Chapter Title : മൃഗം 16 [Master]
ഉറപ്പാണ്...എങ്കിലും ഇവിടെ നില്‍ക്കുന്നത്ര പ്രശ്നം മാറി നിന്നാല്‍ കാണില്ല. എന്നെ നീ ചേട്ടന്‍ എന്ന് വിളിച്ച സ്ഥിതിക്ക് ഒരു അനുജനോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ് എന്ന് കരുതിയാല്‍ മതി..ഉം..മോന്‍ പോ..” ഷാജി അവനെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു. “ഷാജിയേട്ടാ..ഒരു മിനിറ്റ്” വാസു വീണ്ടും അവനെ വിളിച്ചു. “ഉം?” “നോക്ക്..അന്ന് മുംതാസിനെ വണ്ടിയില്‍ പിടിച്ചു കയറ്റി കൊണ്ട്പോയത് നിങ്ങളുടെ മുതലാളിമാരാണ് എന്നൊരു ഒറ്റ മൊഴി ചേട്ടന്‍ തന്നാല്‍ മതി. പിന്നെ ബാക്കി ഉള്ളവര്‍ ഞങ്ങളുമായി സഹകരിക്കാന്‍ തയാറാകും..പക്ഷെ ഏട്ടന്റെ മൊഴിയാണ് ആദ്യം വേണ്ടത്....” “മൊഴി എടുക്കാന്‍ നീ ആരാടാ നായിന്റെ മോനെ? പോലീസോ..എടാ കോപ്പേ..മേലാല്‍ നിന്നെ ഈ പരിസരത്ത് കണ്ടുപോകരുത്..നിന്റെ സംസാരത്തിലെ മര്യാദ കാരണം ഞാന്‍ തല്‍ക്കാലം കൈ വയ്ക്കുന്നില്ല..എന്റെ മുതലാളിമാര്‍ക്ക് എതിരെ നീയോ നിന്റെ മറ്റവളോ ഇറങ്ങുന്നത് ശവപ്പെട്ടി വാങ്ങി വീട്ടില്‍ വച്ചിട്ടാകണം..ഓര്‍ത്തോ” ഷാജി രൂക്ഷമായി അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞിട്ട് ചെന്നു വണ്ടിയില്‍ കയറി. “പന്നീടെ മോനെ നിന്റെ നാട്ടില്‍ ഒരു പണിക്ക് പോയിട്ട് നടക്കാതെ തിരിച്ചു വരുന്ന വഴിയാ..ചൊറിയാന്‍ നിന്നാല്‍ കൊന്നു കായലില്‍ തള്ളും പറഞ്ഞേക്കാം” വണ്ടിക്കുള്ളില്‍ നിന്നും ഒരുത്തന്‍ പല്ല് ഞെരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. വാസുവിന്റെ കണ്ണുകള്‍ തിളങ്ങി. എന്റെ നാട്ടില്‍ പണിയാന്‍ പോയിട്ട് വരുന്നെന്നോ! അപ്പോള്‍ അല്‍പം മുന്‍പ് അമ്മ വിളിച്ചു പറഞ്ഞത് ഇവരുടെ കാര്യമാണ്. ഇവരാണ് ദിവ്യയെ തട്ടികൊണ്ടുപോകാന്‍ നോക്കിയവര്‍. അവന്റെ മുഖത്തേക്ക് രക്തം ഇരച്ചുകയറി. “എന്താ പറഞ്ഞത്? എവിടെപ്പോയെന്നാ?” വാസു വണ്ടിയില്‍ കൈവച്ചുകൊണ്ട് ചോദിച്ചു. “അപ്പോള്‍ നീ വാങ്ങിയിട്ടേ പോകൂ..അല്ലെ” ഷാജി പുറത്തിറങ്ങിക്കൊണ്ട് ചോദിച്ചു. “നിങ്ങളാണ് സ്കൂളില്‍ നിന്നും ദിവ്യയെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയത് അല്ലെ?” വാസു അവന്റെ കണ്ണിലേക്ക് രൂക്ഷമായി നോക്കി. “ആണെങ്കില്‍ നീ ചെരയ്ക്കുമോടാ പന്നീ” മറുപടി കേട്ടത് പിന്നില്‍ നിന്നുമായിരുന്നു. വണ്ടിയുടെ ഗ്ലാസില്‍ പതിഞ്ഞ സക്കീറിന്റെ ക്രൂരമായ മുഖം വാസു കണ്ടു. ഒപ്പം തന്റെ നടുവ് ലക്ഷ്യമാക്കി ഉയര്‍ന്നു വരുന്ന അയാളുടെ കാലും. മിന്നലിന്റെ വേഗതയില്‍ വെട്ടിത്തിരിഞ്ഞ വാസു അയാളുടെ ഉയര്‍ന്നു പൊങ്ങിയ കാലിന്റെ തുടയില്‍ ആഞ്ഞു ചവിട്ടി. സക്കീര്‍ ഒരടി മേലേക്ക് പൊങ്ങിയ
💬 Comments
View all comments