0%

Chapter Title : മൃഗം 12 [Master]

Author : Master Read All Parts 3K

സ്മാര്‍ട്ട് ആണ് സ്റ്റാന്‍ലി..ഒന്ന് മനസ്സില്‍ ഉന്നിയാല്‍ അവളത് നേടുക തന്നെ ചെയ്യും..അതുകൊണ്ടാണ് അവള്‍ക്കെതിരെ ഉള്ള നമ്മുടെ നീക്കം അങ്ങേയറ്റം ബുദ്ധിപരമായിരിക്കണം എന്ന് ഞാന്‍ പറഞ്ഞത്..മുംതാസിനെ ഡീല്‍ ചെയ്ത ലാഘവത്തോടെ നമുക്ക് ഡോണയെ ഡീല്‍ ചെയ്യാന്‍ പറ്റില്ല...ക്രിമിനല്‍ ബാക്ക്ഗ്രൌണ്ട്  ഇല്ലെങ്കിലും നല്ല സ്വാധീനവും പണവും ഉള്ള ഒരു തന്തപ്പടി അവള്‍ക്കുണ്ട്....പക്ഷെ നീ പറഞ്ഞത് പോലെ ഇവനെ ഇവള്‍ക്ക് എങ്ങനെ കിട്ടി?” അര്‍ജ്ജുനും ആലോചനയോടെ ചോദിച്ചു.

“എന്റെ അനുമാനം ഇവള്‍ക്കും ഇവനും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നാണ്...അവന്‍ പറഞ്ഞ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ..അന്ന് സിഗ്നലില്‍ അഞ്ജനയുടെ കാറിനു മുന്‍പില്‍ ഉണ്ടായിരുന്നത് ഡോണയുടെ കാറാണ് എന്നവനറിയാമായിരുന്നു...അതിനര്‍ത്ഥം അവളെ അവന്‍ മുന്‍പേ തന്നെ അറിയുന്നുണ്ട് എന്നല്ലേ?” മാലിക്ക് ചോദിച്ചു.

“അന്ന് അവളായിരുന്നു മുന്‍പില്‍ എന്ന് ഒരു പക്ഷെ അവള്‍ അവനോട് പറഞ്ഞതാകാം. പക്ഷെ നമുക്ക് അതൊന്നും പ്രശ്നമല്ല..അവന്‍ എവിടെയാണ് എന്ന് കണ്ടുപിടിക്കണം...ഉടന്‍ തന്നെ..അവനെ തൂക്കിയെടുത്ത് ഇവിടെ എത്തിക്കണം....” അര്‍ജ്ജുന്‍ പറഞ്ഞു.

“അര്‍ജ്ജുന്‍..അവളുടെ ഈ പ്രോഗ്രമോടെ അവനു മാധ്യമശ്രദ്ധ കിട്ടിക്കഴിഞ്ഞു..ഇനി കണ്ട ഓഞ്ഞ പത്രക്കാര്‍ എല്ലാം ഇത് വാര്‍ത്ത ആക്കിയേക്കും...അവനെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയാല്‍, നമ്മള്‍ സൂക്ഷിക്കണം. കാരണം ഇപ്പോള്‍ അവനൊരു ഹീറോ ഇമേജ് ഉണ്ട്. അവനെതിരെ എന്തെങ്കിലും ചെയ്‌താല്‍, പോലീസ് നമ്മെ സംശയിക്കും എന്ന കാര്യം ഉറപ്പാണ്‌..അതുകൊണ്ട് ആലോചിച്ചു മാത്രം നീങ്ങിയാല്‍ മതി” സ്റ്റാന്‍ലി പറഞ്ഞു.

“എന്റെ ഊഹം, അവളും അവനും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നാണ്...അവള്‍ക്കറിയാം അവനെവിടെ ഉണ്ടെന്ന്...” മാലിക്ക് പറഞ്ഞു.

“അതെ..എന്തായാലും പത്രക്കരെയോ പോലീസിനെയോ പേടിച്ച് നമുക്ക് അവനെയോ അവളെയോ വെറുതെ വിടാന്‍ പറ്റില്ലല്ലോ..എന്റെ സംശയം അന്ന് ജോസ്

💬 Comments

View all comments