Chapter Title : മൃഗം 16 [Master]
കയറിയപ്പോള്‍ ഒരു ബുള്ളറ്റ് അവിടെ നിര്‍ത്തിയിരിക്കുന്നതും, തങ്ങളുടെ വണ്ടിയിലേക്ക് നോക്കി അതില്‍ ചാരി ഒരുത്തന്‍ നില്‍ക്കുന്നതും ഷാജി കണ്ടു. “അവന്റെ മുഖം അങ്ങോട്ട് ഓര്‍മ്മ കിട്ടുന്നില്ലല്ലോ..നല്ല പരിചയം..” ഷാജി പറഞ്ഞു. “അണ്ണാ..അവനെ അറിയില്ലേ..നമ്മുടെ അര്‍ജ്ജുന്‍ സാറിന്റെ അനിയത്തിയെ റോഡില്‍ ഇട്ടു തല്ലിയവന്‍..വാസു...” വാസുവിനെ തിരിച്ചറിഞ്ഞ കൂട്ടത്തിലൊരുവന്‍ പറഞ്ഞു. “ഇവനെന്താ ഇവിടെ? പണി ആകുമെന്ന് തോന്നുന്നല്ലോ...” ഷാജി പറഞ്ഞു. “ആണെങ്കില്‍ അവിടെ കിട്ടിയ പണിയുടെ കലിപ്പ് ഇവന്റെ മേല്‍ തീര്‍ത്തിട്ടു സമാധാനമായി പോയി രണ്ടെണ്ണം കീറാം..” ഒരുത്തന്‍ പറഞ്ഞു. വണ്ടി പാലത്തില്‍ കയറിയപ്പോള്‍ വാസു അവരെ കൈ കാണിച്ചു. “നിര്‍ത്തണോ അണ്ണാ” ഡ്രൈവര്‍ ചോദിച്ചു. “നിര്‍ത്ത്..അവന്‍ ചിലപ്പോള്‍ എന്നെ കാണാന്‍ വന്നതാകും..വീട്ടിലും എന്നെ കാണാന്‍ ഇവന്‍ വന്നിരുന്നു...” വണ്ടി വാസുവിന്റെ സമീപമെത്തി നിന്നു. “ഉം എന്താടാ?” ഷാജി ചോദിച്ചു. “ഷാജി അല്ലെ..” വാസു ചോദിച്ചു. “അതെ..എന്താ?” “ഞാന്‍ വാസു..ഒരല്‍പം സംസാരിക്കാനുണ്ടായിരുന്നു..ഒന്ന് പുറത്തോട്ടു വരാമോ” ഷാജി വണ്ടി തുറന്ന് പുറത്തിറങ്ങി അവന്റെ അരികിലേക്ക് ചെന്നു. “ഉം പറ..എന്താ കാര്യം?” “ഷാജി ഏട്ടാ.. ഞാന്‍ ഏട്ടനെ കാണാന്‍ വീട്ടില്‍ ചെന്നിരുന്നു..അവര് വല്ലതും പറഞ്ഞിരുന്നോ?” വാസു വിനയത്തോടെ ചോദിച്ചു. “ഓ..അതാണോ...നിന്നോട് വാപ്പ എല്ലാം പറഞ്ഞില്ലേ? പിന്നെയും നീ പണി ഇരന്നു വാങ്ങാന്‍ ഇറങ്ങിയിരിക്കുകയാണോ?” ഷാജി ചോദിച്ചു. “ഷാജിയേട്ടാ വാപ്പ പഴയ ആളാണ്..മനസ് ആ പഴയ ടൈപ് ആണ്..നമ്മളൊക്കെ ചെറുപ്പക്കാര്‍ അല്ലെ..നമ്മുടെ പ്രായമുള്ള ഒരു പാവം പെങ്കൊച്ചിനു നീതി വാങ്ങി കൊടുക്കാന്‍ വേണ്ടിയാണ് ഞാനിതില്‍ ഇടപെടുന്നത്..നല്ല ആരോഗ്യമുള്ള ചേട്ടന് എന്ത് ജോലിയും കിട്ടും..ഒരു ജോലിക്ക് വേണ്ടി മുതലാളിമാരെ സംരക്ഷിക്കേണ്ട ഗതികേട് ചേട്ടനുണ്ടോ?” ഷാജി ചിരിച്ചു. “നിന്റെ ഈ വിനയോം സംസാരോം ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഞാന്‍ നിനക്കൊരു ഉപദേശം തരാം. നീ ഈ സ്ഥലം വിട്ടു പൊക്കോ. അര്‍ജുന്‍ മുതലാളിയുടെ പെങ്ങളെ കൈവച്ചതിന് അങ്ങേരുടെ തന്തപ്പടി ഗൌരീകാന്ത് നിനക്ക് നല്ല ഒന്നാന്തരം പണി വച്ചിട്ടുണ്ട്..അങ്ങേരെ നിനക്ക് അറിയുമോ എന്നറിയില്ല.. മംഗലാപുരം അധോലോകം അയാളുടെ കൈവെള്ളയില്‍ ആണ്..സംഗതി പത്രക്കാരൊക്കെ അറിഞ്ഞത് കൊണ്ട് അത് താമസിക്കുന്നു എന്നെ ഉള്ളു..ഇനി നീ ഇവിടം വിട്ടു പോയാലും നിനക്ക് പണി
💬 Comments
View all comments