Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
ഒരു കിടപ്പ് മുറിയും ചെറിയൊരു അടുക്കളയും മാത്രമുള്ള, മണ്ണും മരവും കൊണ്ട് ഭിത്തി പണിയതുണ്ടാക്കിയ രസകരമായൊരു വീട്. സജ്നയ്ക്ക് ആ കാട്ടിനുളിൽ അടച്ചുറപ്പുള്ള ആ കൂടാരം കണ്ടപ്പോൾ രസകരമായി തോന്നി.
"ആ നാറി ഡെന്നീസ് വലിയൊരു കളി കളിച്ചു. നമ്മൾ അവനോട് ഇങ്ങോട്ട് വഹിദിനെയും കൊണ്ട് വരാൻ അല്ലേ പറഞ്ഞത്. എന്നിട്ട് അവൻ ആ പുലയാടി വഹിദിനോട് നമ്മുടെ കഞ്ചാവ് സ്റ്റോർ ലേക്ക് എത്താൻ പറഞ്ഞു." തുഷാർ അതിനുള്ളിൽ ഉള്ള കട്ടിലിൽ ഇരുന്നു കൊണ്ട് ഒരു ജോയിന്റ് എടുത്തു തീകൊളുത്തി പറഞ്ഞു.
"ങേഹ്.. ഹെന്നിട്ട്.." ജോർജ് ഞെട്ടി.
"എന്നിട്ടെന്താ.. നമ്മൾ വെട്ടി പാകമാക്കി വച്ചിരുന്ന മുഴുവൻ കഞ്ചാവ് ചാക്കും അവനും ആ എസ്. ഐ. കിഷോറും സംഘവും വന്നു തേവിക്കൊണ്ട് പോയി, അല്ലാണ്ടെന്താ." തുഷാർ അമർഷത്തോടെ പറഞ്ഞു.
"അതിന് ആരാ വഴി പറഞ്ഞു കൊടുക്കുന്നത്. നേരെ കൈയോടെ കൂട്ടികൊണ്ട് വരികയല്ലേ വേണ്ടത്." ജോർജ്ന്റെ ശബ്ദം ഉയർന്നു.
""ചേട്ടന് കാര്യം മനസ്സിലായില്ലേ. നമ്മൾ അറിയാതെ ഡെന്നീസിനോട് അവർ സംസാരിച്ചു കാണണം. വെറുതെ വിടാം, കൂടെ നിൽക്കണം ന്ന് പറഞ്ഞു കാണും. വാഹിദ് നല്ലൊരു കളി കളിച്ചു, നമ്മൾ വിഡ്ഢികളായി, അത്ര തന്നെ " തുഷാർ പുക നീട്ടി ഊതി. അവന്റെ കണ്ണുകൾ ചുവന്നു നനഞ്ഞു ചടച്ചു വന്നു. ജോയിന്റ് അലീനയ്ക്ക് നീട്ടി. അവൾ അവന്റെ അടുത്തേക്ക് വന്ന് അതുവാങ്ങി പഫ് എടുത്തിട്ടു സജ്നയ്ക്ക് കൊടുത്തു. അവർ രണ്ടുപേരും മാറി മാറി വലിച്ചു തീർത്തു.
"എന്നിട്ട് ആ ഡെന്നീസ് എവിടെ.." ജോർജ് പല്ല് ഞെരിച്ചു കൊണ്ട് ചോദിച്ചു. അയാളുടെ സ്വരം
💬 Comments
View all comments