0%

Chapter Title : മൃഗം 10 [Master]

Author : Master Read All Parts 1974

അതെനിക്ക് അറിയാന്‍ സാധിക്കുമല്ലോ..നമ്മള്‍ ഒരു ടീമാണ് എന്ന് മറ്റുള്ളവര്‍ അറിയാതിരിക്കുന്നതാകും നല്ലത്” വാസു തന്റെ അഭിപ്രായം പറഞ്ഞു.

“നോ ഇഷ്യു..അത് വാസൂന്റെ ഇഷ്ടം..ഇപ്പോള്‍ വാസു എന്റെ കൂടെ ഒരിടം വരെ വരണം..ഞാന്‍ എന്തുകൊണ്ട് അറേബ്യന്‍ ഡെവിള്‍സിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ കാരണം അതോടെ വാസുവിന് നേരില്‍ ബോധ്യമാകും..പപ്പാ ഞാന്‍ പോയിട്ട് വരട്ടെ...?” ഡോണ പുന്നൂസിനോട് ചോദിച്ചു.

“ഈ രാത്രി തന്നെ വേണോ മോളെ? നാളെപ്പോരെ?” പുന്നൂസ് ചോദിച്ചു. “പപ്പാ..ഇന്നത്തെ ജോലി ഇപ്പോള്‍..നാളത്തെ ജോലി ഇന്ന്..അങ്ങനെയല്ലേ പപ്പാ എന്നെ പഠിപ്പിച്ചിട്ടുള്ളത്?”

പുന്നൂസിന് മറുപടി ഉണ്ടായിരുന്നില്ല.

“കമോണ്‍ വാസു..വേഗം ഡ്രസ്സ്‌ ചെയ്യൂ..ലെറ്റ്സ് ഗോ” ഡോണ വാസുവിനെ നോക്കി പറഞ്ഞു.

“ബട്ട്...മോളെ എങ്ങനെ പോകും? നിനക്ക് കാര്‍ എടുക്കണ്ടേ?” “വേണ്ട പപ്പാ..ഞങ്ങള്‍ ബൈക്കില്‍ പൊക്കോളാം..മുംതാസിന്റെ വീട്ടുകാരെ വാസു ഒന്ന് കാണട്ടെ..അവര്‍ക്ക് പറയാനുള്ളത് ഇദ്ദേഹം കേള്‍ക്കണം..മറ്റ് ഇന്റര്‍വ്യൂവും ഒക്കെ നാളെ ചെയ്തോളാം....”

പുന്നൂസിന് മനസ്സില്‍ ചെറിയ ആധി തോന്നാതിരുന്നില്ല. ഗൌരീകാന്തിന്റെ ഗുണ്ടകള്‍ അവനെ സിറ്റി മൊത്തം തിരയുന്നുണ്ടാകും. ഇവര്‍ അവരുടെ കൈയില്‍ ചെന്നു കയറിയാല്‍? വാസു വേഷം മാറാന്‍ ഉള്ളിലേക്ക് പോയപ്പോള്‍ പുന്നൂസ് മകളെ നോക്കി.

“മോളെ..ഇവനെ തിരയാന്‍ അവന്മാര്‍ സിറ്റി മൊത്തം ആളുകളെ നിയോഗിച്ചിട്ടുണ്ടാകും...രാത്രിയിലുള്ള ഈ പോക്ക് വേണോ? അവന്മാര്‍ എന്ത് ചെയ്യാനും മടിക്കാത്ത ആളുകളാണ്...”

“പപ്പാ ഇത് വാസുവിനോട് പറയൂ..അയാള്‍ക്ക് ഭയമുണ്ടെങ്കില്‍ ഞാന്‍ പോകുന്നില്ല” ഡോണ ബോള്‍ പുന്നൂസിന്റെ കോര്‍ട്ടിലേക്ക് ഇട്ടുകൊടുത്തു.

“ഹും ഭയം..അതും വാസുവിന്...മോളെ അവന് ഭയമെന്ന സാധനം എന്താണ് എന്നുപോലും അറിയില്ല...പതിനായിരം പേര്‍ എതിരെ വന്നാലും പിന്തിരിയുന്നവനല്ല അവന്‍..അതാണ്‌ എന്റെ ഭയവും”

“ദെന്‍ ഡോണ്ട് വറി പപ്പാ..ഞാന്‍ തിന്മ ചെയ്യാനല്ല പോകുന്നത് എന്ന് പപ്പയ്ക്ക് അറിയാമല്ലോ? മൃഗീയമായി ബലാല്‍സംഗം ചെയ്യപ്പെട്ട അതേത്തുടര്‍ന്ന് ജീവന്‍ ഹോമിച്ച ഒരു പാവം പെണ്‍കുട്ടിക്ക് നീതി വാങ്ങി കൊടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.. അവര്‍ക്ക് നിയമത്തെ വിലയ്ക്ക് എടുക്കാന്‍ സാധിച്ചു.. പക്ഷെ സകല നിയമങ്ങളുടെയും ഉടമയായ ദൈവത്തെ അവര്‍ക്ക് വിലയ്ക്ക് കിട്ടില്ല...ദൈവം എന്റെ കൂടെയുണ്ട് പപ്പാ..അതാണെന്റെ ധൈര്യം..പപ്പാ പേടിക്കാതെ പൊക്കോ..ഞാന്‍ വീട്ടില്‍ എത്തും....”

മകളുടെ വാക്കുകള്‍ പുന്നൂസിന് വല്ലാത്ത ആത്മവിശ്വാസം നല്‍കി. വാസു ജീന്‍സും ഷര്‍ട്ടും

💬 Comments

View all comments