Chapter Title : മൃഗം 12 [Master]
എന്താണ് ഈ സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം, ആരാണ് ഇതില്‍ ഉള്‍പ്പെട്ട അഞ്ജനയെ ആക്രമിച്ച വ്യക്തി എന്നിവ അന്വേഷിച്ചറിഞ്ഞു കണ്ടുപിടിച്ച് സത്യം മറ നീക്കി നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ് ഇവിടെ....ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നമ്മള്‍ അഞ്ജനയെ ക്രൂരമായി ആക്രമിച്ച വ്യക്തിയുമായി ഞങ്ങള്‍ നടത്തിയ ഇന്റര്‍വ്യൂവിലേക്ക് കടക്കുന്നതാണ്..”
“ഹും..എന്റെ വാസുവേട്ടനെ കുടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവള്‍..അമ്മെ..ഒന്നിങ്ങു വന്നെ..” ദിവ്യ ഡോണയുടെ സംസാരം അല്പം പോലും ഇഷ്ടപ്പെടാതെ പറഞ്ഞു. രുക്മിണി വേഗം അവിടെത്തി.
“അമ്മെ വാസുവേട്ടനോട് ക്ഷമിച്ചു എന്ന് ഇന്നലെ ആ പെണ്ണും അവളുടെ അച്ഛനും പറഞ്ഞതില്‍ എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു ഈ ചാനലുകാര്‍ അത് കുത്തിപ്പൊക്കി വീണ്ടും കുഴപ്പം ഉണ്ടാക്കാന്‍ പോകുകയാണെന്ന് തോന്നുന്നു..അവര് വാസുവേട്ടനെ കണ്ടു പിടിച്ച് ഇന്റര്‍വ്യൂ എടുത്തത്രേ..ഇപ്പോള്‍ വരും”
“ഭഗവാനെ എന്റെ കുഞ്ഞിനെ ഒന്ന് കാണാന്‍ എങ്കിലും പറ്റുമല്ലോ...അച്ഛനെ വിളിക്കണോ മോളെ?’
“എന്തിനാ..പിന്നെയിത് നമ്മളെപ്പോലും കാണാന്‍ സമ്മതിക്കില്ല”
ഇടവേള കഴിഞ്ഞപ്പോള്‍ ഡോണ വീണ്ടും സ്ക്രീനിലെത്തി. ദിവ്യക്ക് അവളോട് മനസ്സില്‍ ശക്തമായ വിരോധം ഉടലെടുത്തുകഴിഞ്ഞിരുന്നു.
“വെല്‍ക്കം ബാക്ക്..ഇപ്പോള്‍ നമ്മുടെ ഒപ്പമുള്ളത് മിസ്സ് അഞ്ജനയെ മര്‍ദ്ദിച്ചു എന്ന് പറയപ്പെടുന്ന ആളാണ്..ഹായ് മിസ്റ്റര്‍ വാസു....
സ്ക്രീനില്‍ വാസുവിന്റെ മുഖം തെളിഞ്ഞപ്പോള്‍ രുക്മിണിയുടെ കണ്ണുകള്‍ വിടര്‍ന്നു. ദിവ്യയ്ക്ക് തന്റെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത് പോലെ തോന്നി. അവളുടെ മുഖം തുടുത്തു; ശരീരം വിറ കൊള്ളുന്നതുപോലെ ദിവ്യയ്ക്ക് തോന്നി. രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി വാസുവിനെ കണ്ടപ്പോള്‍.
“മിസ്റ്റര്‍ വാസു..താങ്കള്‍ ഒരു മാധ്യമ പ്രവര്‍ത്തകയെ നടുറോഡില്‍ വച്ചു അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ വിഷ്വല്‍സായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളായി മിക്ക ന്യൂസ് ചാനലുകളും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്..താങ്കളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സ്ത്രീ സംഘടനകളും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും മറ്റ് അനേക പ്രശസ്ത വ്യക്തികളും രംഗത്ത് വന്നിരുന്നത് താങ്കള്‍ക്ക് അറിയാമല്ലോ..എന്നാല്‍ അപ്പോഴൊക്കെ താങ്കളെ ശക്തമായി എതിര്‍ത്തിരുന്ന മിസ്സ് അഞ്ജന ഇന്നലെ തെറ്റ് തന്റെ ഭാഗത്താണ് എന്ന് പരസ്യമായി പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ താങ്കളെ തേടിപ്പിടിച്ച് ഈ പരിപാടിയില്‍ പങ്കെടുപ്പിച്ചത്..യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇന്നലത്തെ നാടകീയമായ ഏറ്റുപറച്ചില്‍ കാരണം പലര്‍ക്കും ആകാംക്ഷയുണ്ട്.. വിരോധമില്ലെങ്കില്‍ അതെപ്പറ്റി ഞങ്ങള്‍ താങ്കളില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു....”
💬 Comments
View all comments