Chapter Title : മൃഗം 10 [Master]
പഠിപ്പിച്ചു വലിയ നിലയില്‍ എത്തിക്കണം എന്നുള്ളത്. അതിനായി അയാള്‍ രാത്രി വൈകുവോളം കച്ചവടം നടത്തി. സ്വന്തമായി ഭൂമി ഇല്ലായിരുന്ന അയാള്‍ സര്‍ക്കാര്‍ കോളനിയില്‍ ഉണ്ടാക്കിയ ചെറിയ പുരയിലയിരുന്നു താമസം. ഒരു പുതിയ സ്ഥലവും വീടും വയ്ക്കാന്‍ വേണ്ടി ചെറിയ ഒരു തുക എല്ലാ ദിവസവും അയാള്‍ മാറ്റി വച്ചിരുന്നു. മകളുടെ നിക്കാഹിനു മുന്‍പ് ഈ കോളനിയില്‍ നിന്നും മാറി രണ്ടു സെന്റ് സ്ഥലമെങ്കിലും വാങ്ങി ഒരു പുര വയ്ക്കണം എന്നത് ഏറെക്കുറെ സാക്ഷാത്കരിക്കാറായ സമയത്താണ് മകള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മറക്കാനാകാത്ത ആ ദുര്‍ദ്ദിനം ഓരോ സെക്കന്റിലും അയവിറക്കിക്കൊണ്ടിരുന്ന മൂസാക്കയുടെയും സുബൈദയുടെയും മങ്ങിയ കണ്ണുകളില്‍ കണ്ണീര്‍ പോലും വറ്റിപ്പോയിരുന്നു.
“സുബൈദ..എന്തിനിങ്ങനെ ഇരിക്കുന്നു..ഞമ്മക്ക് കഞ്ഞി കുടിച്ചിട്ട് കിടക്കാം..”
നിര്‍ജീവനെപ്പോലെ ഇരുന്ന മൂസാക്കയുടെ വരണ്ട ചുണ്ടുകള്‍ പിറുപിറുത്തു. പുറത്ത് കോളനിയിലെ ബഹളങ്ങളുടെ ഇടയ്ക്കും ജീവന്റെ അംശം പോലുമില്ലാത്ത അന്തരീക്ഷത്തില്‍ ഒറ്റപ്പെട്ടിരുന്ന ആ വീട്ടില്‍ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ കേള്‍ക്കപ്പെട്ട ആദ്യ വാക്കുകള്‍ ആയിരുന്നു അത്. തളര്‍ന്ന ശരീരത്തോടെയും മനസോടെയും സുബൈദ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആണ് വാസുവും ഡോണയും ബൈക്കില്‍ അവരുടെ വീടിന്റെ വാതില്‍ക്കല്‍ എത്തി നിന്നത്. ആരാണ് വന്നതെന്നറിയാന്‍ തലയുയര്‍ത്തി മൂസ നോക്കി. ഡോണയെ കണ്ടപ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ സജലങ്ങളായി. നിര്‍ജീവമായിരുന്ന സുബൈദയുടെ മുഖത്ത് സന്തോഷത്തിന്റെ ചെറിയ ഒരു മിന്നലാട്ടം ദൃശ്യമായി.
“ഡോണ മോള്...” മൂസയുടെ ചുണ്ടുകള്‍ പിറുപിറുത്തു. ഡോണ പ്രസരിപ്പോടെ ഉള്ളിലേക്ക് കയറി.
“ഹായ് വാപ്പച്ചി..ഉമ്മാ..എന്താ രണ്ടാളും കൂടി പരിപാടി?” ഡോണ മൂസയെയും സുബൈദയെയും തലോടിക്കൊണ്ട് ചോദിച്ചു.
“ന്റെ മോളെ..നീ വരുമ്പോഴാണ് ഞങ്ങള്‍ക്ക് ജീവനുണ്ടെന്നും മരിച്ചിട്ടില്ലെന്നും തോന്നാറുള്ളത്..ഇരിക്ക് മോളെ..കൂടാരാ ബന്നത്?” മൂസ ചോദിച്ചു.
“എന്റെ കൂടെ ജോലി ചെയ്യുന്ന ആളാ വാപ്പച്ചി..വാസു..”
വാസു ഉള്ളിലേക്ക് കയറി അവരെ ഇരുവരെയും നോക്കി കൈകള്‍ കൂപ്പി.
“ഓ ക്ഷമിക്കണം കാക്കാ..അസ്സലാമു അലൈക്കും” വാസു തനിക്ക് പറ്റിയ അബദ്ധം തിരുത്തിക്കൊണ്ട് പറഞ്ഞു.
“വാ അലൈക്കും അസ്സലാം..ഇരിക്ക് മോനെ..” മൂസാക്കയുടെ മുഖം വിടര്‍ന്നിരുന്നു അവന്റെ പെരുമാറ്റത്തില്‍.
“ഉമ്മ എന്താ നോക്കുന്നത്...” വാസുവിനെത്തന്നെ നോക്കി നിന്ന സുബൈദയോട് ഡോണ ചോദിച്ചു.
“ഒന്നൂല്ല മോളെ..ഈ ആളിന്റെ മുഖം..അതാ
💬 Comments
View all comments