Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
നിന്നല്ലാതെ കേട്ടപ്പോൾ ജോർജ് മുതലാളിയും കൂട്ടരും ഇന്ന് തിരികെ പോയിട്ടില്ല എന്ന് ലീലയ്ക്ക് മനസ്സിലായി. അവൾ അറിയാതെ അരയിൽ കൈവച്ചു പോയി. വെട്ടുകത്തി അവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് അവൾ എഴുന്നേറ്റ് നടന്നു. ശബ്ദമുണ്ടാക്കാതെ പൊന്തക്കാടിന്റെ മറപിടിച്ചു പട്ടികളുടെ കോലാഹത്സങ്ങൾ കേൾക്കുന്ന ഭാഗത്തേക്ക് അവൾ പതുങ്ങി ചെന്നു.
"ആരാടാ ഇത് ചെയ്തത്. എന്താണ് ഇവർക്ക് പറ്റിയത്." ജോർജ് മുതലാളിയുടെ ശബ്ദമാണല്ലോ അത്. ലീലയുടെ ശരീരത്തിൽ ഒരു വിറയൽ ബാധിച്ചു. ചെറിയൊരു ഭയം അവളെ തളർത്തി. വെട്ടുകത്തി മുറുകെ പിടിച്ചു കൊണ്ട് അവൾ കുറച്ച് കൂടി മുന്നോട്ട് ചെന്നു. ഇപ്പോൾ വ്യക്തമായി അവൾക്ക് കാണാം, ജോർജ് മുതലാളിയും തുഷാറും വേറെ രണ്ട് പേരും. അവർ എന്തോ നോക്കിനിന്നു കൊണ്ട് സംസാരിക്കുന്നു. അത് എന്താണെന്ന് അറിയാൻ അൽപ്പം മാറി ഒരു കാട്ടു ചെടിയുടെ മറവിലേക്ക് ഒതുങ്ങി നിന്ന് ലീല പാളി നോക്കി. കാട്ടു നായ്ക്കൾ എന്തോ കടിച്ചു വലിക്കുന്ന ബഹളമാണ്.
"ഇവർക്ക് എന്താ പറ്റിയതെന്നാ ചോദിച്ചത്. ഇവർ എപ്പോഴാണ് താഴെ ഇറങ്ങിയത്."? അയാൾ കലിതുള്ളിക്കൊണ്ട് ചോദിക്കുന്നു.
"അവൻ താഴെ തന്നെയായിരുന്നു. സെയ്താലി നമ്മുടെ കൂടെ മുകളിൽ തന്നെയായിരുന്നു. ഒന്ന് പുറത്തിറങ്ങി താഴേക്ക് മൂത്രം കളയട്ടെ എന്ന് പറഞ്ഞു പുറത്തിറങ്ങിയതാണ്. കുറച്ച് കഴിഞ്ഞ് എന്തോ ജീവിയാണെന്ന് തോന്നുന്നു, ഒരു മിന്നായം പോലെ അങ്ങേരുടെ മേൽ ചാടുന്നതും അങ്ങേര് താഴേക്ക് വീഴുന്നതും മാത്രേ ഞാൻ കണ്ടുള്ളൂ. വല്ല കുരങ്ങോ മറ്റോ ആവും." തുഷാർ വ്യക്തമാക്കി.
"കുരങ്ങു കടിച്ചാൽ നുരയും പതയും തുപ്പി ചാവുമോടോ. കണ്ടില്ലേ താൻ." ജോർജ് രോഷത്തോടെ മുരണ്ടു.
ലീല ഒരു ഞെട്ടലോടെ അങ്ങോട്ട് നോക്കി. ഒരു വലിയ മരത്തിനടുത്തു, ആരോ മരിച്ചു മണ്ണടിഞ്ഞ അസ്ഥികൂടത്തിനടുത്തു വീണു കിടക്കുന്ന സെയ്‌താലിയും ജോർജ് മുതലാളിയുടെ ഒരു തടിമാടൻ കിങ്കരനും. രണ്ടുപേരും കണ്ണ് തുറിച്ചു വായിൽ നിന്ന് വെളുത്ത നുരയൊലിപ്പിച്ചു മരിച്ചു
💬 Comments
View all comments