Chapter Title : മൃഗം 10 [Master]
കവല. വണ്ടി അവിടേക്ക് അടുക്കാറായ സമയത്ത് ഇരമ്പലോടെ പഴയ ഒരു ടാറ്റാ സഫാരി അവരെ മറികടന്നു. വണ്ടിയുടെ ഉള്ളില്‍ നിന്നും ചിലര്‍ പിന്നിലേക്ക് വാസുവിന്റെ മുഖത്തേക്ക് നോക്കുന്നത് ഡോണ കണ്ടു.
“വാസു...സൂക്ഷിക്കണം..” അവള്‍ വേഗം അവനോടു പറഞ്ഞു.
“കൊച്ചു വണ്ടി വിട്ടോ..അവന്മാര് എന്തെങ്കിലും ചെയ്‌താല്‍ എനിക്കിറങ്ങാന്‍ ചെറുതായി ഒന്ന് സ്പീഡ് കുറച്ചു തന്നാല്‍ മതി” വാസു പറഞ്ഞു.
“നോക്കട്ടെ..” അവള്‍ വണ്ടിയുടെ വേഗത കുറച്ചു. അവര്‍ വെറുതെ നോക്കിയതാണോ എന്നൊരു സംശയം അവള്‍ക്ക് ഉണ്ടായിരുന്നു. അങ്ങനെ ആണെങ്കില്‍ അവര്‍ പൊയ്ക്കോട്ടേ എന്നായിരുന്നു അവളുടെ മനസ്സില്‍. പക്ഷെ അവള്‍ വേഗത കുറച്ചപ്പോള്‍ അവരും കുറച്ചു. ജംഗ്ഷന്‍ അടുക്കാറായ സമയത്ത് അവളുടെ ബൈക്കിനെ തടഞ്ഞ് ആ വണ്ടി നിന്നു.
“കൊച്ചു പൊക്കോ..ഇത് പണിയാണ്..വേഗം”
താഴെ ഇറങ്ങിയ വാസു അവളോട് പറഞ്ഞു. ഡോണ നിമിഷം കൊണ്ട് ബുള്ളറ്റ് വെട്ടിച്ചു തിരിച്ച് ആ വണ്ടിയെ മറികടന്നു.
“പിടിച്ചുകൊണ്ട് വാടാ അവനെ”
വണ്ടിയില്‍ നിന്നും ആരോ പറയുന്നത് വാസു കേട്ടു. അവന്‍ ആ വണ്ടിയുടെ നേരെ തന്നെ ചെല്ലുകയായിരുന്നു. അല്പം മാറി ബൈക്ക് നിര്‍ത്തിയ ഡോണ അത് സ്റ്റാന്റില്‍ വച്ച ശേഷം അരയില്‍ നിന്നും റിവോള്‍വര്‍ എടുത്ത് ജീന്‍സിന്റെ പോക്കറ്റില്‍ ഏതു സമയത്തും എടുക്കാന്‍ തക്കവണ്ണം പിടിച്ചുകൊണ്ട് അവിടേയ്ക്ക് നോക്കി.
നാലുപേര്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി വാസുവിന്റെ നേരെ ചെന്നു. “വാടാ..ഒരിടം വരെ പോയിട്ട് വരാം”
അവരിലൊരാള്‍ അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
“വണ്ടീല്‍ ആരാ?” വാസു അവന്‍ പറഞ്ഞതിന് മറുപടി പറയാതെ ചോദിച്ചു. “വാ കാണിക്കാം” അവന്‍ വിളിച്ചു. വാസു അവന്റെ പിന്നാലെ ചെന്നു.
“ജോസേട്ടാ വണ്ടീല്‍ ആരാന്ന് എവനറിയണം..എന്തായാലും മര്യാദക്കാരനാ..വിളിച്ചപ്പോള്‍ തനിയെ വന്നത് കണ്ടില്ലേ” അവന്‍ ഉള്ളിലിരുന്ന ആളോട് പറഞ്ഞു.
“വാടാ കേറ്” ഉള്ളില്‍ ഇരുന്നവന്‍ വാസുവിനോട് കല്‍പ്പിച്ചു.
“സാറ് പോലീസാണോ?” വാസു വിനയത്തോടെയാണ് ചോദിച്ചത്.
“കണ്ടാല്‍
💬 Comments
View all comments