Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
ചീറ്റിപ്പോയി. ഇന്ന് അതെ വേദനയല്ലേ താനും അനുഭവിക്കുന്നത്..
വാഹിദിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടാണ് താൻ ഇവിടേക്ക് വന്നത്. വന്നിട്ട് രണ്ടുമൂന്നു മണിക്കൂറുകൾ കഴിഞ്ഞു. ആരോ ഇരുട്ടിൽ നിന്ന് നടന്ന് വരുന്ന ശബ്ദം ഡെന്നീസിനെ ചിന്തകളിൽ നിന്ന് ഉണർത്തി.
അവൻ ആ കുടിലിന്റെ പനയോല വാതിലിലൂടെ പുറത്തേ ഇരുട്ടിലേക്ക് നോക്കി ചെവിയോർത്തു. കാട്ടിൽ കരിയിലയിൽ കാൽപെരുമാറ്റങ്ങൾ. മഞ്ഞ് വീണു നനഞ്ഞത് കൊണ്ട് അധികം വ്യക്തമായി കേൾക്കാൻ വയ്യ, എങ്കിലും ആരൊക്കെയോ നടന്നു വരുന്നുണ്ട്. ഡെന്നീസ് ജാഗരൂകനായി കൂരയുടെ ചുമരിനോട് ചേർന്നു നിന്നു.
ഭാഗം 35
വാഹിദിന്റെ നെഞ്ചിൽ നഖം കൊണ്ട് കോറിക്കൊണ്ട് കിടക്കുകയായിരുന്നു ശാരിക. നല്ല തണുപ്പുള്ള രാത്രി. നിലാവില്ലാത്ത രാത്രിയുടെ നിശബ്ദതയിൽ ഇടക്ക് പറമ്പിലെ മരക്കൊമ്പുകളിൽ നിന്ന് ഒറ്റപ്പെട്ട കിളികൂചനം കേൾക്കുന്നുണ്ട്. പുറത്തെ അലങ്കാര വൃക്ഷങ്ങളുടെ വിടർന്ന വാഴയില പോലെ വിശാലമായ ഇലകളിലേക്ക് മരക്കൊമ്പുകളിൽ നിന്ന് ഞെട്ടറ്റ് വീഴുന്ന തുഷാരകണങ്ങളുടെ വലിയ ശബ്ദങ്ങൾ. ലോകം കുളിരണിഞ്ഞു കിടക്കുന്ന രാത്രി.. ആ തണുപ്പിലും നന്നായി വിയർത്ത അവന്റെ ശരീരത്തിൽ അവളുടെ തലമുടി പറ്റിപ്പിടിച്ചു കിടന്നു.
വാഹിദ് എന്തോ ആലോചിച്ചു കൊണ്ട് ഒരു കൈയിൽ തല വച്ചു മാറുകൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു മലർന്നു കിടന്നു. അവളുടെ കൂമ്പിയ കണ്ണുകളിൽ ചെറിയ നാനാവുണ്ട്. മിഴിക്കടലിൽ ഒരു തിരയോഴുക്കിന്റെ തുടക്കം തിരിച്ചറിഞ്ഞ വാഹിദ് അതിന് സമയം കൊടുക്കാതെ അവളെ നന്നായൊന്നു കളിച്ചു കൊടുത്തു തളർന്നു കിടക്കുകയായിരുന്നു. താൻ ഇത്രയൊക്കെ അവന്റെ നെഞ്ചിൽ ചിത്രം വരച്ചിട്ടും അവൻ ശ്രദ്ധിക്കുന്നില്ല ന്ന് കണ്ടപ്പോൾ അവൾ നന്നായി അമർത്തി മാന്തി വേദനിപ്പിച്ചു.
"എടീ എടുത്ത്
💬 Comments
View all comments