0%

Chapter Title : മൃഗം 12 [Master]

Author : Master Read All Parts 3K

കണ്ട ദിവ്യ ഉറക്കെ കരഞ്ഞുകൊണ്ട് ഓടി. രക്ഷിക്കണേ ദൈവമേ എന്നവള്‍ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. താന്‍ എവിടെക്കാണ്‌ ഓടുന്നത് എന്നുപോലും അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. തനിക്ക് പിന്നാലെ വരുന്നയാള്‍ ഏതാണ്ട് തൊട്ടടുത്തെത്തി എന്ന് ദിവ്യ ഞെട്ടലോടെ അറിഞ്ഞു. അവള്‍ക്ക് ശരീരവും മനസും തളരുന്നതുപോലെ തോന്നി.

“എന്റെ ഭഗവാനെ..എന്നെ അവന്റെ കൈയില്‍ ഇട്ടുകൊടുക്കല്ലേ” എന്ന് ഉറക്കെ കരഞ്ഞു വിളിച്ചുകൊണ്ട് തന്റെ അവസാനത്തെ ഊര്‍ജ്ജത്തിന്റെ കണികയും സ്വരുക്കൂട്ടി അവള്‍ മുന്‍പോട്ടു കുതിച്ചു. സ്റ്റാന്‍ലി അവളുടെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു. ദിവ്യയ്ക്ക് തന്റെ കാലുകള്‍ കുഴയുന്നത് മനസിലായി. തന്റെ കൈകളില്‍ അവന്റെ വിരലുകള്‍ സ്പര്‍ശിക്കുന്നത് ദിവ്യ അറിഞ്ഞു..

💬 Comments

View all comments