0%

Chapter Title : മൃഗം 10 [Master]

Author : Master Read All Parts 3.6K

ഉണ്ടാക്കട്ടെ..ഈ മോന്‍ ആദ്യമായി വീട്ടില്‍ ബന്നതല്ലേ”

“ആയിക്കോട്ടേ ഉമ്മ..കൂട്ടത്തില്‍ കടിയും ആകാം”

വാസുവിന്റെ സംസാരം കേട്ടു ഡോണ അവനെ ശാസനാരൂപത്തില്‍ നോക്കി. “ഉമ്മ കടി എനിക്ക് മാത്രം മതി..ഈ കൊച്ചിന് മാണ്ട”

അവന്റെ സംസാരം കേട്ടപ്പോള്‍ കടുത്ത ദുഖത്തിന്റെ നിറുകയിലും സുബൈദ ചിരിച്ചു പോയി.

“അയിനിപ്പം ഇബട കടി ഒന്നും ഇല്ലല്ലോ പഹയാ..പിന്നെങ്ങനാ അനക്ക് മാത്രം തര്വ” വാസു സരസനാണ് എന്ന് മനസിലാക്കിയ മൂസാക്കയും വിട്ടുകൊടുത്തില്ല.

“ഓ..എന്നാപ്പിന്നെ ചായ രണ്ടു ഗ്ലാസ് പോരട്ടെ” വാസു തല ചൊറിഞ്ഞു.

വളരെ വലിഞ്ഞുമുറുകി നിന്നിരുന്ന ആ വീട്ടിലെ അന്തരീക്ഷം ഐസ് പോലെ ഉരുകുന്നത് കണ്ടപ്പോള്‍ ഡോണ അത്ഭുതത്തോടെ വാസുവിനെ നോക്കി. അവളുടെ കണ്ണുകളില്‍ ഒരുതരം ആരാധന പ്രകടമായിരുന്നു. സുബൈദ ഉള്ളിലേക്ക് പോയപ്പോള്‍ ഡോണ മൂസയെ നോക്കി.

“മോനെ..ഞമ്മള്‍ക്ക് പടച്ചോന്‍ ഒരു മോളെ തന്നിരുന്നു..ഈ ഡോണ മോളെപ്പോലെ സുന്ദരിയും മിടുക്കിയുമായിരുന്നു ഓള്‍..പേര് മുംതാസ്..സ്കൂള്‍ മുതല്‍ കോളജ് ബരെ ഇവര്‍ രണ്ടുപേരും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു. എന്റെ മുംതാസും ഡോണ മോളും എന്നെ വാപ്പച്ചി എന്നാണ് വിളിക്കുന്നത്..ഇവര് രണ്ടുപേരും എനിക്കും സുബൈദാനും ഒരേപോലെ ആണ്..ഡോണ മോള് ഈ നഗരത്തിലെ ഒരു കോടീശ്വരന്റെ മോളാണ് എന്ന് എന്റെ മുംതാസ് പറഞ്ഞിട്ട് ഞമ്മള്‍ വിശ്വസിച്ചില്ല..അവള്‍ എന്നെ ഈ മോള്‍ടെ ബീട്ടില്‍ ഒരീസം കൊണ്ടോയി..പടച്ചോനാണേ ഈ മോള്‍ടെ മനസിന്റെ ബലുപ്പം അന്നാണ് ഞമ്മള് നേരില്‍ അറീന്നത്...ഇവിടെ ഞമ്മട ഈ ചെറിയ കൂരേല്‍ ഞമ്മക്കൊപ്പം ഇരുന്ന് എത്ര തവണ ഈ മോള് ആഹാരം കയ്ചിട്ടുണ്ടെന്നോ.. ഈ ഭാഗത്തേക്ക് സാധാരണക്കാര് പോലും ബരാറില്ല..അത്രക്ക് മോസം കോളനിയാ ഇത്..” ഒരു ദീര്‍ഘനിശ്വാസത്തോടെ

💬 Comments

View all comments