Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
പതുക്കെ സ്വയം മന്ത്രിച്ചു. എലിസബത് അരിശത്തോടെ അവളെ തുറിച്ചു നോക്കുന്നത് അവൾ പക്ഷെ അറിഞ്ഞില്ല.
വാഹിദിനെ ഇങ്ങോട്ട് കൊണ്ടുവരും എന്ന ഡെന്നീസിന്റെ ഉറപ്പിലാണ് താൻ ഇവിടെ എത്തിയതെന്ന് അടുത്ത സിഗരറ്റിനു തീ കൊളുത്തി ജോർജ് ചിന്തിച്ചു. എന്നിട്ടും അവർ ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ഗോഡൗൺ സേർച്ച് ചെയ്തു സാധനം പൊക്കിയതോടെ ഒളിവിൽ ആയത് കൊണ്ട് മടങ്ങിപോകാനും വഴിയില്ല. എന്നാലും കൃത്യം അവിടെ തന്നെ എങ്ങിനെ പോലീസും നാർകോട്ടിക് പടയും എക്സൈസും എത്തിച്ചേർന്നു? അതൊരു രഹസ്യ കേന്ദ്രമായിരുന്നല്ലോ. ഡെന്നീസ് ചതിച്ചോ? എന്തോ പദ്ധതികൾ താൻ അറിയാതെ നടക്കുന്നുണ്ട്. എല്ലാം തന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഇപ്പോൾ താൻ വെറും ഒരു തലയാട്ടി മാത്രം. ആരൊക്കെയോ തീരുമാനിക്കുന്നത് താൻ തലയാട്ടി വഴങ്ങി കൊടുക്കുന്നു. കഞ്ചാവ് തോട്ടത്തിലെ ചരക്കുകൾ നീക്കം ചെയ്യാൻ പ്ലാൻ ചെയ്തിട്ട് തുഷാറിനെ പിന്നെ കണ്ടതും ഇല്ല. എന്താണ് നടക്കുന്നത്? അയാൾ സിഗരറ്റിന്റെ പുക വെളിച്ചം മങ്ങിതുടങ്ങിയ അന്തരീക്ഷത്തിലെ മഞ്ഞ് കണങ്ങളുടെ ഈറൻ കുതിർന്ന സാന്ദ്രതയിലേക്ക് നീട്ടിയൂതി.
ഭാഗം 39
ആരായിരിക്കും ഈ രാത്രിൽ ഇങ്ങോട്ട് വരുന്നത്? ഏതായാലും പുറമേ നിന്ന് വരാൻ വാഹിദ് മാത്രമേയുള്ളൂ. മറ്റാർക്കും ഇങ്ങോട്ട് എത്തിപ്പെടാൻ അത്ര എളുപ്പമല്ല. എങ്ങിനെ ഇവിടെയെത്തിച്ചേരാം എന്ന് താനാണ് അവന് പറഞ്ഞു കൊടുത്തത്. അപ്പൊ പിന്നെ തുഷാറും ജോർജും ആയിരിക്കുമോ? എന്ത് കൊണ്ടാണ് അവർ തനിക്ക് മുമ്പേ ഇവിടെ എത്താഞ്ഞത്? തന്നെക്കാൾ കൂടുതൽ അവർക്കല്ലേ അവനെ ഇവിടെ ആവശ്യം? ഡെന്നീസ് ഇരുന്ന ഇരുപ്പിൽ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടുകയും സ്വയം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
ഇവിടെയാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പക്ഷെ അവയൊന്നും ഇവിടെ കാണാനില്ല. ചാക്കിൽ കെട്ടി ഭദ്രമായി അടുക്കി വച്ചിരുന്ന കഞ്ചാവൊക്കെ എവിടേക്ക് പോയി? ആരാണ് അവയൊക്കെ മാറ്റിയത്? കിടക്കാനുള്ള മരക്കമ്പു കൂട്ടിക്കെട്ടിയുണ്ടാക്കിയ കട്ടിലും അതിലൊരു മുഷിഞ്ഞ കിടക്കയും മാത്രമേ അവിടെയുള്ളൂ. താൻ വരുന്നതിനു
💬 Comments
View all comments