0%

Chapter Title : മൃഗം 10 [Master]

Author : Master Read All Parts 2005

പ്രതികാരം ചെയ്യുക എന്നത് മാത്രമായിരിക്കും..എന്റെ മാര്‍ഗ്ഗം നിയമത്തിന്റെ വഴിയിലൂടെത്തന്നെ അവര്‍ക്കെതിരെ ഉള്ള തെളിവുകള്‍ സമാഹരിക്കുക എന്നതാണ്....”

“നിയമപരമായി അവരെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍..കൊച്ച് എന്ത് ചെയ്യും?” വാസു ചോദിച്ചു.

“അത് അപ്പോള്‍ നോക്കാം....മുംതാസിനെ കബീര്‍ സ്നേഹിച്ചിരുന്നു എന്നതിനുള്ള തെളിവുകളും സാക്ഷികളും എനിക്ക് കിട്ടിക്കഴിഞ്ഞു..ഇനി അവിടെ നിന്നും അറേബ്യന്‍ ഡെവിള്‍സിന്റെ ഇടപെടലിലേക്ക് എനിക്ക് എത്തിച്ചേരാന്‍ കണ്ണികള്‍ വേണം...അത് അപകടം പിടിച്ച വഴിയാണ്..അവിടെയാണ് എനിക്ക് വാസുവിന്റെ സഹായം അത്യാവശ്യമാകുന്നത്”

“മോളെ..ഞങ്ങളുടെ മോളോ പോയി..ഇപ്പോള്‍ ഈ വാപ്പച്ചിക്കും ഉമ്മയ്ക്കും ഏക ആശ്വാസം മോളാണ്..മോള്‍ ഇതിന്റെ പിന്നാലെ പോയി അപകടം ഒന്നും വരുത്തി ബക്കണ്ട..അവര്‍ക്കുള്ള ശിക്ഷ പടച്ചോന്‍ നല്‍കും..” കണ്ണുകള്‍ തുടച്ചുകൊണ്ട് മൂസ പറഞ്ഞു.

“ഉറപ്പായും വാപ്പച്ചി..പടച്ചോന്‍ അവര്‍ക്ക് ശിക്ഷ നല്‍കും..പക്ഷെ അത് ചിലപ്പോള്‍ എന്നില്‍കൂടി ആയിരിക്കുമെന്ന് മാത്രം..എന്റെ കൂട്ടുകാരിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ ഒരു മനുഷ്യസ്ത്രീ ആകുമോ? ഇത് എന്റെ മുംതാസിനു വേണ്ടി മാത്രമല്ല..ഇനി ഇതുപോലെ മറ്റൊരു പെണ്ണിനും സംഭവിക്കരുത്..ഇത് ചെയ്തവര്‍ക്കുള്ള ശിക്ഷ ലോകം അറിയണം...അതുവരെ ഞാന്‍ പോരാടും..വാസു..നമുക്ക് പോകാം....” ഡോണ പോകാനായി എഴുന്നേറ്റു.

“പോട്ടെ കാക്കാ..പോട്ടെ ഉമ്മ..ഞങ്ങള്‍ ഇനിയും വരാം..നിങ്ങള്‍ വിഷമിക്കരുത് എന്നെനിക്ക് പറയാന്‍ പറ്റില്ല..പക്ഷെ മുംതാസിനെ കാണുന്നത് പോലെ ഞങ്ങളെയും കാണാം എന്നെ പറയുന്നുള്ളൂ...അവള്‍ നമ്മെക്കാള്‍ ഭാഗ്യമുള്ളവള്‍ ആണെന്ന് വിചാരിക്കുക..ഈ ലോകത്തിന്റെ നെറികേട് ഇനിയും അവള്‍ക്ക് അനുഭവിക്കേണ്ടല്ലോ..പക്ഷെ അവളെ ഇതിലേക്ക് നയിച്ച ഒരുത്തനും ഇനി സമാധാനത്തോടെ ജീവിക്കാന്‍ പോകുന്നില്ല...”

വാസു മൂസയുടെ കരങ്ങളില്‍ പിടിച്ചാണ് അത് പറഞ്ഞത്.

“അനക്കത് കയിയും മോനെ..എന്റെ മോളെ നശിപ്പിച്ചവരെ നശിപ്പിക്കാന്‍ അനക്ക് സാധിക്കും..അന്റെ ഈ കൈകള്‍ക്ക് അതിനുള്ള കരുത്തുണ്ട്....” മൂസ അവന്റെ കൈകളില്‍ ബലമായി പിടിച്ചുകൊണ്ട് പറഞ്ഞു.

“ഉമ്മ ഞങ്ങള്‍ പോകുന്നു..ഇനിയും വരാം” ഡോണ സുബൈദയുടെ കരങ്ങള്‍ കവര്‍ന്നു പറഞ്ഞു.

“സൂക്ഷിക്കണേ മോളെ..ആ ശെയ്ത്താന്മാര്‍ ഈ മോനെ തേടുന്നുണ്ട്” സുബൈദ നിറ കണ്ണുകളോടെ പറഞ്ഞു. ഡോണ തലയാട്ടി.

വാസു

💬 Comments

View all comments