Chapter Title : മൃഗം 12 [Master]
എന്തോ ബന്ധമുണ്ട് എന്നാണ്...അവള്‍ക്കറിയാം അവനെവിടെ ഉണ്ടെന്ന്...” മാലിക്ക് പറഞ്ഞു.
“അതെ..എന്തായാലും പത്രക്കരെയോ പോലീസിനെയോ പേടിച്ച് നമുക്ക് അവനെയോ അവളെയോ വെറുതെ വിടാന്‍ പറ്റില്ലല്ലോ..എന്റെ സംശയം അന്ന് ജോസ് അവന്റെയൊപ്പം കണ്ട പെണ്ണ് ഡോണ ആണെന്നാണ്...അവര്‍ മുംതാസിന്റെ വീട്ടില്‍ പോയെന്നല്ലേ അവന്മാര് പറഞ്ഞത്? അതിനര്‍ത്ഥം അവളുടെ സഹായിയാണ് അവനെന്നല്ലേ? സ്റ്റാന്‍ലി..ഡോണയെ നമുക്ക് നിരീക്ഷിക്കണം.അതിനു പറ്റിയ ഒരാളെ നമുക്ക് ഏര്‍പ്പാടാക്കണം..അങ്ങനെയാണെങ്കില്‍ അവനെവിടെയാണ് എന്ന് നിസ്സാരമായി നമുക്ക് കണ്ടുപിടിക്കാന്‍ പറ്റും....അതിനു മുന്നേ നമുക്ക് അവനൊരു സമ്മാനം കൊടുക്കണം. നമ്മുടെ നാട്ടിലെത്തി നമുക്കെതിരെ തിരിഞ്ഞ അവന് അവന്റെ നാട്ടിലെത്തി ഒരു ചെറിയ പണി...നാളെത്തന്നെ..എന്ത് പറയുന്നു?” അര്‍ജ്ജുന്‍ ചോദിച്ചു.
“അതെ അഞ്ജനയെ തൊട്ടതിനുള്ള ആദ്യ പ്രഹരം അവിടെ നിന്നായിക്കോട്ടേ..അവന് അച്ഛനും, അമ്മയും ഒപ്പം ഒരു സഹോദരിയും ഉണ്ടെന്നല്ലേ ഇക്ക പറഞ്ഞത്?” സ്റ്റാന്‍ലി ചോദിച്ചു.
“അതെ..പക്ഷെ അവന്‍ യഥാര്‍ത്ഥ മകനല്ലത്രേ..അവര്‍ക്ക് കുട്ടികള്‍ ഇല്ലാതെ എടുത്തു വളര്‍ത്തിയതാണ്..തള്ളയും മോളും ഊക്കന്‍ പീസുകള്‍ ആണെന്നാണ് ഇക്ക പറഞ്ഞത്..എന്തായാലും കുറെ നാളായി നാടന്‍ ഇറച്ചി രുചിച്ചിട്ട്..നാളെ അതൊന്നു രുചിച്ചു കളയാം” മാലിക്ക് വികൃതമായ ചിരിയോടെയാണ് അത് പറഞ്ഞത്.
-------
സന്ധ്യയ്ക്ക് മഴയുടെ മട്ടു കണ്ടാണ് ശങ്കരന്‍ കട നേരത്തെ അടച്ചത്. തുലാവര്‍ഷകാലം ആയതിനാല്‍ രാത്രി നല്ല മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നയാള്‍ക്ക് തോന്നി.
“ടാ മുത്തു..കട പൂട്ട്..മഴ വരുന്നതിനു മുന്‍പേ വീട്ടിലെത്തണം..”
ശങ്കരന്‍ താക്കോല്‍ മുത്തുവിനു നല്‍കിക്കൊണ്ട് പറഞ്ഞു. അവന്‍ കടപൂട്ടി താക്കോല്‍ നല്‍കിയപ്പോള്‍ അയാള്‍ ബാഗുമായി ചെന്നു സ്കൂട്ടര്‍ എടുത്തു.
“അതാ..അവനാണ് ശങ്കരന്‍..വാസുവിന്റെ വളര്‍ത്തുതന്ത...”
അല്പം മാറി പാര്‍ക്ക് ചെയ്തിരുന്ന ഡസ്റ്ററില്‍ അറേബ്യന്‍ ഡെവിള്‍സിനൊപ്പം ഇരിക്കുകയായിരുന്ന മുസ്തഫ പറഞ്ഞു. അവന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന മാലിക്കിന്റെ അടുത്താണ് ഇരുന്നിരുന്നത്. പിന്നില്‍ സ്റ്റാന്‍ലി, അര്‍ജ്ജുന്‍ എന്നിവരും ഉണ്ടായിരുന്നു. ശങ്കരന്‍ സ്കൂട്ടറില്‍ മുന്‍പോട്ടു നീങ്ങിയപ്പോള്‍ അല്പം അകലം വിട്ട് അവരുടെ വണ്ടിയും നീങ്ങി. ശങ്കരന്‍ ശ്രദ്ധിക്കാതിരിക്കാന്‍ നല്ല അകലം വിട്ടാണ് അവര്‍ പൊയ്ക്കൊണ്ടിരുന്നത്.
“അവന്റെ വീട് അടുക്കാറായി..മെല്ലെ പോയാല്‍ മതി..”
മുസ്തഫ പറഞ്ഞു. മാലിക്ക് വണ്ടിയുടെ വേഗത കുറച്ചു. ശങ്കരന്‍ വീട്ടിലേക്ക് കയറി ഏതാണ്ട് മൂന്നാല് മിനിറ്റ് കഴിഞ്ഞ ശേഷം അവരുടെ വണ്ടി
💬 Comments
View all comments