Chapter Title : മൃഗം 10 [Master]
സൂക്ഷിച്ചു നോക്കിക്കോ..നീ വീഡിയോയില്‍ കണ്ട ആള് തന്നെയാണോ അതോ വേറെ വല്ലവരും ആണോന്ന്”
പുന്നൂസ് അവള്‍ക്ക് വാസുവിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. അവള്‍ അത്ഭുതത്തോടെയും അതിലേറെ ആദരവോടെയും അവനെ നോക്കി കൈകള്‍ കൂപ്പി.
“ഹായ്..ഞാന്‍ ഡോണ...”
അവള്‍ വിടര്‍ന്ന ചിരിയോടെ സ്വയം പരിചയപ്പെടുത്തി. വാസുവും തിരിച്ചു കൈകള്‍ കൂപ്പി പുഞ്ചിരിച്ചു.
“വാ മോളെ..കയറി ഇരിക്ക്” പുന്നൂസ് അവളെ വിളിച്ചു. അവര്‍ക്ക് ഉള്ളിലേക്ക് കയറാനായി വാസു മാറി നിന്നു.
“ആ കതക് അടച്ചിട്ട് ഇരിക്കടാ” പുന്നൂസ് വാസുവിനോട് പറഞ്ഞു. വാസു കതകടച്ച ശേഷം വന്നു പുന്നൂസും ഡോണയും ഇരുന്ന സോഫയ്ക്ക് എതിരെ ഇരുന്നു. ഡോണ കൌതുകത്തോടെ അവനെത്തന്നെ നോക്കുകയായിരുന്നു.
“ഇതെന്തൊരു നോട്ടമാ കൊച്ചെ? ഞാന്‍ കാഴ്ചബംഗ്ലാവില്‍ നിന്നും ഓടിയിറങ്ങി വന്നതല്ല..മനുഷ്യനാ..” വാസു അവളോട് പറഞ്ഞു.
അതുകേട്ടു പുന്നൂസും അല്പം കഴിഞ്ഞപ്പോള്‍ ഡോണയും ചിരിച്ചു. “എന്റമ്മോ..വീഡിയോയില്‍ കണ്ട വീരസാഹസികനെ നേരില്‍ കണ്ട ആരാധന കൊണ്ട് നോക്കിപ്പോയതാ മാഷേ..കൊല്ലല്ലേ..” അവള്‍ ചിരിക്കിടെ പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി.
“ഒരു വലിയ സീരിയസ് കാര്യം പറയാന്‍ വന്നതാണ്..അവനത് പൊട്ടിച്ച് വെറും പഞ്ഞി ആക്കിയത് കണ്ടില്ലേ...ങാ മോളെ..ഇതാണ് വാസുവിന്റെ മറ്റൊരു മുഖം.. ഞാന്‍ പറഞ്ഞല്ലോ; ഇവനെ ഞാനാണ് കൊച്ചിക്ക് കൊണ്ടുവന്നത്....” പുന്നൂസ് തുടര്‍ന്ന് വാസുവിന്റെ ലഘു ചരിത്രവും അവനെ അവളുടെ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതിന്റെ കാരണങ്ങളും അവളോട് വിശദമായി പറഞ്ഞു. അയാള്‍ സംസാരിക്കുന്നതിനിടെ അവള്‍ ഒരക്ഷരം മിണ്ടിയിരുന്നില്ല. അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഡോണ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ തലയാട്ടി.
“വളരെ നന്നായി പപ്പാ..എന്റെ സുരക്ഷയ്ക്ക് വേണ്ടി പപ്പ കണ്ടെത്തിയ ആള്‍ പെര്‍ഫക്റ്റ് ആണ്..ആ പെര്‍ഫക്ഷന്‍ എന്നെ കാണിക്കാനായി ഒരു പക്ഷെ ദൈവം ഒരുക്കിയ വഴിയാകാം ഇന്ന് രാവിലെ നടന്ന സംഭവം...”
അവള്‍ പറഞ്ഞു. പിന്നെ വാസുവിനെ നോക്കി തുടര്‍ന്നു:
“വാസുവിന് കാര്‍ ഓടിക്കാന്‍ അറിയുമോ? അറിയുമെങ്കില്‍ എന്റെ ഒപ്പം തന്നെ നാളെ മുതല്‍ വരാം..താങ്കളെപ്പോലെ ഒരാള്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ എനിക്കെന്റെ ലക്ഷ്യത്തിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും..” “കാറോടിക്കാന്‍ അറിയാം..പക്ഷെ ഞാന്‍ കൊച്ചിന്റെ കൂടെ വരുന്നതിനേക്കാള്‍ നല്ലത് അല്പം മാറിത്തന്നെ നില്‍ക്കുന്നതല്ലേ? കൊച്ചിനെതിരെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായാല്‍
💬 Comments
View all comments