0%

Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

പതുക്കെ ഭൂമിയെ ആലിംഗനം ചെയ്യാൻ വെമ്പി കൈകൾ കൊണ്ട് പൊതിയാൻ നാണിച്ചു നിൽക്കുന്നു.

എരിയുന്ന സിഗററ്റ് ചുണ്ടിൽ വച്ചു ജോർജ് കാടിന്റെ ഇരുണ്ട അനന്തതയിലേക്ക് കണ്ണുകൾ പായിച്ചു ചെറു വീടിന്റെ ഉമ്മറത്ത് കുത്തിയിരുന്നു. അയാളുടെ കണ്ണുകളിൽ ആഴമേറിയ ചിന്തയുടെ കനലുണ്ട്. മുഖത്ത് വെറുപ്പും കോപവും ഇരുണ്ടു മൂടിക്കെട്ടി നിൽക്കുന്നു. എത്ര പെട്ടന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. വളരെ കോൺഫിഡൻസോടു കൂടി നല്ല വെടിപ്പായി കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നത് ആയിരുന്നു. എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഭീഷണിപ്പെടുത്തിയും അവഗണിച്ചും ആളുകളെ വരുതിയിൽ ആക്കിയും ശാരീസ്ഗ്രൂപ്പ്‌നെ താൻ നിസ്സാരവത്കരിച്ച കോടികൾ അതിന്റെ മറവിൽ സമ്പാദിച്ചു. ഇരു ചെവിയറിയാതെ അവരെ ഉപയോഗിച്ചു വൻതോതിൽ കഞ്ചാവ് കടത്തു തന്നെ തങ്ങൾ നടത്തി.

ആ ശാരിക വെറുമൊരു പെണ്ണാണല്ലോ, അതും പുരുഷവിദ്വേഷി, അധികം തലവേദയുടെ പിന്നാലെ പോകില്ല എന്ന ഉറപ്പിൽ തന്നെയായിരുന്നു എല്ലാം മുന്നോട്ട് കൊണ്ടു പോയിക്കൊണ്ടിരുന്നത്. പക്ഷേ ആ വാഹിദ് വന്നതോടെ എല്ലാം തകിടം മറിഞ്ഞു. തനിക്ക് തന്റെ ജീവനും കൊണ്ട് ഈ കാട്ടിൽ വന്നു ഒളിച്ചിരിക്കേണ്ട ഗതിയായി. അവനെ ഒതുക്കാതെ ഒന്നിനും കൂട്ട് നിൽക്കാൻ വയ്യെന്നാണ് ഉദ്യോഗസ്ഥരും പറഞ്ഞിരിക്കുന്നത്. അവന് അപൂർവ്വം ചിലരുമായി നല്ലൊരു സൗഹൃദവലയമുണ്ട്. പിന്നിൽ നിന്ന് ആത്മവിശ്വാസം നൽകാൻ ചില കമ്പനികളുടെ ലീഗൽ അഡ്വൈസർമാരുണ്ട്. താൻ അവനൊരാൾ ജീവിച്ചിരിപ്പുണ്ട് എന്ന് ആദ്യമേ തുറിച്ചറിയണമായിരുന്നു.

തന്റെ മകൾ.!

അവളുടെ കാര്യമാണ് കഷ്ടം. ഭർത്താവെന്നു പറയുന്ന ആ ഭീരു എല്ലാം നാറിതുടങ്ങിയപ്പോൾ തന്നെ സ്വന്തം ഷെയർ ഭാര്യയുടെ തലയിൽ എഴുതി വച്ചു നാടുകടന്നു. പെങ്ങൾ ആണെങ്കിൽ താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ തന്നെ ഇതിനൊന്നും കെട്ടിവലിക്കണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുക്കും തനിക്ക് ഒളിവിലും മകൾക്ക് വീട്ടിലും ഇരിക്കേണ്ടി വന്നു. അയാൾ നിരാശയോടെ ചിന്തിച്ചു.

അതായിരുന്നു വാസ്തവവും. വാഹിദും കിഷോറും രാജന്റെ കൂടെ

💬 Comments

View all comments