0%

Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

മേൽ ചെന്നിരുന്നു ഒരുത്തന്റെ ചങ്കിൽ കാല് കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചു. അവൻ ശ്വാസം മുട്ടി കണ്ണ് മിഴിച്ചു ചുമച്ചു.

"തുഷാർ. ജോർജ്. ഡെന്നീസ്.. മൂന്നുപേരും എവിടെ. ആ സെയ്‌താലി തീർന്നു എന്നറിയാം." വാഹിദ് പല്ലുഞ്ഞെരിച്ചു കൊണ്ടു പറഞ്ഞു.

"തുഷാർ ചേട്ടൻ ഡെന്നിസ് സാറിന്റെ വീട്ടിൽ ഉണ്ട്. അയാളുടെ മകളും ഭാര്യയുയുമായി അടുപ്പത്തിലാണ്. നാളെ രാവിലേ അവരെ കാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞു. ബാക്കി രണ്ടുപേരെയും എവിടാന്ന് അറിയില്ല. " അവൻ ഞരങ്ങിക്കൊണ്ട് പറഞ്ഞു.

"എടാ നായിന്റെ മോനെ. നിങ്ങൾക്ക് ഇങ്ങനൊരു കൊട്ടേഷൻ തന്നിട്ട് അവൻ കാമുകിയെ കണ്ടു സുഖിക്കാൻ പോകും എന്ന് വിശ്വസിക്കാൻ ഞാൻ എന്താ മണ്ടനാണോ. എവിടെടാ ആ ഭീരു."? വാഹിദ് അമറിക്കൊണ്ട് വീണ്ടും അവന്റെ ശ്വാസനാളം ചവൂട്ടിയരച്ചു.ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു. വാഹിദ് കാലെടുത്തു.

"എല്ലാരും കാട് കയറി നാളെ തോട്ടത്തിലേക്ക് പോകും. കഞ്ചാവ് മാറ്റാൻ. തുഷാർ ഡെന്നീസ് സാറിന്റെ വീട്ടിൽ തന്നെയാണ്. സത്യമാണ്." അവൻ അത്രയും പറഞ്ഞു ബോധം മറഞ്ഞു നിശ്ചലമായി. വാഹിദ് എഴുന്നേറ്റ് ശാരികയുടെ അടുത്തേക്ക് നടന്നു.

"ഉസ്മാനെ താൻ എസ്. ഐ. കിഷോറിനെ വിളിക്ക്. പെട്ടന്ന് വന്നു ഇവരെ കൊണ്ടോവാൻ പറ. അല്ലെങ്കിൽ ഇവിടെ കിടന്നു തണുത്തു ചാവും."

"ശരിയിക്കാ." ഉസ്മാൻ തോമസ് ചേട്ടനെ കൈപിടിച്ച് നടത്തി റൂമിലേക്ക് നടന്നുപോയി.

വാഹിദ് വീട്ടിലേക്കു കയറിയപ്പോൾ വാതിൽക്കൽ സ്ത്രീകളൊക്കെ ഭയന്നു നിൽപ്പുണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ അവർ അന്തംവിട്ടു നിന്നുപോയി.

"മോനെ ചോര." അന്നമ്മച്ചി അവന്റെ അടുത്തേക്ക് വന്നു.

"പേടിക്കാൻ ഒന്നൂല്ല അമ്മച്ചീ. ചെയിൻ കൊണ്ട് കോറിയതാ. ചെയിൻ ആയത് കൊണ്ട് അങ്ങുമിങ്ങും കൊണ്ടിട്ടുള്ള മുറിവാ. ആഴത്തിൽ ഒന്നും കാണില്ല."

"ഹോസ്പിറ്റലിൽ പോകാം മോനെ. ഈ പരുവത്തിൽ മോള് കണ്ടാൽ പേടിക്കും."

"അവളിപ്പോ എന്നെ കാണണ്ട. എനിക്ക് ഉടനെ പോണം."

"ഈ പാതിരാത്രിയോ. എങ്ങോട്ട്. അതൊന്നും ശരിയാവില്ല. മോൻ അങ്ങോട്ട് ചെല്ലൂ, മോൾ കിടന്നു നിലവിളിക്കുന്നുണ്ടായിരുന്നു. " അന്നമ്മ പറഞ്ഞു. വാഹിദ് മുകളിലേക്ക് കയറി പാന്റിന്റെ പോക്കറ്റിൽ നിന്ന് വാതിലിന്റെ കീ എടുത്ത് തുറന്ന് അകത്ത് കയറി. ജാലകത്തിനടുത്തു വീണു കിടക്കുന്ന

💬 Comments

View all comments