0%

Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

മുമ്പ് ആരോ വന്നു അവയൊക്കെ മാറ്റിയിട്ടുണ്ട്, അഥവാ തന്നോട് വരാൻ പറഞ്ഞിട്ട് താൻ വരുന്നതിനു മുമ്പേ ആരോ വന്നു പോയിട്ടുണ്ട്. എങ്കിൽ ആ ചാക്ക്കെട്ടുകൾ എവിടെക്ക് മാറ്റി.?

കുറച്ച് കഴിഞ്ഞപ്പോൾ കാലൊച്ചകൾ കുറേകൂടി അടുത്തു വന്നു. കുടിലിന്റെ പനയോല വാതിലിന്റെ വിടവിലൂടെ അയാൾ വെളിയിൽ നോക്കി. കൈയിൽ ലൈറ്ററോ തീപ്പെട്ടിയോ ഇല്ല, വിളക്ക് തെളിയിക്കാൻ. അത് എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കാനും കഴിഞ്ഞില്ല. പെട്ടന്ന് പുറത്തു ടോർച്ചിന്റെ വെളിച്ചം പരന്നു. വാതിൽ എടുത്തു മാറ്റാൻ ശ്രമിക്കുന്ന ശബ്ദം കേട്ടപ്പോൾ ഡെന്നീസ് എഴുന്നേറ്റ് കുറച്ച് പിന്നിലേക്ക് മാറി ഇരുളിൽ പതുങ്ങി. വാതിൽ തുറന്ന് വെളിച്ചം അകത്തേക്ക് കയറി. അയാൾ മുറിയിൽ തീർച്ചടിച്ചു ആകെയൊന്നു ഒന്ന് പരിശോധിച്ചു.

"ഹ സാർ ഇരുട്ടിൽ ഇരിപ്പാണോ. വെളിച്ചം ഇല്ലേ കൈയിൽ."? അയാൾ ഡെന്നിസിനെ കണ്ടപ്പോൾ ചോദിച്ചു.

ജോസ്.!

കോളനിയിലെ കഞ്ചാവ് കച്ചടവക്കാരൻ ജോസ് അല്ലേ അത്! പെട്ടന്നുള്ള പ്രഭാപ്രവാഹത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ ഡെന്നീസ് കൈകൾ കണ്ണിനു മുകളിൽ വച്ചു കുറച്ച് നേരം നിന്നു. അപ്പോഴേക്കും ജോസ് പോക്കറ്റിൽ നിന്ന് തീപ്പെട്ടി എടുത്തു വിളക്ക് കത്തിച്ചു. മുറിയിൽ മഞ്ഞ വെളിച്ചം പരന്നു.

"ജോസ് എന്താ ഇവിടെ.? ഞാൻ ഇവിടുണ്ടെന്ന് ആര് പറഞ്ഞു.? ഡെന്നീസ് കൈകൾ മാറ്റി കട്ടിലിൽ ഇരുന്നിട്ട് ചോദിച്ചു.

"ഒരു പണിയുണ്ടെന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നതാ. ഒരു വിശ്വാസ വഞ്ചന കാട്ടിയ നാറിയെ തീർക്കാനുണ്ട്. അപ്പൊ ഇന്നിവിടെയാവാം എന്ന് വച്ചു." ജോസ് ഒരു ബീഡിക്ക് തീകൊളുത്തി കട്ടിലിൽ വന്നിരുന്നു.

"ഓഹ് തന്നെയാണോ ഏർപ്പാട് ചെയ്തേക്കുന്നത്. അവനിന്ന് വരുമെന്ന് പറഞ്ഞു പണി തന്നു. ഇതുവരെ എത്തിയില്ല ." ഡെന്നീസ് വാഹിദിനെ ഉദ്ദേശിച്ചു പറഞ്ഞു.

"ഉം സാരമില്ല. നമ്മുടെ കൈയെത്തും ദൂരത്തു തന്നെയല്ലേ. ടൈം ഉണ്ടെന്നേ." ജോസ് അർത്ഥഗർഭമായി പറഞ്ഞു.

"അതെയതെ. ബട്ട്‌ ജോസ് വിചാരിക്കുന്ന പോലെ അത്ര നിസ്സാരനല്ല അവൻ."

💬 Comments

View all comments