Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
വെറുതെ വിട്ടേക്കൂ. എനിക്ക് ഈ ബിസിനസ്സും അറിയില്ല, ഡീലിംഗും അറിയില്ല." ഷെറിന്റെ ശബ്ദത്തിൽ നനവ് പടർന്നു. അവൾ കൂട്ടിച്ചേർത്തു.
"നിങ്ങൾക്ക് തരാനുള്ള ക്യാഷ് തരാം എന്ന് പപ്പ പറഞ്ഞിട്ടുണ്ട്. ബട്ട് എന്തോ കണ്ടീഷൻ ഉണ്ടെന്ന്. ഏതോ ഡെന്നീസ് നിങ്ങളെ contact ചെയ്യും, അത്പോലെ ചെയ്താൽ മതി എന്ന് പറഞ്ഞു." ഷെറിൻ അവരോട് മൂന്നാളോടുമായി പറഞ്ഞു. അത് തനിക്കുള്ള നിർദ്ദേശമാണെന്ന് വാഹിദിന് മനസ്സിലായി. അവർ എഴുന്നേറ്റു.
"ചേട്ടന്റെ പേര് പറഞ്ഞില്ല ല്ലോ. ചേട്ടനും പോലീസ് ആണോ."? ഷെറിൻ വീണ്ടും വാഹിദിനോട് ചോദിച്ചു.
"ആ ബെസ്റ്റ് മണ്ടൂസ്. ഇത്ര നേരവും കമ്പനിയുടെ കാര്യങ്ങൾ സംസാരിച്ചിട്ട് നിനക്ക് ഞാൻ പോലീസ് ആയിട്ടാണോ തോന്നിയത്." അവൻ അവളെ തമാശയാക്കി പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. ഷെറിൻ തനിക്ക് പറ്റിയ അബദ്ധം മനസ്സിലായപ്പോൾ നാവു കടിച്ചു. തടിച്ച മാംസംളമായ കവിൾതടങ്ങൾ ജാള്യതയിൽ ചുവന്നു തുടുത്തു.
"നല്ല ചേട്ടൻ. കാണാൻ എന്നാ ലുക്കാ.." അവൾ പതുക്കെ സ്വയം മന്ത്രിച്ചു. എലിസബത് അരിശത്തോടെ അവളെ തുറിച്ചു നോക്കുന്നത് അവൾ പക്ഷെ അറിഞ്ഞില്ല.
വാഹിദിനെ ഇങ്ങോട്ട് കൊണ്ടുവരും എന്ന ഡെന്നീസിന്റെ ഉറപ്പിലാണ് താൻ ഇവിടെ എത്തിയതെന്ന് അടുത്ത സിഗരറ്റിനു തീ കൊളുത്തി ജോർജ് ചിന്തിച്ചു. എന്നിട്ടും അവർ ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ഗോഡൗൺ സേർച്ച് ചെയ്തു സാധനം പൊക്കിയതോടെ ഒളിവിൽ ആയത് കൊണ്ട് മടങ്ങിപോകാനും വഴിയില്ല. എന്നാലും കൃത്യം അവിടെ തന്നെ എങ്ങിനെ പോലീസും നാർകോട്ടിക് പടയും എക്സൈസും എത്തിച്ചേർന്നു? അതൊരു രഹസ്യ കേന്ദ്രമായിരുന്നല്ലോ. ഡെന്നീസ് ചതിച്ചോ? എന്തോ പദ്ധതികൾ താൻ അറിയാതെ നടക്കുന്നുണ്ട്. എല്ലാം തന്റെ നിയന്ത്രണത്തിൽ ആയിരുന്നു.
💬 Comments
View all comments