Chapter Title : മൃഗം 12 [Master]
ഡോണ പറഞ്ഞു.
“ആ സ്ത്രീയുടെ പെരുമാറ്റം കാരണമാണ് എനിക്ക് അവര്‍ക്ക് നേരെ കൈ ഉയര്‍ത്തെണ്ടി വന്നത്...” വാസു പറഞ്ഞു.
“എന്തുകൊണ്ട് താങ്കള്‍ പ്രകോപിതനായി?”
“ഞാന്‍ ഒരു അത്യാവശ്യ കാര്യത്തിന് പോകാനായി രാവിലെ ഇറങ്ങിയതാണ്.. എന്റെ നേരെ മുന്‍പിലായിരുന്നു ഈ പറഞ്ഞ സ്ത്രീയുടെ കാര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്നത്. എന്റെ വലതുവശത്ത് മറ്റൊരു കാറും ഉണ്ടായിരുന്നത് കൊണ്ട് അവര്‍ വണ്ടി നീക്കാതെ എനിക്ക് മുന്‍പോട്ടു പോകാന്‍ സാധിക്കുമായിരുന്നില്ല. സിഗ്നല്‍ പച്ച ആയപ്പോള്‍ അവരുടെ മുന്‍പിലുണ്ടായിരുന്ന കാര്‍..അത് നിങ്ങളുടെ കാറായിരുന്നു അല്ലെ?” വാസു ചോദിച്ചു.
“അതെ...അത് എന്റെ കാറായിരുന്നു...”
“നിങ്ങള്‍ സിഗ്നല്‍ കടന്നു പോയെങ്കിലും ആ സ്ത്രീ ഉച്ചത്തില്‍ ഗാനം കേട്ടുകൊണ്ട് തന്റെ മൊബൈലില്‍ എന്തോ ചെയ്യുകയായിരുന്നു..പല വാഹനങ്ങളും ഹോണടിച്ചിട്ടും അവര്‍ പോയില്ല..അപ്പോഴേക്കും സിഗ്നല്‍ വീണ്ടും ചുവപ്പായി..ഇനി ഒരിക്കല്‍ക്കൂടി അവര്‍ ഇതേപോലെ പോകാതിരുന്നാല്‍ എനിക്ക് പ്രശ്നമാകും എന്നുള്ളതുകൊണ്ട് ഞാന്‍ ചെന്ന് അവരോട് വിവരം പറഞ്ഞു..വളരെ മാന്യമയിട്ടാണ് ഞാന്‍ അവരോട് സംസാരിച്ചത്..അവര്‍ പക്ഷെ എന്നെ തെറി വിളിച്ചിട്ട് പോടാ എന്ന് പറഞ്ഞുകൊണ്ട് പാട്ടിന്റെ ശബ്ദം കുറേക്കൂടി കൂട്ടുകയാണ് ചെയ്തത്..എനിക്ക് അതോടെ നിയന്ത്രണം തെറ്റി..ഞാന്‍ അവരുടെ വണ്ടിയുടെ ഗ്ലാസ് അടിച്ചുടച്ചു..അതോടെ പുറത്തിറങ്ങിയ അവര്‍ എന്നെ അസഭ്യം പറഞ്ഞുകൊണ്ട് ആഞ്ഞു ചവിട്ടി..ഒഴിഞ്ഞു മാറിയ എനിക്ക് ആ സമയത്തെ ദേഷ്യം മൂലം അവരെ ചെറുതായി ഒന്ന് കൈകാര്യം ചെയ്യേണ്ടി വന്നു...ഒരു സ്ത്രീയ്ക്ക് യോജിച്ച പെരുമാറ്റമല്ല അവരില്‍ നിന്നും ഉണ്ടായത്....”
“താങ്ക്സ്..ആന്‍ഡ് ദാറ്റ് വാസ് മിസ്റ്റര്‍ വാസു...” ഡോണ സ്ക്രീനിലേക്ക് നോക്കി അങ്ങനെ പറഞ്ഞ ശേഷം വാസുവിനെ നോക്കി തുടര്‍ന്നു “വളരെ സത്യസന്ധമായി തുറന്ന് സംസാരിച്ചതിന് വളരെ നന്ദി മിസ്റ്റര്‍ വാസു..”
“നന്ദി” വാസു കൈകള്‍ കൂപ്പി.
ദിവ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവള്‍ പുഞ്ചിരിയോടെ കണ്ണുകള്‍ തുടച്ചു.
“മിസ്റ്റര്‍ വാസു പ്രകോപിതനായതിന്റെ കാരണം ഇപ്പോള്‍ സപ്ഷ്ടമാണ്...ഇത് ആദ്യമായി സംഭവിച്ച ഒന്നല്ല എന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണം വ്യക്തമാക്കിയത്..ഇതിനു മുന്‍പും മിസ്സ് അഞ്ജനയില്‍ നിന്നും സമാനമായ പ്രവൃത്തിയും പെരുമാറ്റവും ഉണ്ടായിട്ടുണ്ട് എന്നും പോലീസ് പോലും അവരുടെ കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും വെളിപ്പെടുത്തുന്ന ചില തെളിവുകളിലേക്ക് ഞങ്ങള്‍ പോകുകയാണ്...”
“അമ്മെ
💬 Comments
View all comments