Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
ത്യാഗമാണ് ഈ വരവ് അല്ലേ." അവളുടെ ചിരി മങ്ങി മുഖത്തു വിഷാദം കലർന്നു. അവൾ താഴോട്ട് നോക്കികൊണ്ട് തുടർന്നു.
"എനിക്ക് കണ്ണുനിറയെ കണ്ടോണ്ടിരുന്നു സംസാരിക്കാൻ കൊതിച്ചിട്ടാണ് ഞാനീ സാഹസത്തിനു മുതിർന്നത്. എത്രയോ പേരെ പരിചയപ്പെട്ടിട്ടുണ്ട്. പലരും എന്നെ തൊട്ടിട്ടുണ്ട്. ഒക്കെ പൊറുത്തു തരൂ.. ഞാൻ കാല് പിടിച്ചു മാപ്പ് ചോദിക്കാം.. But എന്നെ ഇഷ്ടമല്ല എന്ന് മാത്രം പറയരുത്. ഇന്നോളം ഒരുത്തനോടും പ്രണയം തോന്നിയിട്ടില്ല, നിന്നോട് അല്ലാതെ. വാഹിദ്.. എനിക്ക് എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് പറിച്ചെറിയാൻ പറ്റുന്നില്ല. ചെയ്തു പിയതിനൊക്കെയും മാപ്പ്. എന്നെ ഇഷ്ടമാണ് എന്നൊരു വാക്ക് മാത്രം കേട്ടാൽ മതി. " അവളുടെ തൊണ്ടയിടറി. അവൾ ഇരുന്നിടത്തു നിന്ന് ഊർന്നിറങ്ങി അവന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു വാഹിദിന്റ കാൽമുട്ടിൽ പിടിച്ചു.
"എലീ നീ എന്തൊക്കെയാ ഈ പറയുന്നത്. എല്ലാം നിനക്ക് അറിയാവുന്നതല്ലേ. എനിക്ക് ആരെയും ചതിക്കാൻ കഴിയില്ല. അവൾ വെറും പാവമാണ്." അവൻ നിസ്സഹായതയോടെ പറഞ്ഞു.
" വാഹിദ്.. പ്ലീസ് എന്നെ ഇങ്ങനെ കൊല്ലല്ലേ. എന്നെങ്കിലും എന്നോട് ഒരു താത്പര്യം തോന്നും എന്നൊരു പ്രസ്‌തീക്ഷയിലാണ്. മദ്യപിച്ചിട്ട് പോലും നിന്നെ മറക്കാൻ പറ്റുന്നില്ല. എന്നെ സ്വീകരിക്കേണ്ട, കൂടെ കൊണ്ട് പോകണ്ട. നിന്റെ കൂടെ താമസിക്കേണ്ട. എന്നെ സ്നേഹിക്കുന്നുണ്ട് എന്നൊന്ന് കേട്ടാൽ മാത്രം മതി. അത് മാത്രം മതി എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ. എന്റെ അസ്തിക്ക് പിടിച്ചു പോയെടാ നിന്നോടുള്ള ഇഷ്ടം. ഇനി പറ്റില്ല ടാ. " അവൾ ചെറുതായി കരഞ്ഞു തുടങ്ങി. വാഹിദ് അവളുടെ കണ്ണുനീർ തുടച്ചു പിടിച്ചെഴുന്നേൽപ്പിച്ചു കൂടെ ഇരുത്തി.
"എടോ ഈ ലോകത്ത്
💬 Comments
View all comments