0%

Chapter Title : മൃഗം 11 [Master]

Author : Master Read All Parts 1417

മൃഗം 11 Mrigam Part 11 Crime Thriller Novel | Author : Master

Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 |



പുന്നൂസും റോസിലിനും കണ്ണില്‍ എണ്ണയൊഴിച്ച് വാസുവിനെയും ഡോണയെയും കാത്തിരിക്കുകയായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം പുറത്ത് മുഴങ്ങുന്നത് കേട്ടു പുന്നൂസ് വേഗം പുറത്തേക്ക് ഇറങ്ങി. ബൈക്ക് വന്നു നിന്നപ്പോള്‍ ഡോണ പിന്നില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് വേഗം ഓടിക്കയറി. അവളുടെ മുഖഭാവവും പോക്കും കണ്ടു പുന്നൂസ് അവളെയും പിന്നെ വാസുവിനെയും നോക്കി. അവളുടെ ആ പോക്കില്‍ എന്തോ പ്രശ്നം ഉള്ളതുപോലെ അയാള്‍ക്ക് തോന്നി. “വാടാ..ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു...” അയാള്‍ വാസുവിനെ ഉള്ളിലേക്ക് ക്ഷണിച്ചു. അവന്‍ ബൈക്ക് സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങി ചെന്നു. ലൈറ്റിന്റെ പ്രകാശത്തിലേക്ക് അവന്‍ വന്നപ്പോള്‍ പുന്നൂസ് അവന്റെ ഷര്‍ട്ടില്‍ തെറിച്ചിരുന്ന രക്തത്തുള്ളികള്‍ കണ്ടു ഞെട്ടി. അവന്റെ മുഖത്ത് ചെറിയ ഒരു മുറിവും ഉണ്ടായിരുന്നു. “വാസു..എന്ത് പറ്റി..നിന്റെ ദേഹത്ത് ചോര എങ്ങനെ പറ്റി..ഈ മുറിവ് എങ്ങനെ ഉണ്ടായി?” മൊത്തത്തില്‍ ഒരു പന്തികേട്‌ മണത്ത അയാള്‍ ഞെട്ടലോടെ ചോദിച്ചു. “തിരിച്ചു വരുന്ന വഴി ചെറിയ ഒരു ചെറിയ ഉരസല്‍ ഉണ്ടായി സാറെ....അതിന്റെ ബാക്കിയാ ഇതൊക്കെ” അവന്‍ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. “എടാ നീ കാര്യം പറ..എന്താണ് സംഭവിച്ചത്..” “ഒന്നുമില്ല സാറെ..ചെറിയ ഒരു ഈശാപോശ...മോളോട് ചോദിച്ചാല്‍ മതി എല്ലാം വിശദമായി പറഞ്ഞു തരും...ഞാന്‍ പോട്ടെ സാറേ...വല്ലാതെ വിശക്കുന്നു....” വാസു അയാളുടെ അനുമതിക്കായി കാത്തു. “ഒന്നിങ്ങു വന്നെ..” ഉള്ളില്‍ നിന്നും റോസ്‌ലിന്‍ വിളിക്കുന്നത് കേട്ടു പുന്നൂസ് അവനെ നോക്കി. “നീ പോകാന്‍ വരട്ടെ..ഞാനിപ്പോള്‍ വരാം” അങ്ങനെ പറഞ്ഞിട്ട്‌ അയാള്‍ ഉള്ളിലേക്ക് പോയി. സോഫയില്‍ ഇരുന്നു വിറയ്ക്കുന്ന മകളെ കണ്ടപ്പോള്‍ പുന്നൂസ് ചോദ്യഭാവത്തില്‍ റോസിലിനെ നോക്കി.. “എന്താടി..എന്ത് പറ്റി?” അയാള്‍ ഭാര്യയോട് ചോദിച്ചു. “ഇവള്‍ ഒരക്ഷരം മിണ്ടുന്നില്ല..എന്തോ വല്ലാതെ ഭയന്ന

💬 Comments

View all comments