Chapter Title : മൃഗം 10 [Master]
ബലാല്‍സംഗം ചെയ്തു. അവരുടെ കൊതി തീര്‍ന്നപ്പോള്‍ അവരുടെ ഏതോ ഒരു റാന്‍ മൂളിയോടും അവളെ അനുഭവിച്ചോളാന്‍ പറഞ്ഞു. അവന്‍ അവളെ ബന്ധപ്പെടുന്ന വീഡിയോ അവര്‍ എടുത്തു. തളര്‍ന്ന് കിടന്ന മുംതാസിനെ അവരുടെ ഏതോ ഡോക്ടറെ വച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു...ഇതിനെതിരെ എവിടെയെങ്കിലും പരാതിക്ക് പോയാല്‍, അവളുടെ വീഡിയോ ലോകം മൊത്തം കാണും എന്നവര്‍ ഭീഷണിയും മുഴക്കി. എന്നാല്‍ അവരോട് സഹകരിച്ചു നിന്നാല്‍ അവള്‍ക്ക് സുഖമായി ജീവിക്കാം എന്നും അവര്‍ പറഞ്ഞത്രേ....അങ്ങനെ ജീവിതം പാടെ നശിച്ച അവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്നാണ് അവള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്..അത്രമാത്രം സ്വാഭിമാനം ക്ഷതപ്പെട്ടു പോയിരുന്നു അവള്‍ക്ക്..തന്നെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത ആ മൂവര്‍ സംഘത്തെ അവള്‍ക്ക് പക്ഷെ അറിയില്ലായിരുന്നു..അവര്‍ ആരാണ് എന്ന് എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍ ഞാനാണ് കണ്ടെത്തിയത്..അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയുടെ നേതാക്കന്മാരായിരുന്നു അവന്മാര്‍..മുംതാസിന്റെ മരണം ഒരു സ്വാഭാവിക മരണമല്ല എന്ന് എന്റെ ചാനലിലൂടെ ഞാന്‍ നടത്തിയ പോരാട്ടം മറ്റു ചാനലുകളും ഏറ്റെടുത്തപ്പോള്‍ പോലീസിനു ഇടപെടേണ്ടി വന്നു..അങ്ങനെയാണ് അറേബ്യന്‍ ഡെവിള്‍സ് ഇട്ടുകൊടുത്ത, അവളെ അവസാനം പ്രാപിച്ച വ്യക്തിയെ വീഡിയോ തെളിവിന്റെ അടിസ്ഥാനത്തിലും അയാള്‍ കുറ്റം സമ്മതിച്ചതിന്റെ പശ്ചാത്തലത്തിലും പോലീസ് അറസ്റ്റ് ചെയ്തത്.”
“അവന്റെ പേരെന്താണ്?” വാസു ചോദിച്ചു. “ഒരു അസീസ്..” ഡോണ വെറുപ്പോടെ പറഞ്ഞു. “കൊച്ച് ആ എഴുത്ത് പോലീസിനു നല്‍കിയില്ലേ?”
“നല്‍കി..പക്ഷെ അതില്‍ പ്രതികളുടെ പേരില്ലായിരുന്നല്ലോ? മാത്രമല്ല..ചാനലുകളില്‍ പ്രശ്നം തുടങ്ങിയതോടെ കബീര്‍ ഏതോ വിദേശ രാജ്യത്തേക്ക് പോകുകയും ചെയ്തു..അവനെവിടെയാണ് എന്നൊരു വിവരവും ഇപ്പോഴും ആര്‍ക്കുമില്ല...പണമുള്ള അവന് എവിടെയും പോകാന്‍ പറ്റുമല്ലോ...മെല്ലെമെല്ലെ ആളുകള്‍ ഇത് മറക്കുകയും മുംതാസിന്റെ ജീവിതം ചവിട്ടി അരച്ചവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇവിടെ നെഞ്ചു വിരിച്ചു ഇതേപോലെ വിലസി ജീവിക്കുകയും ചെയ്യും..അത് ഞാന്‍ അനുവദിക്കില്ല.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് നല്‍കാന്‍ ഇനി എനിക്ക് സാധിക്കുന്ന ഏക സമ്മാനം അവളെ ചതിച്ചവര്‍ക്ക് എതിരെ
💬 Comments
View all comments