0%

Chapter Title : മൃഗം 10 [Master]

Author : Master Read All Parts 1997

ഞമ്മള്‍ ഓര്‍ക്കുന്നത്...എബടോ കണ്ടിരിക്കുന്നു....ങാ..ഓര്‍മ്മ വന്നു.പെട്ടെന്ന് .” അവരുടെ മുഖത്ത് ഭീതി നിഴലിക്കുന്നത് ഡോണ കണ്ടു.

“എന്താ ഉമ്മ..പറ..എവിടെ വച്ചാ കണ്ടത്? എന്താ ഉമ്മയുടെ മുഖത്ത് ഒരു ഭയം” “മോളെ..ഇന്ന് ബൈകിട്ടു കുറെ പിള്ളേര്‍ ഇബട വന്നിരുന്നു..ഈ മോന്റെ ഒരു ഫോട്ടോ ഓരുടെ കൈയില്‍ ഉണ്ടായിരുന്നു..ഇയാളെ അറിയുമോ ഇവിടെങ്ങാനും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാണ് ബന്നത്..ഒക്കേം ഗുണ്ടകളാ..എന്താ മോനെ പ്രശ്നം”

സുബൈദ ഭീതിയോടെ ശബ്ദം വളരെ താഴ്ത്തി അവരോട് പറഞ്ഞു. ഡോണ ആശങ്കയോടെ വാസുവിനെ നോക്കി. പപ്പാ പറഞ്ഞത് ശരിയാണ്! അവന്മാര്‍ വാസുവിനെ തിരക്കി തുടങ്ങിയിരിക്കുന്നു. സിറ്റിയെ അരിപ്പ വച്ച് അവന്മാര്‍ പരിശോധിക്കും. പക്ഷെ ഭീതിപ്പെടുത്തുന്ന ആ സംഗതി കേട്ടിട്ടും വാസുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദം ഒന്നും അവള്‍ കണ്ടില്ല.

“മോനെ..നീ ആരാന്നു ഞമ്മക്ക് അറിയൂല്ല..പക്ഷെ നീ സൂക്ഷിക്കണം..ഈ കോളനിയിലെ എല്ലാ വീടുകളിലും അവര് തിരക്കിയിട്ടാണ് പോയത്..അന്നേ കാണിച്ചു കൊടുത്താല്‍ എന്തോ സമ്മാനം വരെ കൊടുക്കും എന്നും പിള്ളേര് പറേന്ന കേട്ടു” മൂസാക്കയും അവന്റെ മുഖം ഓര്‍ത്തെടുത്തുകൊണ്ട് പറഞ്ഞു. “സാരമില്ല കാക്കാ..കൊച്ച് ഇവരോട് മറ്റേ കാര്യം പറ” വാസു പറഞ്ഞു.

ഡോണ തലയാട്ടി.

“വാപ്പച്ചി..ഉമ്മാ.. എനിക്കും വാസുവിനും എതിരെ കളിക്കുന്നത് നമ്മുടെ മുംതാസിന്റെ ഘാതകര്‍ തന്നെയാണ്. അവളെ നശിപ്പിച്ചവര്‍ ഒരു ശിക്ഷയും വാങ്ങാതെ ഈ നഗരത്തെ കൈകളില്‍ ഇട്ടു അമ്മാനമാടി രാജാക്കന്മാരായി ഇവിടെ വാഴുകയാണ്...അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനുള്ള എന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ഒരു കൂട്ടാളി ആണ് ഈ വാസു..ഞങ്ങള്‍ ഒരുമിച്ചു നിന്നാല്‍ ഉദ്ദേശിച്ച ജോലി വേഗത്തില്‍ നടക്കും..വാപ്പച്ചി എല്ലാ കാര്യങ്ങളും വാസുവിനോട് പറയൂ..ഞാന്‍ പറഞ്ഞു കൊടുക്കുന്നതിലും ഇത് വാപ്പച്ചിയുടെ നാവില്‍ നിന്നും ഇദ്ദേഹം കേള്‍ക്കുന്നതാണ് നല്ലത്..വാസു ഇരിക്കൂ..”

ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്ന ശേഷം മറ്റൊരെണ്ണം വാസുവിന് നല്‍കി ഡോണ പറഞ്ഞു.

“മക്കളെ..ഉമ്മ ശകലം ചായ ഉണ്ടാക്കട്ടെ..ഈ മോന്‍ ആദ്യമായി വീട്ടില്‍ ബന്നതല്ലേ”

“ആയിക്കോട്ടേ ഉമ്മ..കൂട്ടത്തില്‍ കടിയും ആകാം”

വാസുവിന്റെ സംസാരം കേട്ടു ഡോണ അവനെ ശാസനാരൂപത്തില്‍ നോക്കി. “ഉമ്മ കടി എനിക്ക് മാത്രം മതി..ഈ കൊച്ചിന് മാണ്ട”

അവന്റെ സംസാരം കേട്ടപ്പോള്‍ കടുത്ത ദുഖത്തിന്റെ നിറുകയിലും സുബൈദ

💬 Comments

View all comments