Chapter Title : മൃഗം 12 [Master]
പറഞ്ഞു.
“അതുകൊണ്ടുള്ള ഗുണം?”
“അച്ഛാ അയാളെപ്പോലെ അധമനായ ഒരു ക്രിമിനലിന് ഒരു സിമ്പതി ജനമനസില്‍ കിട്ടിക്കൂടാ...അവള്‍ ചെയ്തത് ആദ്യത്തെ തെറ്റല്ല എന്നും ഇതുമൂലം മുന്‍പ് പലര്‍ക്കും ഉണ്ടായിട്ടുള്ള ദുരനുഭവം, കോളജ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ച സംഭവം തുടങ്ങിയവ ജനം അറിയണം..ഒപ്പം അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച മാധ്യമശ്രദ്ധ വാസുവിന് ലഭിക്കുകയും വേണം....പപ്പയും വാ..അവനുമായിട്ടുള്ള ഇന്റര്‍വ്യൂ മാത്രം മതി എനിക്ക് ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യാന്‍..”
“മോളെ ഇത് തീക്കളി ആണ്...നിനക്കെതിരെ അവര്‍ കുറെക്കൂടെ വേഗത്തില്‍ തിരിയാന്‍ ഇത് കാരണമാകും. വാസു വന്നത് മൂലം ഇപ്പോള്‍ അവരുടെ ശ്രദ്ധ അവന്റെ മേലാണ്..നിന്റെ കാര്യത്തില്‍ അതുകൊണ്ടുതന്നെ അവരല്‍പം സാവകാശം എടുക്കാന്‍ സാധ്യതയുണ്ട്. പക്ഷെ നീയും അവനും ഒരുമിച്ചാണ് എന്നവര്‍ അറിഞ്ഞാല്‍, നിങ്ങള്‍ രണ്ടുപേര്‍ക്ക് എതിരെയും അവര്‍ ശക്തമായി തിരിയും....” പുന്നൂസ് അവളെ ഓര്‍മ്മപ്പെടുത്തി.
“അവര് തിരിയട്ടെ പപ്പാ..അത് നമ്മള്‍ പ്രതീക്ഷിക്കുന്നതാണല്ലോ..വാസു എന്തിനാണ് സ്വന്തം ജീവിതം അപകടപ്പെടുത്തിയത്? എനിക്ക് വേണ്ടിയല്ലേ? അപ്പോള്‍ ഞാന്‍ അവന്റെ പിന്നില്‍ ഒളിക്കുന്നത് മനുഷ്യര്‍ക്ക് ചേര്‍ന്ന പണിയാണോ?” ഡോണ ചോദിച്ചു.
“മോളെ..അതൊക്കെ ശരിതന്നെ..പക്ഷെ സൂക്ഷിക്കനുള്ളത് സൂക്ഷിക്കുകതന്നെ വേണം”
“നാളെ മുംതാസിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ ലോകത്തിനു നല്‍കാന്‍ പോകുകയാണ്..ഞാനത് ചെയ്യുന്നുണ്ട് എന്ന് അവര്‍ എപ്പോഴെ അറിഞ്ഞു കഴിഞ്ഞതല്ലേ? എത്ര ഭീഷണി ഫോണ്‍ കോളുകള്‍ പപ്പയ്ക്കും മമ്മിക്കും എനിക്കും അവരില്‍ നിന്നും വന്നു? അതൊക്കെ കേട്ടു ഞാന്‍ പിന്മാറും എന്നൊരു ധാരണ അവര്‍ക്ക് കാണുമായിരിക്കും..എന്നാല്‍ അത് ശരിയല്ല എന്ന് അവന്മാരെ എനിക്ക് അറിയിക്കണം..അത് എത്ര നേരത്തെ ആകുന്നോ അത്ര നല്ലതാണ്..അതുകൊണ്ട് എന്റെ തീരുമാനത്തിന് മാറ്റമില്ല പപ്പാ..വരൂ..നമുക്ക് വാസുവിനെ കണ്ടിട്ട് വേഗം തിരികെ വരാം”
പോകാന്‍ എഴുന്നേറ്റുകൊണ്ട് ഡോണ പറഞ്ഞു. ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ പുന്നൂസ് ഒന്നും പറയാതെ പോകാന്‍ എഴുന്നേറ്റു.
---------------------
“ഹലോ ഏട്ടാ..നിങ്ങള്‍ എവിടെയാണ്”
സ്റ്റാന്‍ലിക്കും മാലിക്കിനും ഒപ്പമിരുന്ന് വാസുവിന്റെ വീട്ടില്‍ നടത്തേണ്ട ഓപ്പറേഷന്‍ ചര്‍ച്ച ചെയ്തുകൊണ്ട് മദ്യം നുണയുകയായിരുന്ന അര്‍ജുന്‍ അഞ്ജനയുടെ ഫോണ്‍ വന്നപ്പോള്‍ എടുത്ത് സംസാരിക്കുകയായിരുന്നു.
“ഞങ്ങള്‍ ഓഫീസിലുണ്ട്..” അവന്‍ പറഞ്ഞു.
“ടിവി കാണുന്നുണ്ടോ ഇപ്പോള്‍?”
“ഇല്ലടി എന്താ?”
“വേഗം എവര്‍ഗ്രീന്‍ ചാനല്‍
💬 Comments
View all comments