Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
വാഹിദ് ഇക്കയെ വിളിച്ചു പറഞ്ഞതും പുലരുന്നതിനു മുമ്പേ ഇക്ക തന്നെ ഇങ്ങോട്ട് മാറ്റിയതും അവൻ അറിഞ്ഞിട്ടുണ്ടെങ്കിൽ ഈ രാത്രിയോടെ തന്റെ പ്രാണൻ ഈ ശരീരം വിടുമെന്ന് അവൾക്ക് തോന്നി. അവൾ കുറച്ചുകൂടി വാതിലിനോട് ചേർന്നു നിന്നു ചെവിയോർത്തു. എത്ര പേരുണ്ടാവും? അവൻ തനിച്ചായിരിക്കുമോ? അവളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും വാതിലിൽ തട്ട് കേട്ടു. അതെ സിഗ്നൽ, അടുപ്പിച്ചു രണ്ട് തട്ട് രണ്ട് തവണ, പിന്നെ ഒരിടവേളയിട്ട് ഒറ്റത്തട്ട്.
"വാതിൽ തുറക്കൂ, വാഹിദ് സാർ പറഞ്ഞു വിട്ടതാ." പുറത്തു നിന്ന് ഒരു അടക്കിപ്പിടിച്ച സ്വരം. പരിചയമില്ലാത്ത ശബ്ദമാണ്. അവൾ മുറിയിലേക്ക് ഓടി കട്ടിലിൽ വച്ചിരുന്ന മൊബൈൽ എടുത്ത് സ്വിച്ച് ഓൺ ചെയ്തു. റേഞ്ച് സെറ്റ് ആവാൻ അൽപ്പം സമയം എടുത്തു. രാജൻ സാറിനെ വിളിച്ചിട്ടായിരുന്നു വാഹിദിന്റെ നമ്പർ അവൾ വാങ്ങിയിരുന്നത്. അവന്റെ നമ്പർ സെലക്ട് ചെയ്തു കോൾ ബട്ടൺ ടച്ച് ചെയ്തു. അങ്ങേതലയ്ക്കൽ റിങ് ചെയ്യുന്നുണ്ട്. കുറച്ച് നേരം റിങ് ചെയ്തപ്പോൾ കോൾ അറ്റന്റ് ചെയ്തു.
"ഹലോ രാധ. വാതിൽ തുറന്നോളൂ. ഞാൻ വിട്ട ആളാണ്." വാഹിദിന്റെ ശബ്ദം അവൾ കേട്ടു. അടുത്തു നിന്ന് "രാധയാണോ" എന്ന് ചോദിക്കുന്ന സ്ത്രീ സ്വരം രാധ കേട്ടു. "വിളിക്കാൻ ലോകത്ത് ഇനി പെണ്ണുങ്ങൾ ബാക്കിയുണ്ടോ ആവോ " എന്ന കുശുമ്പും കേട്ടു. ശാരികയുടെ ശബ്ദം. ഓഹ് ഇക്ക മാഡത്തെ അടിക്കാനുള്ള തയ്യാറെടുപ്പ് ആയിരിക്കും. ആ പ്രതിസന്ധി ഘട്ടത്തിലും അവളുടെ തുടയിടുക്കിൽ ഒരു തരിപ്പ് പടർന്നു പിടിച്ചു.
"ശരിയിക്കാ.പക്ഷേ ഞാൻ വിളിക്കും ന്ന് എങ്ങിനെ മനസ്സിലായി.?" രാധ അത്ഭുതത്തോടെ ചോദിച്ചു.
"പെണ്ണല്ലേ. ഇതല്ലാതെ
💬 Comments
View all comments