോബിൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചു.

"എന്തിന്. എത്രയോ വർഷമായി തന്റെ ജോർജ് അടിച്ചു കിണർകുത്തി വച്ചിരിക്കുന്ന മണ്ണാണ്. താനൊക്കെ അതിൽ നിന്ന് തന്നെ വെള്ളം കുടിച്ചോണ്ടിരുന്നോ." തുഷാർ അൽപ്പം പരിഹാസത്തോടെ

💬 Comments

View all comments