0%

Chapter Title : മൃഗം 12 [Master]

Author : Master Read All Parts 3K

മുംതാസിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ ലോകത്തിനു നല്‍കാന്‍ പോകുകയാണ്..ഞാനത് ചെയ്യുന്നുണ്ട് എന്ന് അവര്‍ എപ്പോഴെ അറിഞ്ഞു കഴിഞ്ഞതല്ലേ? എത്ര ഭീഷണി ഫോണ്‍ കോളുകള്‍ പപ്പയ്ക്കും മമ്മിക്കും എനിക്കും അവരില്‍ നിന്നും വന്നു? അതൊക്കെ കേട്ടു ഞാന്‍ പിന്മാറും എന്നൊരു ധാരണ അവര്‍ക്ക് കാണുമായിരിക്കും..എന്നാല്‍ അത് ശരിയല്ല എന്ന് അവന്മാരെ എനിക്ക് അറിയിക്കണം..അത് എത്ര നേരത്തെ ആകുന്നോ അത്ര നല്ലതാണ്..അതുകൊണ്ട്  എന്റെ തീരുമാനത്തിന് മാറ്റമില്ല പപ്പാ..വരൂ..നമുക്ക് വാസുവിനെ കണ്ടിട്ട് വേഗം തിരികെ വരാം”

പോകാന്‍ എഴുന്നേറ്റുകൊണ്ട് ഡോണ പറഞ്ഞു. ഇനി അവളോട്‌ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ പുന്നൂസ് ഒന്നും പറയാതെ പോകാന്‍ എഴുന്നേറ്റു.

---------------------

“ഹലോ ഏട്ടാ..നിങ്ങള്‍ എവിടെയാണ്”

സ്റ്റാന്‍ലിക്കും മാലിക്കിനും ഒപ്പമിരുന്ന് വാസുവിന്റെ വീട്ടില്‍ നടത്തേണ്ട ഓപ്പറേഷന്‍ ചര്‍ച്ച ചെയ്തുകൊണ്ട് മദ്യം നുണയുകയായിരുന്ന അര്‍ജുന്‍ അഞ്ജനയുടെ ഫോണ്‍ വന്നപ്പോള്‍ എടുത്ത് സംസാരിക്കുകയായിരുന്നു.

“ഞങ്ങള്‍ ഓഫീസിലുണ്ട്..” അവന്‍ പറഞ്ഞു.

“ടിവി കാണുന്നുണ്ടോ ഇപ്പോള്‍?”

“ഇല്ലടി എന്താ?”

“വേഗം എവര്‍ഗ്രീന്‍ ചാനല്‍ നോക്ക്..ഡോണയുടെ ഒരു ന്യൂസ് ഫീച്ചര്‍ വരുന്നുണ്ട്..വേഗം...” അവള്‍ പറഞ്ഞിട്ട് ഫോണ്‍ വച്ചു.

“എടാ അളിയാ ആ ടിവി ഒന്ന്‍ ഓണ്‍ ചെയ്യ്‌..എവര്‍ഗ്രീനില്‍ ഡോണയുടെ എന്തോ വാര്‍ത്താ പരിപാടി ഉണ്ടെന്നു അഞ്ജന വിളിച്ചു പറയുന്നു..” അര്‍ജുന്‍ മാലിക്കിനോട് പറഞ്ഞു. അവന്‍ ചെന്നു ടിവി ഓണാക്കി എവര്‍ഗ്രീന്‍ ചാനല്‍ വച്ചു.

ഇതേ സമയത്ത് ദിവ്യയും ടിവി കാണുകയായിരുന്നു. വാസു പ്രശ്നത്തില്‍ അകപ്പെട്ട ശേഷം അവള്‍ വൈകിട്ടുള്ള വാര്‍ത്ത കാണല്‍ ഒരു പതിവാക്കിയിരുന്നു. എല്ലാ ചാനലുകളും അവള്‍ നോക്കും വാസുവുമായി ബന്ധപ്പെട്ട വല്ല പരിപാടിയും ഉണ്ടോ എന്ന്. അന്നും

💬 Comments

View all comments