0%

Chapter Title : മൃഗം 12 [Master]

Author : Master Read All Parts 3K

വ്യക്തികളും രംഗത്ത് വന്നിരുന്നത് താങ്കള്‍ക്ക് അറിയാമല്ലോ..എന്നാല്‍ അപ്പോഴൊക്കെ താങ്കളെ ശക്തമായി എതിര്‍ത്തിരുന്ന മിസ്സ്‌ അഞ്ജന ഇന്നലെ തെറ്റ് തന്റെ ഭാഗത്താണ് എന്ന് പരസ്യമായി പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ താങ്കളെ തേടിപ്പിടിച്ച് ഈ പരിപാടിയില്‍ പങ്കെടുപ്പിച്ചത്..യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇന്നലത്തെ നാടകീയമായ ഏറ്റുപറച്ചില്‍ കാരണം പലര്‍ക്കും ആകാംക്ഷയുണ്ട്.. വിരോധമില്ലെങ്കില്‍ അതെപ്പറ്റി ഞങ്ങള്‍ താങ്കളില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു....” ഡോണ പറഞ്ഞു.

“ആ സ്ത്രീയുടെ പെരുമാറ്റം കാരണമാണ് എനിക്ക് അവര്‍ക്ക് നേരെ കൈ ഉയര്‍ത്തെണ്ടി വന്നത്...” വാസു പറഞ്ഞു.

“എന്തുകൊണ്ട് താങ്കള്‍ പ്രകോപിതനായി?”

“ഞാന്‍ ഒരു അത്യാവശ്യ കാര്യത്തിന് പോകാനായി രാവിലെ ഇറങ്ങിയതാണ്.. എന്റെ നേരെ മുന്‍പിലായിരുന്നു ഈ പറഞ്ഞ സ്ത്രീയുടെ കാര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്നത്. എന്റെ വലതുവശത്ത് മറ്റൊരു കാറും ഉണ്ടായിരുന്നത് കൊണ്ട് അവര്‍ വണ്ടി നീക്കാതെ എനിക്ക് മുന്‍പോട്ടു പോകാന്‍ സാധിക്കുമായിരുന്നില്ല. സിഗ്നല്‍ പച്ച ആയപ്പോള്‍ അവരുടെ മുന്‍പിലുണ്ടായിരുന്ന കാര്‍..അത് നിങ്ങളുടെ കാറായിരുന്നു അല്ലെ?” വാസു ചോദിച്ചു.

“അതെ...അത് എന്റെ കാറായിരുന്നു...”

“നിങ്ങള്‍ സിഗ്നല്‍ കടന്നു പോയെങ്കിലും ആ സ്ത്രീ ഉച്ചത്തില്‍ ഗാനം കേട്ടുകൊണ്ട് തന്റെ മൊബൈലില്‍ എന്തോ ചെയ്യുകയായിരുന്നു..പല വാഹനങ്ങളും ഹോണടിച്ചിട്ടും അവര്‍ പോയില്ല..അപ്പോഴേക്കും സിഗ്നല്‍ വീണ്ടും ചുവപ്പായി..ഇനി ഒരിക്കല്‍ക്കൂടി അവര്‍ ഇതേപോലെ പോകാതിരുന്നാല്‍ എനിക്ക് പ്രശ്നമാകും എന്നുള്ളതുകൊണ്ട് ഞാന്‍ ചെന്ന് അവരോട് വിവരം പറഞ്ഞു..വളരെ മാന്യമയിട്ടാണ് ഞാന്‍ അവരോട് സംസാരിച്ചത്..അവര്‍ പക്ഷെ എന്നെ തെറി വിളിച്ചിട്ട് പോടാ എന്ന് പറഞ്ഞുകൊണ്ട് പാട്ടിന്റെ ശബ്ദം കുറേക്കൂടി കൂട്ടുകയാണ് ചെയ്തത്..എനിക്ക് അതോടെ നിയന്ത്രണം തെറ്റി..ഞാന്‍ അവരുടെ വണ്ടിയുടെ ഗ്ലാസ് അടിച്ചുടച്ചു..അതോടെ പുറത്തിറങ്ങിയ അവര്‍ എന്നെ അസഭ്യം പറഞ്ഞുകൊണ്ട്

💬 Comments

View all comments