0%

Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

പരിശാക്കി അവൻ നിലത്തേക്ക് തളർന്നിരുന്നു കിതച്ചു.

"ഉസ്മാനെ, ദാ ഈ ചെയിൻ കൊണ്ട് എല്ലാത്തിനേം കൂട്ടുകെട്ട്. അനങ്ങാൻ കഴയരുത് ഒരുത്തനും." വാഹിദ് കിതപ്പിനിടയിൽ പറഞ്ഞു.

"ഇക്ക ഒന്ന് മൂളിയാൽ മതി, അപ്പുറത്ത് മഴുവുണ്ട്. ഇവന്മാരുടെ കാല് വീട്ടിമാറ്റാം ഞാൻ." ഉസ്മാൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

"എടാ നീയെന്താടാ സിനിമയിലെ സൈക്കോ കില്ലറോ. നിന്നു തള്ളാതെ ഒന്ന് കെട്ടിയിടെടാ ചെങ്ങായീ " വാഹിദ് തളർച്ചയോടെ കിതച്ചു കൊണ്ട് പറഞ്ഞു.

ഉസ്മാൻ ഒരു വളിച്ച ചിരി ചിരിച്ചു. വീണു കിടക്കുന്ന ഗുണ്ടകളെ അവൻ വലിച്ചു കൂട്ടി അവരുടെ കാലുകൾ ചേർത്തു കെട്ടി. പിന്നെ വേറെ ചെയിൻ എടുത്ത് കൈകളും മുറുക്കി ചേർത്തു കെട്ടി വിറകു കെട്ട് പോലെ നിലത്തു കിടത്തി. വാഹിദ് എഴുന്നേറ്റ് അവരുടെ മേൽ ചെന്നിരുന്നു ഒരുത്തന്റെ ചങ്കിൽ കാല് കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചു. അവൻ ശ്വാസം മുട്ടി കണ്ണ് മിഴിച്ചു ചുമച്ചു.

"തുഷാർ. ജോർജ്. ഡെന്നീസ്.. മൂന്നുപേരും എവിടെ. ആ സെയ്‌താലി തീർന്നു എന്നറിയാം." വാഹിദ് പല്ലുഞ്ഞെരിച്ചു കൊണ്ടു പറഞ്ഞു.

"തുഷാർ ചേട്ടൻ ഡെന്നിസ് സാറിന്റെ വീട്ടിൽ ഉണ്ട്. അയാളുടെ മകളും ഭാര്യയുയുമായി അടുപ്പത്തിലാണ്. നാളെ രാവിലേ അവരെ കാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞു. ബാക്കി രണ്ടുപേരെയും എവിടാന്ന് അറിയില്ല. " അവൻ ഞരങ്ങിക്കൊണ്ട് പറഞ്ഞു.

"എടാ നായിന്റെ മോനെ. നിങ്ങൾക്ക് ഇങ്ങനൊരു കൊട്ടേഷൻ തന്നിട്ട് അവൻ കാമുകിയെ കണ്ടു സുഖിക്കാൻ പോകും എന്ന് വിശ്വസിക്കാൻ ഞാൻ എന്താ മണ്ടനാണോ. എവിടെടാ ആ ഭീരു."? വാഹിദ് അമറിക്കൊണ്ട് വീണ്ടും അവന്റെ ശ്വാസനാളം ചവൂട്ടിയരച്ചു.ശ്വാസം കിട്ടാതെ അവൻ

💬 Comments

View all comments