Chapter Title : മൃഗം 11 [Master]
അവസ്ഥ ആയിരുന്നു. അവസാനം ദിവാകരന്‍ തന്നെ വായ തുറന്നു: “എന്നാപ്പിന്നെ മുസ്തഫെടെ ഇഷ്ടം പോലെ ചെയ്യ്...അല്ലാതിപ്പോ എന്ത് പറയാനാ” മുസ്തഫയെ നോക്കാതെയാണ് അയാള്‍ അത് പറഞ്ഞത്. പിന്നെ മദ്യമെടുത്ത് തന്റെ ഗ്ലാസിലേക്ക് പകര്‍ന്നു. “എന്നാ ഞാന്‍ കാര്യോമായി മുന്‍പോട്ടു പോവ്വാണ്..രവീന്ദ്രന്‍ സാറൊരു ഉപകാരം ചെയ്യണം. അവന്മാര് വരുന്ന രാത്രിയില്‍ സാറ് ഏതു വിധത്തിലെങ്കിലും നൈറ്റ് ഡ്യൂട്ടി ഒപ്പിക്കണം..അന്ന് ഏതു ഫോണ്‍ സ്റ്റേഷനില്‍ വന്നാലും സാറായിരിക്കണം എടുക്കേണ്ടത്..ശങ്കരന്റെ വീട്ടീന്ന് ഫോണ്‍ വന്നാല്‍, ഒരൊറ്റ പോലീസുകാരനും അങ്ങോട്ട് പോകാന്‍ പാടില്ല...അത് വേണ്ടപോലെ സാറ് കൈകാര്യം ചെയ്തോണം...” മുസ്തഫ പറഞ്ഞു. “അത് ഞാനേറ്റു..പക്ഷെ അവര് നേരെ പൌലോസിന്റെ മൊബൈലില്‍ വിളിച്ചാലോ? അയാള്‍ അതും അവനു കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്..” “കൊടുത്തെങ്കില്‍ കൊടുക്കട്ടെ..അവന്‍ തനിച്ചു ചെന്നാല്‍ ബാക്കി വരുന്നവര് നോക്കിക്കോളും..പിന്നെ അവന്‍ ജന്മത്ത് പൊങ്ങത്തില്ല” വികൃതമായ ചിരിയോടെ മുസ്തഫ പറഞ്ഞു. “മുസ്തഫെ..കളി പൌലോസിനോടാണ്..അന്ന് നിന്റെ എത്രയോ ആളുകള്‍ ഉണ്ടായിട്ടും അവന്റെ ഒരു രോമത്തില്‍ തൊടാന്‍ പറ്റിയോ..നീ വെറുതെ ഇനിയും പണി ഇരന്നു വാങ്ങല്ലേ....” “ഹും സാറെ..ഇത്തവണ പണിക്ക് വരുന്നത് കണ്ട ആപ്പ ഊപ്പ ടീമല്ല..അറേബ്യന്‍ ഡെവിള്‍സ് എന്ന് സാറ് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോ..അവരാണ് ഇവിടെ വരാന്‍ പോകുന്നത്..കൊച്ചി നഗരം കൈയിലിട്ട് അമ്മാനമാടുന്ന സാക്ഷാല്‍ അറേബ്യന്‍ ഡെവിള്‍സ്..അവര്‍ക്ക് പൌലോസ് വെറും പുല്ലാണ്..സിറ്റി കമ്മീഷണര്‍ പോലും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ വിറയ്ക്കും...സാറ് ഞാന്‍ പറഞ്ഞ കാര്യം മാത്രം ഒന്ന് ചെയ്‌താല്‍ മതി..പിന്നെ അവര്‍ക്ക് നല്‍കാനുള്ള പണവും...” “എടാ അവരെ നിനക്കെങ്ങനെ കിട്ടി? അവന്മാര്‍ വമ്പന്‍ ടീമല്ലേ..ഞാന്‍ കേട്ടിട്ടുണ്ട് അവരെപ്പറ്റി” രവീന്ദ്രന്‍ ഞെട്ടലോടെ ചോദിച്ചു. “എന്റെ മാമന്‍ യൂസഫിന്റെ മോനാ അറേബ്യന്‍ ഡെവിള്‍സിലെ മാലിക്ക്..ഇന്നലെ ഞാന്‍ കൊച്ചിയില്‍ പോയാരുന്നു..ഇവിടേക്ക് ഇറക്കാന്‍ പറ്റിയ പിള്ളേര്‍ ഉണ്ടോ എന്ന് തിരക്കാനാണ് പോയത്..പക്ഷെ ഈ കേസ് വേറെ ആര്‍ക്കും നല്‍കാതെ അവര്‍ തന്നെ ഏറ്റിരിക്കുകയാണ്...കാര്യം
💬 Comments
View all comments