0%

Chapter Title : മൃഗം 10 [Master]

Author : Master Read All Parts 2000

ടിവി കമ്പനീല് ജോലിക്ക് കയറിയപ്പോള്‍ ഓള്‍ക്ക് ഒരു ബാങ്കിലാണ് ജോലി കിട്ടിയത്. ആദ്യശമ്പളം കിട്ടിയ അന്ന് എന്റെ മോള് ഞമ്മക്ക് എന്തൊക്കെയാ ബാങ്ങി ബന്നതെന്നോ..അന്ന് ഈ മോളേം ഇബട ബിളിച്ച് നല്ല ബിരിയാണീം കയ്ച്ച് ഞങ്ങള്‍ എത്ര സന്തോഷിച്ചു....പച്ചേങ്കി ആ സന്തോസം പടച്ചോന് പിടിച്ചില്ല മോനെ..പിടിച്ചില്ല...ജോലിക്ക് കയറി ഏതാണ്ട് ആറോ ഏഴോ മാസങ്ങള്‍ ആയപ്പോഴാണ് എന്റെ കുട്ടി ആ കടുംകൈ ചെയ്തത്..ഈ വീടിന്റെ മച്ചില്‍ ഓള്…ഓള്...” പൂര്‍ത്തിയാക്കാനാകാതെ മൂസാക്ക തേങ്ങി.

വാസു ആ ചുക്കിച്ചുളിഞ്ഞ മുഖത്തെ കണ്ണീര്‍ വേദനയോടെ നോക്കി. അയാളുടെ വേദന അതിന്റെതായ ആഴത്തില്‍ അവനു മനസിലാക്കാന്‍ സാധിക്കില്ലായിരുന്നു എങ്കിലും ഒരേയൊരു മകള്‍ അകാലത്തില്‍ നഷ്ടപ്പെട്ട ഒരു പിതാവിന്റെ ദുഃഖം എത്ര കഠിനമായിരിക്കും എന്നവന് ഏറെക്കുറെ ഊഹിക്കാന്‍ സാധിക്കുമായിരുന്നു. അവരുടെ സ്വപ്നവും ജീവിതവും സന്തോഷവും എല്ലാം അവളായിരുന്നു.

“വാസു..നോക്ക്..അതാണെന്റെ മുംതാസ്” നിറകണ്ണുകളോടെ ഡോണ ഭിത്തിയില്‍ തൂക്കിയിരുന്ന ഒരു ഫോട്ടോയിലേക്ക് ചൂണ്ടി പറഞ്ഞു. വാസു നോക്കി; മാലാഖയെപ്പോലെ നിഷ്കളങ്ക മുഖമുള്ള ആ പെണ്‍കുട്ടിയുടെ മുഖം കണ്ടപ്പോള്‍ അവന്റെ മനസും വിങ്ങി.

“അവള്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് ആദ്യം ഞങ്ങള്‍ എല്ലാവരും കരുതിയത്.. അത് ആത്മഹത്യ തന്നെ ആയിരുന്നു താനും..പക്ഷെ..” ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് തുടര്‍ന്നു “ആ ആത്മഹത്യ അവളെക്കൊണ്ട് ചിലര്‍ ചെയ്യിച്ചതായിരുന്നു...” അവള്‍ അമര്‍ഷത്തോടെ പല്ലുകള്‍ ഞെരിച്ചു. “മക്കളെ ചായ..” സുബൈദ രണ്ടു ഗ്ലാസുകളില്‍ ചായയുമായി വന്ന് ഇരുവര്‍ക്കും നല്‍കി.

“മൂസാക്കയ്ക്ക് വേണ്ടേ?” വാസു ചോദിച്ചു. “മാണ്ട മോനെ..ഞമ്മള് രാത്രീല് ചായ കുടിക്കാറില്ല” “എന്താണ് മുംതാസ് മരിക്കാനുള്ള കാരണം?” ചായ കുടിച്ച ശേഷം വാസു ചോദിച്ചു.

“ഓലെ ചതിച്ചതാ മോനെ..എന്റെ പൊന്നുമോളെ അവന്മാര് ചതിച്ചു..” സുബൈദ ഏങ്ങലടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

“വാസു..എന്നോട് പൊതുവേ എല്ലാം തുറന്ന് പറയാറുള്ള മുംതാസ് ഒരു കാര്യം മാത്രം എന്നില്‍ നിന്നും ഒളിപ്പിച്ചു വച്ചിരുന്നു; അത് അവളുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയബന്ധമായിരുന്നു. എറണാകുളം നഗരത്തിലെ ഒരു പ്രധാന ജൂവലറിയുടെ ഉടമയുടെ മകനായ കബീര്‍ എന്ന യുവാവുമായി അവള്‍ പ്രേമത്തിലായിരുന്നു. അവളുടെ ബാങ്കിലാണ് ആ ജൂവലറിയുടെ പ്രധാന ഇടപാടുകള്‍ നടക്കുന്നത്. അവിടെ സ്ഥിരമെത്തിയിരുന്ന കബീര്‍

💬 Comments

View all comments