Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
ഇപ്പോൾ താൻ വെറും ഒരു തലയാട്ടി മാത്രം. ആരൊക്കെയോ തീരുമാനിക്കുന്നത് താൻ തലയാട്ടി വഴങ്ങി കൊടുക്കുന്നു. കഞ്ചാവ് തോട്ടത്തിലെ ചരക്കുകൾ നീക്കം ചെയ്യാൻ പ്ലാൻ ചെയ്തിട്ട് തുഷാറിനെ പിന്നെ കണ്ടതും ഇല്ല. എന്താണ് നടക്കുന്നത്? അയാൾ സിഗരറ്റിന്റെ പുക വെളിച്ചം മങ്ങിതുടങ്ങിയ അന്തരീക്ഷത്തിലെ മഞ്ഞ് കണങ്ങളുടെ ഈറൻ കുതിർന്ന സാന്ദ്രതയിലേക്ക് നീട്ടിയൂതി.
ഭാഗം 39
ആരായിരിക്കും ഈ രാത്രിൽ ഇങ്ങോട്ട് വരുന്നത്? ഏതായാലും പുറമേ നിന്ന് വരാൻ വാഹിദ് മാത്രമേയുള്ളൂ. മറ്റാർക്കും ഇങ്ങോട്ട് എത്തിപ്പെടാൻ അത്ര എളുപ്പമല്ല. എങ്ങിനെ ഇവിടെയെത്തിച്ചേരാം എന്ന് താനാണ് അവന് പറഞ്ഞു കൊടുത്തത്. അപ്പൊ പിന്നെ തുഷാറും ജോർജും ആയിരിക്കുമോ? എന്ത് കൊണ്ടാണ് അവർ തനിക്ക് മുമ്പേ ഇവിടെ എത്താഞ്ഞത്? തന്നെക്കാൾ കൂടുതൽ അവർക്കല്ലേ അവനെ ഇവിടെ ആവശ്യം? ഡെന്നീസ് ഇരുന്ന ഇരുപ്പിൽ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടുകയും സ്വയം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
ഇവിടെയാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പക്ഷെ അവയൊന്നും ഇവിടെ കാണാനില്ല. ചാക്കിൽ കെട്ടി ഭദ്രമായി അടുക്കി വച്ചിരുന്ന കഞ്ചാവൊക്കെ എവിടേക്ക് പോയി? ആരാണ് അവയൊക്കെ മാറ്റിയത്? കിടക്കാനുള്ള മരക്കമ്പു കൂട്ടിക്കെട്ടിയുണ്ടാക്കിയ കട്ടിലും അതിലൊരു മുഷിഞ്ഞ കിടക്കയും മാത്രമേ അവിടെയുള്ളൂ. താൻ വരുന്നതിനു മുമ്പ് ആരോ വന്നു അവയൊക്കെ മാറ്റിയിട്ടുണ്ട്, അഥവാ തന്നോട് വരാൻ പറഞ്ഞിട്ട് താൻ വരുന്നതിനു മുമ്പേ ആരോ വന്നു പോയിട്ടുണ്ട്. എങ്കിൽ ആ ചാക്ക്കെട്ടുകൾ എവിടെക്ക് മാറ്റി.?
കുറച്ച് കഴിഞ്ഞപ്പോൾ കാലൊച്ചകൾ കുറേകൂടി അടുത്തു വന്നു. കുടിലിന്റെ പനയോല വാതിലിന്റെ വിടവിലൂടെ അയാൾ വെളിയിൽ നോക്കി. കൈയിൽ ലൈറ്ററോ തീപ്പെട്ടിയോ ഇല്ല, വിളക്ക് തെളിയിക്കാൻ. അത്
💬 Comments
View all comments