0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

game നിങ്ങൾക്ക് മനസ്സിലായിട്ടുണ്ട് എന്ന് എനിക്കറിയാം. നിന്നെ തീർക്കാൻ പ്ലാൻ നടക്കുന്നുണ്ട്. എനിക്ക് അത് അറിഞ്ഞതിൽ പിന്നെ ഒരു സമാധാനവും ഇല്ലാഞ്ഞിട്ടാ വിളിച്ചത്."അവൾ അൽപ്പം അസ്വസ്ഥതയോടെ പറഞ്ഞു തുടങ്ങി.

"അതൊക്കെ എനിക്ക് അറിയാം. എല്ലാ അണ്ടർ ഗെയിമുകളും എനിക്ക് മനസ്സിലായിട്ടുണ്ട്. ബട്ട്‌ എന്നെ തീർക്കുന്ന കാര്യം ഒരു മുന്നറിയിപ്പും കിട്ടിയിട്ടില്ല. അതുണ്ടാകും ന്ന് അറിയാമെന്നു മാത്രം." വാഹിദ് പറഞ്ഞു.

"എന്റെ ചേട്ടനടക്കം ഉൾപ്പെട്ട ഒരു കളിയാണ്. നിങ്ങടെ കമ്പനി ജോർജ് അങ്കിൾന്റെ കമ്പനിയുടെ കോൺട്രാക്ട് ക്യാൻസൽ ചെയ്തപ്പോൾ അങ്കിൾന്റെ തലയിൽ തെളിഞ്ഞ ബുദ്ധിയാണ് ഞങ്ങടെ കമ്പനിയുമായി ഡീൽ ഉണ്ടാക്കുന്ന കാര്യം.അതിന് ആദ്യം നിങ്ങടെ പ്രൊഡക്ഷൻ ടീമിലെ രാധയെ തുഷാർ പ്രണയം നടിച്ചു വെപ്പാട്ടിയാക്കി നിർത്തി, അവന്റെ രണ്ട് മൂന്ന് പേരെ ജോലിയിൽ തിരുകിക്കയറ്റി. എന്നിട്ട് തോട്ടത്തിൽ നിന്ന് വരുന്ന കഞ്ചാവ് ഫാക്ടറി വണ്ടിയിൽ ഞങ്ങടെ കമ്പനി ഗോഡണിലേക്ക് മൂവ് ചെയ്യാൻ തുടങ്ങി."അവൾ സംസാരം നിർത്തി അവനെ ഒന്ന് നോക്കി. അവൾ എന്തോ ചോദിക്കാൻ വിമ്മിഷ്ടപ്പെടുന്നത് പോലെ വാഹിദിന് തോന്നി.

"അറിയാം. ഇതൊക്കെ എനിക്ക് വ്യക്തമായ കാര്യങ്ങളാണ്. ആ മൂന്ന് പേരെയും ഇപ്പോൾ എസ്. ഐ. കിഷോർ പൊക്കിയിട്ടുണ്ടാകും." വാഹിദ് അക്ഷോഭ്യനായി പറഞ്ഞു.

"ങേ.. എങ്ങിനെ അറിയാം. ആർക്കും ഇതൊന്നും അറിയില്ലല്ലോ, ഞങ്ങൾക്ക് അല്ലാതെ." അവളൊന്നു ഞെട്ടി.

"അതൊക്കെ എനിക്കറിയാം. രാധ എന്റെ കസ്റ്റഡിയിൽ ആണ്. അവളെ ഞാൻ കഴിഞ്ഞ ദിവസം രാത്രി തന്നെ പൊക്കി. തുഷാറിനെ മുമ്പൊരിക്കൽ ഞാൻ ഒന്ന് കൈവച്ചതാണ്. രാത്രി ശാരിയെ കേറിപ്പിടിച്ചപ്പോൾ ഞാനവനെ കാലേൽ വാരി നിലത്തടിച്ചു വിട്ടതാ. അത് രാധയെ കണ്ട് മടങ്ങുന്ന വഴിയായിരുന്നു എന്ന് ഇപ്പൊ അറിഞ്ഞു." അവൻ ശാന്തമായി പറഞ്ഞു.

അവൾ അത്ഭുതത്തോടെ അവനെ നോക്കി. തുഷാറിന് ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞത് അപ്പൊ അതായിരുന്നു. തുഷാറിനെ എല്ലാവർക്കും ഭയമാണ്, കാരണം അവനൊരു അപരാജിത

💬 Comments

View all comments