Chapter Title : മൃഗം 11 [Master]
മട്ടാണ്...ഇത്ര ധൈര്യമുള്ള ഇവള്‍ ഇങ്ങനെ ഭയന്നു കാണുന്നത് ഇതാദ്യമായാണ്...” റോസ്‌ലിന്‍ മകളുടെ അടുത്തിരുന്ന് പറഞ്ഞു. പുന്നൂസും ഡോണയുടെ ഒപ്പം ഇരുന്ന് അവളെ തഴുകി. “മോളെ..എന്ത് സംഭവിച്ചു? നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്? വഴിക്ക് എന്താണ് സംഭവിച്ചത്? ടെല്‍ മി..” അയാള്‍ അവളെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു. ഡോണ ഭീതിയോടെ മുഖം ഉയര്‍ത്തി. അവള്‍ വെള്ളം വേണം എന്ന് ആംഗ്യം കാട്ടി. റോസ്‌ലിന്‍ വേഗം ഒരു ഗ്ലാസില്‍ അവള്‍ക്ക് വെള്ളം കൊണ്ടുക്കൊടുത്തു. അത് കുടിച്ച ശേഷം ഗ്ലാസ് തിരികെ നല്‍കിയ ഡോണ നോക്കുമ്പോള്‍ ഉള്ളിലേക്ക് വരുന്ന വാസുവിനെ കണ്ടു. “എന്താ സാറേ.. ഈ കൊച്ചിന് എന്ത് പറ്റി?” അവന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു ചോദിച്ചു. “പപ്പാ..ഹി ഈസ് നോട്ട് എ ഹ്യുമന്‍..ഹി ഈസ് എ ബീസ്റ്റ്..എ ടെറിബിള്‍ ബീസ്റ്റ്....” അവന്റെ നേരെ വിരല്‍ ചൂണ്ടി ഡോണ ഭയത്തോടെ പറഞ്ഞു; അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പുന്നൂസ് ഞെട്ടിത്തരിച്ച് അവനെ നോക്കി. “വാസു..എന്താണ് സംഭവിച്ചത്? നീ എന്റെ മോളെ എന്ത് ചെയ്തു?” പുന്നൂസിന്റെ സ്വരത്തില്‍ കോപം നിഴലിച്ചിരുന്നു. “സാറ് മോളോട് തന്നെ ചോദിക്ക്..അവളുടെ നാവ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ....ഒന്ന് വേഗം വേണേ കൊച്ചെ..എനിക്ക് നല്ല വിശപ്പുണ്ട്..പോണം..” അവന്‍ പറഞ്ഞു. “മോളെ നീ കാര്യം പറ..കമോണ്‍” അക്ഷമയോടെ പുന്നൂസ് പറഞ്ഞു. വാസു വല്ല അവിവേകവും അവളോട് കാട്ടിയോ എന്നാണ് അയാളും ഭാര്യയും ഭയപ്പെട്ടത്; പക്ഷെ വാസുവിന്റെ കൂസലില്ലാത്ത നില്‍പ്പില്‍ നിന്നും മറ്റെന്തോ ആണ് സംഗതി എന്ന് പുന്നൂസ് മനസിലാക്കി. ഡോണ അല്‍പനേരം അങ്ങനെ ഇരുന്ന ശേഷം റോഡില്‍ വച്ചു നടന്ന കാര്യങ്ങള്‍ അതേപടി പറഞ്ഞു. തന്റെ മുന്‍പിലേക്ക് പറിഞ്ഞു വന്നു വീണ മനുഷ്യക്കണ്ണ്‍ അവളെ ഭീതിയുടെ ഗര്‍ത്തത്തിലേക്ക് തള്ളിവിട്ടിരുന്നു. “ഗുണ്ടകള്‍ ആണെങ്കിലും അവരും മനുഷ്യരല്ലേ പപ്പാ..ഇവന്‍ യാതൊരു ദയയും ഇല്ലാതെയാണ് അവരെ ആക്രമിച്ചത്..ഇനി ആ മനുഷ്യര്‍ക്ക് എന്തെങ്കിലും ജോലിയെടുത്ത് ജീവിക്കാന്‍ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..ഹി ഈസ് എ മെഴ്സിലെസ്സ് ബീസ്റ്റ്...” അവള്‍ വിതുമ്പിക്കൊണ്ട് അയാളുടെ തോളില്‍ മുഖം അമര്‍ത്തി. പുന്നൂസ് ചിരിച്ചു. ആ ചിരിയുടെ ശക്തി കൂടി; അവസാനം അയാള്‍ ഉറക്കെയുറക്കെ ചിരിച്ചുപോയി. വാസു
💬 Comments
View all comments