0%

Chapter Title : മൃഗം 10 [Master]

Author : Master Read All Parts 2008

അറിയില്ലേടാ..പോലീസ് ഒന്നുമല്ല..ആരാന്നു വഴിയെ നീ അറിഞ്ഞോളും..കേറ് കേറ്”

“ഓ..ഞാന്‍ കരുതി ചിലപ്പോ പോലീസു വേഷം മാറി ഇറങ്ങിയതാരിക്കുമെന്ന്. അവനെ പിടിച്ചു കൊണ്ട് വാടാ എന്ന് പറേന്ന കേട്ടപ്പോള്‍ അങ്ങനാ തോന്നിയത്..എന്നാ ഞാന്‍ പോട്ടെ” വാസു വണ്ടിയില്‍ കൈകള്‍ വച്ച് ഉള്ളില്‍ ഇരുന്ന ആളോട് പറഞ്ഞു.

“പോകാനോ..പിടിച്ചു കേറ്റടാ പന്നീടെ മോനെ” അയാള്‍ അലറി.

പുറത്ത് നിന്നിരുന്നവര്‍ അവന്റെ കൈകളില്‍ പിടിച്ച് കതകു ബലമായി തുറന്ന് അവനെ സീറ്റില്‍ ഇരുത്തി. ഡോണ ഇത് കണ്ടുകൊണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു. വേറെ ചിലരും സംഗതി കാണാന്‍ മെല്ലെ അടുക്കുന്നുണ്ടായിരുന്നു.

വാസുവിനെ പിടിച്ചിരുത്തി ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചവരില്‍ രണ്ടുപേരെ അവര്‍ പിടിച്ചിരുന്ന കൈയുടെ ബലത്തില്‍ അവന്‍ മുന്‍പിലേക്ക് വലിച്ചു നിര്‍ത്തി. എന്താണ് നടക്കുന്നത് എന്നറിയാന്‍ ഉദ്വേഗത്തോടെ നോക്കി നില്‍ക്കുകയായിരുന്നു ഡോണ. അവനപകടം പിണഞ്ഞാല്‍ ആ നിമിഷം തോക്കെടുക്കാന്‍ അവള്‍ സജ്ജയായി നില്‍ക്കുകയായിരുന്നു.

പെട്ടെന്ന് റോഡിനോടു ചേര്‍ന്നുള്ള മരത്തില്‍ വാസുവിന്റെ മുന്‍പില്‍ നിന്നവരില്‍ ഒരുത്തന്‍ അലര്‍ച്ചയോടെ അടിച്ചു തല്ലി വീഴുന്നത് അവള്‍ കണ്ടു. വീണവന്റെ ബോധം അപ്പോഴേ പോയി എന്നവള്‍ക്ക് തോന്നി. കൂടെയുണ്ടയിരുന്നവന്റെ നിലവിളിയും അവള്‍ കേട്ടു. അവന്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്ന വാസുവിന്റെ കാലിന്റെ അടിയില്‍ കിടന്നു പുളയുന്നത് അപ്പോഴാണ്‌ അവള്‍ കണ്ടത്.

“അടിക്കടാ അവനെ” ആരോ അലറി.

ഉള്ളില്‍ നിന്നും മൂന്നുപേരും ഒപ്പം വെളിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേരും വാസുവിനെ വളഞ്ഞു. അവരുടെ നേതാവെന്നു തോന്നിക്കുന്നവന്‍ വടിവാള്‍ കൈയിലെടുത്തു. ആ വടിവാള്‍ അന്തരീക്ഷത്തിലൂടെ പുളയുന്നത് ഡോണ കണ്ടു. പക്ഷെ എന്താണ് സംഭവിച്ചത് എന്നവള്‍ക്ക് മനസിലായില്ല. അയാളുടെ വടിവാള്‍ തെറിച്ച് തന്റെ മുന്‍പില്‍ വീഴുന്നതും അതിനടുത്ത് ഒരു കണ്ണ് പറിഞ്ഞു വന്നു വീണതും അവള്‍ കണ്ടു. ഭയന്ന് നിലവിളിച്ചുപോയി അവള്‍.

കൈയില്‍ ഒരു സൈക്കിള്‍ ചെയിനുമായി വാസു മിന്നല്‍ പോലെ വട്ടം കറങ്ങുന്നത് അവള്‍ കണ്ടു. മാംസക്കഷണങ്ങള്‍ ചിതറിത്തെറിച്ചു. ഗുണ്ടകളുടെ

💬 Comments

View all comments