0%

Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

അവന്റെ മുടിയിൽ തലോടി. രണ്ട് പേരും എഴുന്നേറ്റ് വസ്ത്രം ധരിച്ചു. ആ പാറമടയിൽ നിന്ന് പുറത്തേക്ക് കടന്ന് അവർ കാടിനുള്ളിലേക്ക് കടന്ന് മുന്നോട്ട് നീങ്ങി. വൃക്ഷത്തലപ്പുകളുടെ ഇടയിലൂടെ അരണ്ട നിലാവെളിച്ചം പാളിവീഴുന്ന വഴിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ നിലാവ് പുതച്ചുറങ്ങുന്ന ചെറിയൊരു ഗ്രാമം രാധ കണ്ടു. മഞ്ഞിൽ കുളിർന്ന് നാണിച്ചു ചുരുണ്ടുറങ്ങുന്ന കുറേ കൂരകൾ അങ്ങിങ്ങു കൂനിക്കൂടി നിൽക്കുന്ന ഗ്രാമം.

"എന്റെ ഊര്. അതാണ്‌ എന്റെ നാട്." ചാമി അഭിമാനത്തോടെ അവളോട് പറഞ്ഞു.

അവൾ അവനോട് ചേർന്ന് നിന്നു. അവർ ഗ്രാമത്തിലേക്ക് പ്രവേശിക്കാതെ ഒരു ഭാഗത്ത്‌ കൂടി കാട്ടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ മരങ്ങൾക്കും പൊന്തക്കാടുകൾക്കും ഇടയിലൂടെ ആ ആദിവാസി ഊരിൽ നിന്ന് പുറത്തേക്ക് പോകുന്ന ചെമ്മൺ പാതയിലൂടെ തിരിച്ചു പോകുന്ന ഒരു വാഹനത്തിന്റെ പ്രകാശം കണ്ടു.

"പുറത്ത് നിന്ന് ആരൊക്കെയോ വന്നിട്ടുണ്ട്. ഊരിലേക്ക് വന്നതാവില്ല. അപ്പോൾ കാടിനുള്ളിൽ ആൾക്കാർ ഉണ്ട്. സൂക്ഷിക്കണം." അവൻ അവളോട് അടക്കി പിടിച്ചു പറഞ്ഞു.

"ശരി. ശ്രദ്ധിച്ചു നടന്നോളൂ ട്ടോ. മുന്നിൽ പോയി ചാടണ്ട." അവൾ മറുപടി പറഞ്ഞു. ചാമി അവളെയും നയിച്ചു പതുക്കെ ഇരുട്ടിന്റെ മറ പറ്റി നിലാവിന്റെ വെളിച്ചത്തിൽ വഴി നോക്കി മനസ്സിലാക്കി മുന്നോട്ട് നീങ്ങി. ഒരു വലിയ മരത്തിന്റെ സമീപം എത്തിയപ്പോൾ അവൻ നിശ്ചലമായി.

"ഇപ്പൊ വരാം, ഇവിടെ തന്നെ നിക്കണം." അവൻ പറഞ്ഞു.

"എങ്ങോട്ട് പോകുവാ. എന്നെ കൂടെ കൊണ്ടുപോ." അവൾ അവനോട് അടുത്തു നിന്നിട്ട് കൈയിൽ പിടിച്ചു പറഞ്ഞു.

"എന്നാ വായോ, ഇതിലോട്ടു കേറിക്കോ." അവൻ മരത്തിലേക്ക് ചൂണ്ടി അവളെ കളിയാക്കി.

"പോടാ കൊരങ്ങാ.."

💬 Comments

View all comments