Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
പുറത്തു ചവിട്ടുന്നു.
"ഇക്കാഹ്.." അവൾ കൂകി നിലവിളിക്കാൻ തുടങ്ങി. ചാടി എഴുന്നേറ്റ് വാഹിദ് തന്നെ ചവൂട്ടിയവനെ കൈ മടക്കി താടിയെല്ലിന് ഇടിച്ചു. അവനൊന്നു ഞരങ്ങി. ഒപ്പം വാഹിദ് അവന്റെ പിന്നിലേക് മാറി കഴുത്തിൽ ചുറ്റിപ്പിടിച്ചു. എന്നിട്ട് ഒന്ന് പുറം തിരിഞ്ഞു തന്റെ മുന്നിലേക്ക് ആ അക്രമിയെ പിന്നിലൂടെ പൊക്കിയെടുത്തു ആഞ്ഞൊരു അടിയടിച്ചു.
നടുവൊടിഞ്ഞു എഴുന്നേറ്റ് നിൽക്കാൻ വയ്യാതെ അവൻ ഇഴഞ്ഞു നീങ്ങി. ഉസ്മാൻ കഴിയുന്നതും എതിർക്കാൻ ശ്രമിക്കുന്നു. പക്ഷേ മൂന്നുപേർ അവനെ ചുറ്റിനിന്നു കീഴ്പ്പെടുത്തി. വാഹിദ് അവർക്ക് നേരെ കുതിച്ചു ചെന്ന് ഓരോരുത്തരെയായി ചവുട്ടി തെറിപ്പിച്ചു. അവർ എഴുന്നേറ്റ് വന്നു അരയിൽ നിന്ന് ചെയിൻ എടുത്ത് ചുഴറ്റി വീശാൻ തുടങ്ങി. ഉസ്മാൻ ഓടി മാറി.
വാഹിദ് ഒഴിഞ്ഞു മാറി ഒഴിഞ്ഞു മാറി കിട്ടിയ ഗ്യാപ്പ് മുതലെടുത്തു ഒരുത്തന്റെ മുന്നിലേക്ക് വലിഞ്ഞു കയറി അവന്റെ കൈക്കു കേറിപ്പിടിച്ചു തിരിച്ചു. അവൻ നിലവിളിയോടെ ചെയിൻ താഴെയിട്ടു. ഇതിനകം മറ്റുള്ളവരുടെ ചെയിൻ ആക്രമണം വാഹിദിന്റ പുറത്തും കൈയിലും മറ്റും മുറിവേൽപ്പിച്ചു. അവന്റെ വെളുത്ത നിശാ വസ്ത്രം ചുവന്നു. ശാരിക അലറി വിളിച്ചു തലകറങ്ങി നിലത്തേക്ക് ഊർന്ന് വീണു. വാഹിദ് തന്റെ കൈയിൽ കിട്ടിയവന്റെ കഴുത്തു പിടിച്ചു തിരിച്ചപ്പോൾ അവൻ ബോധം മറഞ്ഞു പിന്നിലേക്ക് മലർന്നു വീണു.
ഉസ്മാൻ ഓടി വന്നു രണ്ടും കല്പ്പിച്ചു വാഹിദിന്റെ കൂട്ടിനെത്തി. അപ്പോഴേക്കും ആദ്യം തല്ലു കിട്ടിയവരിൽ രണ്ട് പേര് എഴുനേറ്റു വന്ന് ആക്രമണം തുടങ്ങി. വാഹിദ് നിലത്തു നിന്ന് ചെയിൻ എടുത്തു വട്ടം കറങ്ങി വീശിക്കൊണ്ട് അവരിലേക്ക് പടർന്നു കയറി. അവരെ ഓരോന്നായി വീശിയടിച്ചു നിലം
💬 Comments
View all comments