0%

Chapter Title : മൃഗം 10 [Master]

Author : Master Read All Parts 1972

“അയാളെ കാണാന്‍ സാധിച്ചാല്‍ പിന്നെ എന്തിന് മറ്റുള്ളവരുടെ ഇന്റര്‍വ്യൂ? ഇറ്റ്‌ വില്‍ ബി എ ഗ്രേറ്റ് അച്ചീവ്‌മെന്റ് ഫൊര്‍ മി.. നാളെത്തന്നെ അയാള്‍ക്ക് പറയാനുള്ളത് എന്റെ ചാനലിലൂടെ ജനം കേള്‍ക്കും...” ഉത്സാഹത്തോടെ അവള്‍ പറഞ്ഞു.

“ദെന്‍..കം വിത്ത് മി”

പുന്നൂസ് പോകാന്‍ എഴുന്നേറ്റ് സ്കൂട്ടറിന്റെ താക്കോല്‍ എടുത്തു പുറത്തിറങ്ങി. ഡോണ ചോദ്യഭാവത്തില്‍ അമ്മയെ നോക്കി. റോസ്‌ലിന്‍ പുഞ്ചിരിച്ചുകൊണ്ട് വേഗം പോ എന്ന് ആംഗ്യം കാട്ടി.

പുന്നൂസ് തിരികെപ്പോയ ശേഷം വാസു ആലോചനയിലായിരുന്നു. ഉടനെ എങ്ങും പുറത്ത് ഇറങ്ങരുത് എന്നാണ് സാറിന്റെ കല്പന. എന്നാല്‍പ്പിന്നെ ഇറങ്ങാന്‍ പറ്റുന്ന അന്ന് വരെ നാട്ടില്‍ ഒന്നു പോയാലോ എന്നവന്‍ ആലോചിക്കുകയായിരുന്നു. വീട്ടില്‍ പോകാന്‍ പറ്റില്ല എങ്കിലും ഗീവര്‍ഗീസ് അച്ചന്റെ ആശ്രമത്തില്‍ തനിക്ക് താമസിക്കാം. ദിവ്യയുടെ വിവരം വല്ലതും അറിയാന്‍ പറ്റുമെങ്കില്‍ അറിയുകയും വേണം. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പെണ്ണാണ്‌! വാസു ദീര്‍ഘമായി നിശ്വസിച്ചു. ജീവിതത്തിന്റെ ഓരോ മറിമായങ്ങള്‍! തന്നെ കാണുന്നത് തന്നെ വെറുപ്പായിരുന്നു ഒരിക്കല്‍ അവള്‍ക്ക്; ആ അവള്‍ ഇന്ന് തന്നെ സ്വന്തം ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു. തന്നെ ജീവനെപ്പോലെ സ്നേഹിച്ച അമ്മ, പക്ഷെ ഇന്ന് തന്നെ വെറുക്കുന്നു. എന്നാലും അമ്മയെയും അവളെയും കാണാന്‍ തനിക്ക് കൊതി തോന്നുന്നുണ്ട്. അമ്മ എത്ര പിണങ്ങിയാലും തനിക്ക് അമ്മയെ മറക്കാന്‍ പറ്റില്ലല്ലോ; താനെന്ന വ്യക്തി ആ അമ്മയുടെ ത്യാഗം മാത്രമാണ്. അറിയാതെ അവന്റെ കണ്ണുകള്‍ നിറഞ്ഞു.

വാസു കണ്ണുകള്‍ തുടച്ചുകൊണ്ട് ഒരു പെഗ് കൂടി ഒഴിച്ചു. സമയം എട്ട് ആകാറായി. കുറെ കഴിയുമ്പോള്‍ ഗോപാലേട്ടന്‍ ആഹാരവുമായി എത്തും. രുക്മിണിയുടെയും ദിവ്യയുടെയും കാര്യം ഓര്‍ത്തപ്പോള്‍ അവന്റെ മനസ് വിങ്ങുന്നുണ്ടായിരുന്നു. ഒരു സ്കൂട്ടര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു വാസു ജനലിലൂടെ നോക്കി; മുതലാളി ആണ്. ഒപ്പം മകളുമുണ്ട്. അവന്‍ മദ്യവും ഗ്ലാസും അടുക്കളയിലേക്ക് മാറ്റിയിട്ട് വേഗം പുറത്തെത്തി.

“വാസൂ..” പുറത്ത് നിന്നും പുന്നൂസിന്റെ വിളി അവന്‍ കേട്ടു. അവന്‍ മെല്ലെ വാതില്‍ക്കലേക്ക് ചെന്നു. ഒരു ടീ ഷര്‍ട്ടും ലുങ്കിയുമായിരുന്നു അവന്റെ വേഷം. വാസുവിനെ കണ്ട ഡോണയുടെ മുഖം വിടര്‍ന്നു.

“മോളെ..ഇതാണ് നീ അന്വേഷിച്ച ആള്‍..പേര് വാസു. മുഖം

💬 Comments

View all comments