Chapter Title : മൃഗം 12 [Master]
അതിവേഗം തന്റെ സമീപത്തേക്ക് പാഞ്ഞടുക്കുന്നത് മനസിലാക്കിയ ദിവ്യ വേഗം അടുത്തുകണ്ട ഒരു ഇടവഴിയിലേക്ക് ഓടിക്കയറി. ആ വഴിയിലൂടെ വണ്ടി കയറി വരില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. ആ ഊടുവഴിയിലൂടെ ലക്ഷ്യമില്ലാതെ അവള് ഓടി.
“നായിന്റെ മോളെ ഓടിച്ചിട്ട് പിടിക്കടാ...” വണ്ടി ചവിടി നിര്‍ത്തി മാലിക്ക് അലറി.
“നിങ്ങള്‍ ഇവിടിരിക്ക്..ഞാനേറ്റു അവളുടെ കാര്യം”
ഓട്ടത്തില്‍ വിദഗ്ധനായ സ്റ്റാന്‍ലി ശക്തിയേറിയ വെളിച്ചമുള്ള ടോര്‍ച്ചുമായി പുറത്തിറങ്ങി പറഞ്ഞു. ദിവ്യ ഇടവഴിയിലൂടെ ജീവനും കൊണ്ട് പായുകയായിരുന്നു. പിന്നാലെ ശക്തിയേറിയ വെളിച്ചം തന്റെ മേല്‍ അടിക്കുന്നത് അവള് കണ്ടു. സകല ശക്തിയും എടുത്ത് അവള് ഓടി. വെള്ളം കെട്ടിനിന്നിരുന്ന ആ വഴിയിലൂടെയുള്ള ഓട്ടം ദുസ്സഹമായിരുന്നു. പക്ഷെ നിന്നാല്‍ തന്നെ അവര്‍ പിച്ചിച്ചീന്തും എന്ന ചിന്ത അവള്‍ക്ക് ഊര്‍ജ്ജം നല്കി. അമ്മയെ വിട്ടിട്ട് തന്റെ പിന്നാലെ അവര്‍ വന്നതില്‍ അവള്‍ക്ക് സന്തോഷമേ ഉള്ളായിരുന്നു. തന്നെ അവന്മാര് പിടിച്ചു കൊന്നാലും പാവം അമ്മയെ തനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞല്ലോ. ഈ ജന്മം കൊണ്ട് തന്റെ അമ്മയ്ക്ക് അങ്ങനെയെങ്കിലും ഒരു സഹായം ചെയ്യാന്‍ തനിക്ക് സാധിച്ചല്ലോ എന്ന സന്തോഷത്തോടെ താന്‍ മരിക്കും. മനസ്സില്‍ ശുഭാപ്തി വിശ്വാസത്തോടെ മരണത്തെ നേരിടാന്‍ പോലും തയ്യാറായിത്തന്നെ ദിവ്യ ഇരുട്ടിലൂടെ, പിന്നില്‍ നിന്നും വരുന്ന വെളിച്ചത്തെ ഭയന്ന് ഓടി.
എങ്കിലും അവള് ഏറെക്കുറെ തളര്‍ന്നു തുടങ്ങിയിരുന്നു. പക്ഷെ നിന്നാല്‍ താന്‍ പിച്ചി ചീന്തപ്പെടും..അവള് സകല ശക്തിയും സംഭരിച്ച് ഓട്ടത്തിന്റെ വേഗത കൂട്ടി. ഒരു പുള്ളിപ്പുലിയെപ്പോലെ, കരട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ സ്റ്റാന്‍ലി അവള്‍ക്ക് പിന്നാലെ മിന്നല്‍ പോലെ പാഞ്ഞടുക്കുകയായിരുന്നു. തന്റെ പിന്നാലെയുള്ള വെളിച്ചം തന്നോട് വളരെ സമീപിക്കുന്നത്
💬 Comments
View all comments